പറവൂർ ഭരതൻ; പാവങ്ങളുടെ ഗുണ്ട
നമ്മൾ മലയാളികൾക്ക് ഒരു ചീത്ത സ്വഭാവമുണ്ട്. ഭൂരിഭാഗം മലയാളികളിലും കണ്ടുവരുന്ന ഒരു ബാഡ് ഹാബിറ്റ്. നമ്മുടെ അയൽ സംസ്ഥാനക്കാരായ തമിഴരിലും തെലുങ്കരിലും കാണാത്ത ഒരു പ്രകൃതമാണത്. പ്രത്യേകിച്ച് സിനിമയുടെ താരപ്പകിട്ടുള്ളിടത്താണ് ഇതിന് കൂടുതൽ വളക്കൂറുണ്ടാകുന്നത്. കേൾക്കുമ്പോൾ കാര്യം നിസ്സാരമാണെന്നു തോന്നാമെങ്കിലും പ്രശ്നം അൽപം ഗുരുതരമായിട്ടാണ് എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്.
നമ്മൾ മലയാളികൾക്ക് ഒരു ചീത്ത സ്വഭാവമുണ്ട്. ഭൂരിഭാഗം മലയാളികളിലും കണ്ടുവരുന്ന ഒരു ബാഡ് ഹാബിറ്റ്. നമ്മുടെ അയൽ സംസ്ഥാനക്കാരായ തമിഴരിലും തെലുങ്കരിലും കാണാത്ത ഒരു പ്രകൃതമാണത്. പ്രത്യേകിച്ച് സിനിമയുടെ താരപ്പകിട്ടുള്ളിടത്താണ് ഇതിന് കൂടുതൽ വളക്കൂറുണ്ടാകുന്നത്. കേൾക്കുമ്പോൾ കാര്യം നിസ്സാരമാണെന്നു തോന്നാമെങ്കിലും പ്രശ്നം അൽപം ഗുരുതരമായിട്ടാണ് എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്.
നമ്മൾ മലയാളികൾക്ക് ഒരു ചീത്ത സ്വഭാവമുണ്ട്. ഭൂരിഭാഗം മലയാളികളിലും കണ്ടുവരുന്ന ഒരു ബാഡ് ഹാബിറ്റ്. നമ്മുടെ അയൽ സംസ്ഥാനക്കാരായ തമിഴരിലും തെലുങ്കരിലും കാണാത്ത ഒരു പ്രകൃതമാണത്. പ്രത്യേകിച്ച് സിനിമയുടെ താരപ്പകിട്ടുള്ളിടത്താണ് ഇതിന് കൂടുതൽ വളക്കൂറുണ്ടാകുന്നത്. കേൾക്കുമ്പോൾ കാര്യം നിസ്സാരമാണെന്നു തോന്നാമെങ്കിലും പ്രശ്നം അൽപം ഗുരുതരമായിട്ടാണ് എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്.
നമ്മൾ മലയാളികൾക്ക് ഒരു ചീത്ത സ്വഭാവമുണ്ട്. ഭൂരിഭാഗം മലയാളികളിലും കണ്ടുവരുന്ന ഒരു ബാഡ് ഹാബിറ്റ്. നമ്മുടെ അയൽ സംസ്ഥാനക്കാരായ തമിഴരിലും തെലുങ്കരിലും കാണാത്ത ഒരു പ്രകൃതമാണത്. പ്രത്യേകിച്ച് സിനിമയുടെ താരപ്പകിട്ടുള്ളിടത്താണ് ഇതിന് കൂടുതൽ വളക്കൂറുണ്ടാകുന്നത്. കേൾക്കുമ്പോൾ കാര്യം നിസ്സാരമാണെന്നു തോന്നാമെങ്കിലും പ്രശ്നം അൽപം ഗുരുതരമായിട്ടാണ് എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്.
