തമാശകൾക്കിടെ പ്രസവ വേദന; ചേർത്തു പിടിച്ച് ഭർത്താവ്; വിഡിയോ പങ്കുവച്ച് ഷംന കാസിം
കാത്തിരിപ്പുകൾക്കൊടുവിൽ ഷംന കാസിം അമ്മയായിരിക്കുകയാണ്. ആൺ കുഞ്ഞ് പിറന്ന വിവരം ഷംന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രസവ കാലത്തെ വിശേഷങ്ങളെല്ലാം ഷംന കാസിം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ പ്രസവത്തിന് മുമ്പുള്ള നിമിഷങ്ങൾ വിഡിയോയായി

കാത്തിരിപ്പുകൾക്കൊടുവിൽ ഷംന കാസിം അമ്മയായിരിക്കുകയാണ്. ആൺ കുഞ്ഞ് പിറന്ന വിവരം ഷംന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രസവ കാലത്തെ വിശേഷങ്ങളെല്ലാം ഷംന കാസിം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ പ്രസവത്തിന് മുമ്പുള്ള നിമിഷങ്ങൾ വിഡിയോയായി പങ്കുവച്ചിരിക്കുകയാണ് താരം. നാലാം തിയതിയാണ് പ്രസവത്തിന്റെ ഡേറ്റ് എങ്കിലും മൂന്നാം തിയതി തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പോകുകയാണെന്നും ഷംന പറയുന്നു.
ആശുപത്രിയിലേക്ക് പോകാൻ തയാറായി നിൽക്കുന്ന നടിയുടെ ബന്ധുക്കളെയും ഭർത്താവിനെയും വിഡിയോയിൽ കാണാം. ഒരു ദിവസത്തേക്കാണെങ്കിലും വീട് മാറുന്നത് പോലെ വലിയ പെട്ടിയുമൊക്കെയായാണ് പോകുന്നതെന്ന് ഷംന പറയുന്നു. ദുബായ് ആസ്റ്റർ ആശുപത്രിയിലേക്കാണ് ഷനയും കുടുംബവും എത്തിയത്. ലേബർ റൂമിലേക്ക് കയറുന്നതിന് മുമ്പ് സന്തോഷത്തോടെ തമാശകളൊക്കെ പറയുന്ന ഷംനയെയാണ് വിഡിയോയിൽ കാണുന്നത്. തനിക്ക് പേടിയൊന്നുമില്ലെന്ന് ഷംന ഇടയ്ക്ക് പറയുന്നുണ്ട്.
ഇടയ്ക്ക് ഭർത്താവിനെ ചേർത്ത് പിടിച്ചിരിക്കുന്നു. വേദന കൂടിയതോടെ ഉമ്മയുടെ കൈപിടിച്ച് കിടക്കുകയാണ് ഷംന. പിന്നീട് കാണിക്കുന്നത് കൈക്കുഞ്ഞിനെയും പിടിച്ച് നിൽക്കുന്ന ഷംനയുടെ ഉമ്മയെയാണ്. നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. പുണ്യ മാസത്തിൽ ജനിച്ച കുഞ്ഞ് ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് നിരവധി പേർ കമന്റ് ചെയ്തു.
Read Also: കുഞ്ഞുകൺമണിക്ക് ദുബായി കിരീടാവകാശിയുടെ പേര് നൽകി ഷംന കാസിം
ദുബായിയിലെ ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. കാൽനൂറ്റാണ്ടോളമായി ദുബായിയിൽ താമസക്കാരനാണ് ഷാനിദ് ആസിഫ് അലി. അതിനാൽ ദുബായ് കിരീടാവകാശിയുടെ പേരാണ് ഇദ്ദേഹം മകന് നൽകിയത്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നാണ് കുഞ്ഞിന്റെ പേര്.