ഇത് പുതിയ ‘ഭാർഗവീനിലയം’; യക്ഷിയായി റിമ; ‘നീലവെളിച്ചം’ ട്രെയിലർ
ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ സിനിമയുടെ ട്രെയിലർ റിലീസായി. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിക്ക് അബു, റിമ കല്ലിങ്കൽ എന്നിവർ

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ സിനിമയുടെ ട്രെയിലർ റിലീസായി. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിക്ക് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, അഭിരാം രാധാകൃഷ്ണൻ, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം.എസ്. ബാബുരാജ്, പി. ഭാസ്കരൻ ടീമിന്റെ ഏവരുടെയും ഹൃദയത്തിൽ പതിപ്പിച്ച, ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനങ്ങൾ ആധുനിക സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നു.
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റർ വി. സാജനാണ്. സഹ നിർമാണം- സജിൻ അലി പുലക്കൽ,അബ്ബാസ് പുതുപ്പറമ്പിൽ, അഡീഷണൽ സ്ക്രിപ്റ്റ്-ഹൃഷികേശ് ഭാസ്കരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോതിഷ് ശങ്കർ, സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്, നിക്സൺ ജോർജ്. കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ. ഏപ്രിൽ ഇരുപതിന് ചിത്രം പ്രദർശനത്തിനെത്തുന്നു.