സിനിമാ താരങ്ങളോടുള്ള കടുത്ത ആരാധനയുമായി അവരെ ഒരുനോക്കു കാണാനും പരിചയപ്പെടാനും കൂടെനിന്ന് ഫോട്ടോ എടുക്കാനും ചങ്ങാത്തം കൂടാനും വേണ്ടി എവിടെ വേണമെങ്കിലും പോകാനും എത്ര പണം മുടക്കാനും മടി കാണിക്കാത്ത ചിലരുണ്ട്. കാര്യം കണ്ടു കഴിഞ്ഞാൽ ഇക്കൂട്ടരുടെ സ്വഭാവം പെട്ടെന്നു മാറും. ഏതെങ്കിലും ഫാമിലി ഫങ്ഷനിലോ മറ്റോ പങ്കെടുക്കുമ്പോൾ സിനിമക്കാരെക്കുറിച്ച് അവർ പറയുന്ന ചില കമന്റുകളുണ്ട്. ‘‘എല്ലാം അഹങ്കാരികളാണ്, ഒന്നിന്റെയും മോറൽ സൈഡ് അത്ര ശരിയല്ല. സിനിമയിൽ മാത്രമേ ഇവറ്റകളെ കാണാൻ കൊള്ളാവൂ.’’
ഇങ്ങനെ പറയുന്നൈ രണ്ടു മുഖങ്ങളുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്. എല്ലാ രംഗത്തുമുള്ളതുപോലെ സിനിമയിലും നല്ലവരും ചീത്തയായവരുമൊക്കെ ഉണ്ടാകാം. പക്ഷേ എല്ലാവരെയും കുറിച്ച് ഇങ്ങനെ അടച്ച് ആക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല എന്നാണ് എനിക്ക് പറയാനുള്ളത്. എത്രയെത്ര നല്ല സ്വഭാവവിശേഷമുള്ളവർ മലയാള സിനിമയിലുണ്ട്. അവരിൽ എന്നെ ഏറ്റവും സ്വാധീനിച്ച പറവൂർ ഭരതനെയാണ് ഞാനിപ്പോൾ ഓർക്കുന്നത്.
മലയാള സിനിമയില്‍ വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും ലാളിത്യം പുലർത്തുന്ന പല നടീനടന്മാരെയും ഞാൻ കണ്ടിട്ടുണ്ട്. അവരിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു നടനാണ് പറവൂർ ഭരതൻ. എന്റെ ചെറുപ്പകാലം മുതലേ സിനിമയില്‍ കണ്ടു വരുന്ന ഒരു മുഖമായിരുന്നു പറവൂർ ഭരതന്റേത്. അന്നത്തെ ഹാസ്യ സാമ്രാട്ടുകളായ അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, എസ്.പി. പിള്ള എന്നീ നാൽവർ സംഘത്തോടൊപ്പം ഒരു തക്കിടി മുണ്ടൻ താറാവിനെപ്പോലെ വെളുത്തു തുടുത്ത് ഉയരം കുറഞ്ഞ ഭരതേട്ടന്റെ കോമഡി നമ്പരുകൾ കാണുന്നതൊരു കാഴ്ചാനുഭവമായിരുന്നു. സ്ഥിരമായി ഹാസ്യരംഗങ്ങളിൽത്തന്നെ ഒതുങ്ങി നിൽക്കാതെ പരിചാരകനായും അച്ഛനായും അമ്മാവനായും പാവപ്പെട്ടവരുടെ ഗുണ്ടയായുമൊക്കെ ഒരു ഭരതസാന്നിധ്യം വെള്ളിത്തിരയിൽ ഉണ്ടാക്കിയെടുക്കാൻ പറവൂർ ഭരതന് പെട്ടെന്നു കഴിഞ്ഞു.
1950 ൽ സിനിമാ അഭിനയം തുടങ്ങിയ അദ്ദേഹം ഈ നീണ്ട അറുപത്തഞ്ചു വർഷത്തിനിടയിൽ ആയിരത്തോളം ചിത്രങ്ങളിലാണ് വേഷപ്പകർച്ച നടത്തിയിട്ടുള്ളത്. ജഗതി കഴിഞ്ഞാൽ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനക്കാരൻ ഭരതേട്ടനാണ്. മലയാളത്തിന്റെ നിത്യഹരിതനായകനായ പ്രേംനസീറിനെക്കാള്‍ മുൻപേ സിനിമയിൽ എത്തിയ സീനിയർ മോസ്റ്റ് ആണ് ഭരതേട്ടൻ.
