ചിപ്പിയും ഞാനും എപ്പോഴും ഒന്നിച്ചാകും ഉണ്ടാകുക: പൊങ്കാല വിശേഷങ്ങളുമായി ആനി
ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേരാറുള്ള താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. ആറ്റുകാല്‍ പൊങ്കാല കാഴ്ചകളില്‍ സ്ഥിരമായി കാണുന്ന ചില മുഖങ്ങളുണ്ട്. അതിലൊന്നാണ് നടി ആനിയുടേത്. ഇത്തവണ ആനി വീട്ടിലാണ് പൊങ്കാലയിടുന്നത്. കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും പൊങ്കാലയിട്ട് പ്രാർഥിക്കുമെന്ന് ആനി

ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേരാറുള്ള താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. ആറ്റുകാല്‍ പൊങ്കാല കാഴ്ചകളില്‍ സ്ഥിരമായി കാണുന്ന ചില മുഖങ്ങളുണ്ട്. അതിലൊന്നാണ് നടി ആനിയുടേത്. ഇത്തവണ ആനി വീട്ടിലാണ് പൊങ്കാലയിടുന്നത്. കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും പൊങ്കാലയിട്ട് പ്രാർഥിക്കുമെന്ന് ആനി പറയുന്നു.
‘‘എല്ലാവരുടെ ഉള്ളിലും ഉള്ളതുപോലെ എന്റെ ഉള്ളിലും പ്രാർഥനകളുണ്ട്. എല്ലാവരും ഒത്തൊരുമിച്ചു കൂടുന്നതിനുള്ള സന്തോഷമുണ്ട്. ഇത്തവണ അവിടെ പോയി ഇടാത്തതിന് കാരണമുണ്ട്. ഏട്ടന്റെ അമ്മ മരിച്ചിട്ട് അധികം നാൾ ആയിട്ടില്ല. അമ്മയ്ക്ക് വയ്യാതിരുന്നപ്പോള്‍ വീട്ടിലായിരുന്നു ഇട്ടിരുന്നത്. അമ്മയുടെ സാന്നിധ്യം ഇവിടെയുണ്ട് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് വീട്ടിൽ തന്നെ ഇടാന്‍ തീരുമാനിച്ചത്.
ഒരു മഹാമാരി വന്ന് പോയപ്പോള്‍ നമ്മള്‍ ഓരോരുത്തരും അനുഭവിച്ചതാണ്. അങ്ങനെ ഒരു ദുരന്തം ഇനി വരരുത് എന്ന് പ്രാർഥിക്കുന്നു. ആറ്റുകാല്‍ പോയി പൊങ്കാല ഇടുമ്പോള്‍ ഞാന്‍ ഇരിക്കുന്നതിന്റെ സമീപത്തായാണ് ചിപ്പി ഉണ്ടാകാറുളളത്. അവിടെ തന്നെ ആയിരുന്നു നേരത്തെ കല്‍പ്പന ചേച്ചി ഇരുന്നിരുന്നത്. ഇതൊന്നും കൂടാതെ നമ്മള്‍ കാണാത്ത കുറേ ആളുകള്‍ പല സ്ഥലങ്ങളിൽ നിന്നായി വരുന്നുണ്ട്. അവരില്‍ പലരും സുഹൃത്തുക്കളായി മാറും. നമ്മള്‍ അവരുടെ വീട്ടിലെ അംഗമായി മാറും.
ഞാൻ അന്യമതത്തില്‍ നിന്ന് വന്നൊരു ആളായാല്‍ പോലും എല്ലാത്തവണയും പൊങ്കാല ഇട്ടിട്ട് വരുമ്പോഴും അടുത്ത കൊല്ലവും ഇടണം എന്നതാണ് എന്റെ ആഗ്രഹം. എത്ര പേര്‍ വന്ന് പൊങ്കാല ഇടുന്നു, ഇന്ന മതത്തില്‍ നിന്നുളളവര്‍ മാത്രമേ പൊങ്കാല ഇടാവൂ, സ്ത്രീകള്‍ മാത്രമേ ഇടാവൂ എന്നൊന്നും ഇപ്പോഴില്ല. എല്ലായിടത്തും ആണുങ്ങള്‍ പൊങ്കാല ഇടുന്നുണ്ട്. വിദേശികള്‍ ഇടുന്നുണ്ട്. ആദ്യമായി പൊങ്കാല ഇട്ടുവരുന്നൊരാൾ അദ്ഭുതമെന്നപോലെ അടുത്ത തവണത്തേയ്ക്കും ഒരുങ്ങും. അത് അമ്മയുടെ അനുഗ്രഹമാകും.’’–ആനി പറഞ്ഞു.