കേസ് റദ്ദാക്കി; ഒമർ ലുലുവിന്റെ ‘നല്ല സമയം’ ഒടിടിയിലേക്ക്
‘നല്ല സമയം’ സിനിമയ്ക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മിഷണർ എടുത്ത കേസ് ഹൈക്കോടി റദ്ദാക്കി. ഒടിടി റിലീസ് ഉടൻ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ ഒമർ ലുലു. ഡിസംബർ 30ന് തിയറ്ററുകളിൽ റിലീസായ സിനിമ നാലു ദിവസങ്ങൾക്കകമാണ് പിൻവലിച്ചത്. എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിച്ചുവെന്ന് ആരോപിച്ചാണ്

‘നല്ല സമയം’ സിനിമയ്ക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മിഷണർ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒടിടി റിലീസ് ഉടൻ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ ഒമർ ലുലു. ഡിസംബർ 30ന് തിയറ്ററുകളിൽ റിലീസായ സിനിമ നാലു ദിവസങ്ങൾക്കകമാണ് പിൻവലിച്ചത്. എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിച്ചുവെന്ന് ആരോപിച്ചാണ് എക്സൈസ് വകുപ്പ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസെടുത്തത്. ജനുവരി രണ്ടിനാണ് ചിത്രം തീയറ്ററുകളിൽനിന്ന് പിൻവലിച്ചത്. സിനിമയക്ക് അനുകൂലമായി ഹൈക്കോടതി വിധി ലഭിച്ചതിനാൽ 20ന് ഒടിടി റിലീസ് പ്രഖ്യാപിക്കുമെന്നാണ് സംവിധായകൻ ഒമർലുലു അറിയിച്ചിരിക്കുന്നത്.
ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.