1952 ൽ പ്രേം നസീർ ആദ്യമായി അഭിനയിക്കാനെത്തുമ്പോൾ ഭരതേട്ടൻ രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു. ‘രക്തബന്ധ’മായിരുന്നു ആദ്യ ചിത്രം. ഇരുനൂറിൽപരം നാടകങ്ങളിൽ അഭിനിയിച്ചിട്ടുള്ള ഭരതേട്ടന്റെ രക്തബന്ധം എന്ന നാടകത്തിലെ പ്രകടനം കണ്ടിട്ടാണ് അതേ പേരിലുള്ള സിനിമയില്‍ അഭിനയിക്കാൻ അവസരമൊരുങ്ങുന്നത്. ചെറിയ കോമഡി രംഗങ്ങളിലൂടെ രംഗത്തെത്തിയ പറവൂർ ഭരതനെ ഏറെ പ്രശസ്തനാക്കിയത് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കറുത്ത കൈ’ എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രമാണ്. അതേത്തുടർന്ന് ഒത്തിരി ചിത്രങ്ങളാണ് ഭരതേട്ടനെ തേടിയെത്തിയത്.
1950 മുതൽ മലയാളത്തിലെ മധ്യവർത്തി– കൊമേഴ്സ്യൽ ചിത്രങ്ങൾ അണിയിച്ചൊരുക്കിയിട്ടുള്ള പ്രഗത്ഭരായ മിക്ക സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച അപൂർവം ചില നടന്മാരിൽ പ്രഥമഗണനീയനാണ് പറവൂർ ഭരതൻ.
ഭരതേട്ടൻ അഭിനയിച്ച ആയിരത്തോളം ചിത്രങ്ങളിൽ ഭക്തകുചേല, ഉണ്ണിയാർച്ച, അൾത്താര, കാട്ടുപൂക്കൾ, ചെമ്മീൻ, തുലാഭാരം, ഭാര്യമാർ സൂക്ഷിക്കുക, കണ്ണൂർ ഡീലക്സ്, റസ്റ്റ് ഹൗസ്, മൂലധനം, നദി, കള്ളിച്ചെല്ലമ്മ, ബല്ലാത്ത പഹയൻ, വാഴ്‌വേമായം, മിണ്ടാപ്പൂച്ച, ത്രിവേണി, പ്രിയ, ക്രോസ്ബെൽറ്റ്, ഓളവും തീരവും, മറുനാട്ടിൽ ഒരു മലയാളി, അനുഭവങ്ങൾ പാളിച്ചകൾ, ലങ്കാദഹനം, തെറ്റ്, സിന്ദൂരച്ചെപ്പ്, കരകാണാക്കടൽ, ഒരു പെണ്ണിന്റെ കഥ, പുനർജന്മം, പണിമുടക്ക്, ചെമ്പരത്തി, പൊന്നാപുരംകോട്ട, കാപാലിക, നഖങ്ങൾ, കോളേജ് ഗേൾ ,രാജഹംസം, തുമ്പോലാർച്ച, കരിമ്പന, ഒരിക്കൽകൂടി, ഗുരുവായൂർ കേശവൻ, തെമ്മാടി വേലപ്പൻ, ഈനാട്, പടയോട്ടം, ആയുധം, കളിയല്ല കല്യാണം, കുയിലിനെത്തേടി, അടിയൊഴുക്കുകൾ, ഇടനിലങ്ങൾ, മുഹൂർത്തം പതിനൊന്ന് മുപ്പത്, ഒരു കുടക്കീഴിൽ, ഒന്നിങ്ങു വന്നെങ്കിൽ, ഇനിയും കഥ തുടരും, അനുബന്ധം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, അബ്കാരി, പൊന്മുട്ടയിടുന്ന താറാവ്, മൂന്നാംമുറ, പട്ടണപ്രവേശം, ജാഗ്രത, മൃഗയ, മഴവിൽക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഇൻഹരിഹർനഗർ, മൂക്കില്ലാരാജ്യത്ത്, സ്ഫടികം, അനിയത്തി പ്രാവ്, സിഐഡി മൂസ തുടങ്ങിയവയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടവ.
