തിയറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കി ഗണേശ് രാജ് ഒരുക്കിയ ‘പൂക്കാലം’. ഗണേശ് രാജിന്റെ മനോഹരമായ തിരക്കഥയും വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഭിനയപ്രകടനത്തിൽ വിജയ രാഘവനും കോമഡി നമ്പറുകളുമായി ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും കയ്യടി നേടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കി ഗണേശ് രാജ് ഒരുക്കിയ ‘പൂക്കാലം’. ഗണേശ് രാജിന്റെ മനോഹരമായ തിരക്കഥയും വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഭിനയപ്രകടനത്തിൽ വിജയ രാഘവനും കോമഡി നമ്പറുകളുമായി ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും കയ്യടി നേടുന്നു. മനസ്സുനിറഞ്ഞ് പൊട്ടിച്ചിരിക്കാനും ആസ്വദിക്കാനും കഴിയുന്ന ഫാമിലി എന്റർടെയ്നറാണ് പൂക്കാലമെന്ന് കണ്ടിറങ്ങുന്നവർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

ADVERTISEMENT

രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ അവശതകളോടും കൂടെ നൂറ് വയസ്സ് പ്രായമുള്ള അപ്പാപ്പനായി ഞെട്ടിക്കുകയാണ് വിജയരാഘവൻ. ഒപ്പം ഏറെ പ്രായമേറിയഅമ്മൂമ്മയായി കെപിഎസി ലീലയും. ‘ആനന്ദം’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന 'പൂക്കാലം' എന്ന ചിത്രത്തിലാണ് വ്യത്യസ്തമായ ഗെറ്റപ്പിൽ വിജയരാഘവൻ എത്തുന്നത്. 

ADVERTISEMENT

ഗണേഷിന്‍റെ ആദ്യചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കിൽ ‘പൂക്കാല‘ത്തിൽ മുതിർന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തവുമുണ്ട്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. 

ADVERTISEMENT

ഇവർക്കൊപ്പം ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവർക്കൊപ്പം കാവ്യ, നവ്യ, അമൽ, കമൽ എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.

സിഎൻസി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു. പ്രൊഡക്‌ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം: മിഥുന്‍ മുരളി, സംഗീതം, പശ്ചാത്തല സംഗീതം: സച്ചിന്‍ വാര്യര്‍, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപ്പറമ്പ്, ചമയം: റോണക്‌സ് സേവ്യര്‍, പ്രൊഡക്‌ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ് ആര്‍. വാര്യര്‍, നിശ്ചല ഛായാഗ്രഹണം: സിനറ്റ് സേവ്യര്‍, പോസ്റ്റര്‍ ഡിസൈന്‍: അരുണ്‍ തോമസ്, പിആര്‍ഒ എ.എസ്. ദിനേശ്, മാര്‍ക്കറ്റിങ്: സ്നേക്ക്പ്ലാന്റ്.