ഭരതേട്ടൻ സിനിമയിലെത്തി നീണ്ട ഇരുപത്തെട്ടു വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഞാൻ സിനിമ എന്ന മായിക ലോകത്തെത്തുന്നത്. അടൂർഭാസി, ബഹദൂർ, എസ്.പി. പിള്ള, ശങ്കരാടി, പറവൂർ ഭരതൻ എന്നീ നടന്മാരുടെ ഹാസ്യ പ്രകടനങ്ങളാണ് എന്നെ കൂടുതൽ ആകർഷിച്ചിട്ടുള്ളത്. പിന്നീട് ജഗതിയും കുതിരവട്ടം പപ്പുവും ഒടുവിൽ ഉണ്ണികൃഷ്ണനും മാളയും വന്നതോടെ കോമഡിയുടെ നിലവാരം തന്നെ മാറുകയായിരുന്നു. എന്നാലും ഭരതേട്ടന് അവസാന കാലം വരെ ഈ പുതിയ കോമഡി നടന്മാരോടൊപ്പം പിടിച്ചു നില്ക്കാൻ കഴിഞ്ഞു.
ഞാൻ തിരക്കഥ എഴുതി പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ആയുധം’ എന്ന ചിത്രത്തിലൂടെയാണ് ഭരതേട്ടൻ ആദ്യമായി എന്റെ സിനിമയിലേക്ക് എത്തുന്നത്. ഫോർട്ട് കൊച്ചിയിലായിരുന്നു ആ ചിത്രത്തിന്റെ കുറേ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. ഞാൻ ഒരു ദിവസം ലൊക്കേഷനിൽ ചെല്ലുമ്പോൾ മധുസാറാണ് ഭരതേട്ടനെ എനിക്ക് പരിചയപ്പെടുത്തുന്നത്. ‘‘ഡെന്നിസ് അറിയില്ലേ? പറവൂർ ഭരതൻ. നിങ്ങളുടെ എറണാകുളം ജില്ലക്കാരനാണ്.’’
‘‘അറിയും അറിയും. ഞാൻ അറിയാൻ തുടങ്ങിയിട്ട് പത്തു മുപ്പതു വർഷം കഴിഞ്ഞു സാർ, പാവങ്ങളുടെ ഗുണ്ട എന്നായിരുന്നു ഞങ്ങൾ ചലച്ചിത്ര വിദ്യാർഥികൾ ഇദ്ദേഹത്തെ വിളിച്ചിരുന്നത്.’’
എന്റെ പ്രശംസാവചനങ്ങൾ കേട്ടപ്പോൾ പറവൂർ ഭരതൻ ഇരുന്നിടത്തുനിന്നു വേഗം എഴുന്നേറ്റ് എന്നെ വട്ടം കെട്ടിപ്പിടിച്ചു. അന്നത്തെ ആ ആലിംഗനം ഒരു സ്നേഹസ്പർശമായി അദ്ദേഹത്തിന്റെ അവസാന കാലം വരെ നിലനിർത്താൻ എനിക്കു കഴിഞ്ഞു.
ഭരതേട്ടനെ ഒരു പ്രാവശ്യം പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തോട് അകന്നു നിൽക്കാൻ നമുക്കു കഴിയില്ല. ഞാൻ ഒത്തിരി നടന്മാരെ കണ്ടിട്ടുണ്ടെങ്കിലും ഭരതേട്ടനെപ്പോലെ ഇത്രയും എളിമയും വിനയവും വിനീത മനസ്കതയുമുള്ള ഒരു നടനെ വേറെ കണ്ടിട്ടില്ല. ബുദ്ധി കൊണ്ടും കൗശലം കൊണ്ടും നമ്മോട് സ്നേഹം നടിക്കുന്നവരിൽനിന്നകന്ന്, മനസ്സുകൊണ്ട് സ്നേഹവിരുന്നൊരുക്കുന്ന നല്ല മനസ്സിന്റെ ഉടമയാണ് ഭരതേട്ടനെന്ന് ഞാൻ എന്റെ ഡയറിത്താളിൽ കുറിച്ചുവയ്ക്കുക കൂടി ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ സൗഹൃദം വളരാൻ തുടങ്ങിയപ്പോൾ, എന്റെ ഏതെങ്കിലുമൊരു ചിത്രം തുടങ്ങാൻ പോകുന്ന ന്യൂസ് കണ്ടാൽ അദ്ദേഹം എന്നെ പതുക്കെ വിളിക്കും. ചാൻസ് വേണം സാർ എന്നു പറയാറില്ല, മറ്റു കാര്യങ്ങളൊക്കെ ചോദിച്ച് അദ്ദേഹം ഫോൺ വയ്ക്കും. അതൊരു ഓർമപ്പെടുത്തലാണെന്ന് എനിക്കറിയാം. എന്നേക്കാൾ കുറച്ചധികം വയസ്സിനു മൂപ്പുള്ള ആള് എന്നെ സാറേ എന്നു വിളിക്കുമ്പോൾ ഞാനെപ്പോഴും വിലക്കും. എന്നെ പേരു വിളിച്ചാൽ മതി എന്ന് പറയും. എന്നാലും അദ്ദേഹം ആ പല്ലവിയിൽത്തന്നെ പിടിച്ചു തൂങ്ങി കിടക്കും.
ഞാൻ എഴുതിയ കൂടുതൽ ചിത്രങ്ങളിൽ അദ്ദേഹത്തിന് വേഷം കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ആയുധം, മുഹൂർത്തം പതിനൊന്ന് മുപ്പത്, ഒരു കുടക്കീഴിൽ, ഇനിയും കഥ തുടരും, ഒന്നിങ്ങ് വന്നെങ്കിൽ, സ്ത്രീധനം, ഭാര്യ തുടങ്ങിയ എന്റെ പതിനഞ്ചോളം സിനിമകളിൽ മാത്രമേ ഭരതേട്ടനെ പങ്കെടുപ്പിക്കാൻ എനിക്കു കഴിഞ്ഞിട്ടുള്ളൂ. അതിന്റെ പരിഭവമോ പിണക്കമോ ഒന്നും അദ്ദേഹത്തിൽനിന്ന് ഉണ്ടാകാറില്ല.
ഭരതേട്ടനെക്കുറിച്ച് ഒറ്റ വാചകത്തിൽ പറയുകയാണെങ്കിൽ ഇന്നസന്റ് എന്ന് വിളിക്കേണ്ടത് അദ്ദേഹത്തെയാണ്. ജീവിതം വളരെ അടുക്കും ചിട്ടയോടും കൂടി കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ വൃത്തിയെയും വെടിപ്പിനേയും കുറിച്ചുള്ള രസകരമായ പല കഥകളൂം അക്കാലത്ത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലനത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചുമുള്ള രസകരമായ ചില കഥകളുമുണ്ട്.
മലയാള സിനിമ പണ്ട് മദ്രാസിലായിരുന്നപ്പോൾ അവിടുത്തെ സ്വാമീസ് ലോഡ്ജിലാണ് അന്ന് സിനിമാക്കാർ താമസിച്ചിരുന്നത്. ഭരതേട്ടന്റെ താമസം ഒരു സിംഗിൾ റൂമിലാണ്. അദ്ദേഹത്തിന്റെ വിസ്തരിച്ചുള്ള ഒരു കുളിയുണ്ട്. അദ്ദേഹം അതിരാവിലെ എഴുന്നേറ്റ് ദേഹത്ത് എണ്ണയൊക്കെ പുരട്ടി വിസ്തരിച്ചുള്ള ഒരു കുളിയ്ക്ക് തയാറായി നിൽക്കും. കുളിക്കുന്നതിനു മുൻപ് അദ്ദേഹം ബാത്ത്റൂം കഴുകി വൃത്തിയാക്കും (ബാത്ത്റൂം ജോലിക്കാർ ആദ്യം തന്നെ കഴുകിയിട്ടുണ്ടാകും. എന്നാലും ഒന്നുകൂടി കഴുകി വൃത്തിയാക്കിയാലേ അദ്ദേഹത്തിന് തൃപ്തിയാവൂ).
അദ്ദേഹത്തിന്റെ ഈ കുളി പുരാണത്തെക്കുറിച്ച് പറഞ്ഞു കേൾക്കുന്നത് വെറും സാങ്കൽപിക കഥയാണോ എന്നറിയാനായി, ഞാൻ എഴുതി ജോഷി സംവിധാനം ചെയ്ത ‘ഇനിയും കഥ തുടരും' എന്ന ചിത്രത്തിൽ ഷൂട്ടിങ് എറണാകുളത്ത് നടക്കുമ്പോൾ അദ്ദേഹത്തെ ഒന്ന് പരീക്ഷിക്കണമെന്ന് എനിക്ക് തോന്നി. എറണാകുളം നോർത്തിലുള്ള എലൈറ്റ് ഹോട്ടലിലായിരുന്നു ഭരതേട്ടൻ താമസിച്ചിരുന്നത്. ഞാനും അവിടെ ഇരുന്നാണ് സ്ക്രിപ്റ്റ് എഴുതുന്നത്. അദ്ദേഹത്തിന്റെ ഇളയമകൻ അജയൻ അന്ന് അവിടെ റിസപ്ഷനിസ്റ്റാണ്. അച്ഛനും മകനുമാണെങ്കിലും കസ്റ്റമറും റിസപ്‌ഷനിസ്റ്റും തമ്മിലുള്ള പെരുമാറ്റമാണ് ഇരുവരുടെയും.
ഒരു ദിവസം രാവിലെ അദ്ദേഹം കുളിക്കാനൊരുങ്ങിയപ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ കക്ഷിയുടെ മുറിയിൽ കയറിച്ചെന്നു. പറഞ്ഞു കേട്ട ആ കുളിക്കഥയുടെ ആവർത്തനമാണ് അവിടെ നടന്നിരുന്നത്. ബാത്ത് റൂം മാത്രമല്ല അവിടെയിരുന്ന സോപ്പ് മറ്റൊരു സോപ്പ് കൊണ്ട് കഴുകുന്ന ഭരതൻ ചേട്ടനെയാണ് ഞാൻ കണ്ടത്. എന്നെക്കണ്ടപ്പോൾ ചെറിയൊരു ജാള്യത്തോടെ അദ്ദേഹം കുളിമുറിയിൽനിന്നു പുറത്തേക്ക് വന്നു.
‘‘എന്താ ചേട്ടാ ഇത്. ചേട്ടനെന്തിനാ കുളിമുറി കഴുകി വൃത്തിയാക്കുന്നത്. രാവിലെ തന്നെ അവർ ബാത്റൂം ക്ലീനാക്കി ഇട്ടിരിക്കുകയല്ലേ.?’’
‘‘ഹേയ് അത് ശരിയാവില്ല. പലതരം ആളുകൾ വന്നു താമസിക്കുന്നതല്ലേ? നമ്മുടെ ആരോഗ്യം നമ്മൾ തന്നെ നോക്കിയില്ലെങ്കിൽ പല മാറാ രോഗങ്ങളും വന്ന് പിടിപെടും.’’
‘‘അതിന് സോപ്പിനെ മറ്റൊരു സോപ്പു കൊണ്ട് എന്തിനാ ചേട്ടാ കുളിപ്പിക്കുന്നത്?’’ എന്ന തമാശയും പറഞ്ഞു കൊണ്ട് ഞാൻ നേരെ പോയത് അജയന്റെ അടുത്തേക്കാണ്. ഞാൻ ഭരതേട്ടന്റെ കുളിപുരാണത്തെക്കുറിച്ച് മകനോട് പറഞ്ഞപ്പോൾ അജയൻ പറഞ്ഞൊരു വാചകമുണ്ട്: ‘‘ഞങ്ങളിതൊക്കെ ചെറുപ്പം മുതലേ കാണാൻ തുടങ്ങിയതാ സാറേ, ശുദ്ധിയിലും വൃത്തിയിലും ഡോക്ടറേറ്റ് എടുത്തതാണ് ഞങ്ങളുടെ അച്ഛൻ.’’
(തുടരും..)