ഒരു സിനിമയിൽ രണ്ട് ജോഡി ഇരട്ടകൾ; ‘പൂക്കാല’ത്തിലെ ‘ഇരട്ട ദമ്പതികൾ’ ഇവിടുണ്ട്
പാലക്കാട് ജില്ലയിലെ കോങ്ങാടും വള്ളിക്കോടും തമ്മിൽ വെറും 20 മിനിറ്റ് ദൂരമേയുള്ളൂവെങ്കിലും ഈ രണ്ടിടങ്ങളിൽ ജനിച്ചു വളർന്ന ഇരട്ടസഹോദരങ്ങൾ കണ്ടുമുട്ടിയത് ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിന്റെ സെറ്റിലാണ്. ചിത്രത്തിലെ ഇരട്ട ദമ്പതികൾക്കായി നടത്തിയ അന്വേഷണങ്ങൾ ചെന്നെത്തിയത് പാലക്കാട് രണ്ടിടത്തുള്ള
പാലക്കാട് ജില്ലയിലെ കോങ്ങാടും വള്ളിക്കോടും തമ്മിൽ വെറും 20 മിനിറ്റ് ദൂരമേയുള്ളൂവെങ്കിലും ഈ രണ്ടിടങ്ങളിൽ ജനിച്ചു വളർന്ന ഇരട്ടസഹോദരങ്ങൾ കണ്ടുമുട്ടിയത് ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിന്റെ സെറ്റിലാണ്. ചിത്രത്തിലെ ഇരട്ട ദമ്പതികൾക്കായി നടത്തിയ അന്വേഷണങ്ങൾ ചെന്നെത്തിയത് പാലക്കാട് രണ്ടിടത്തുള്ള
പാലക്കാട് ജില്ലയിലെ കോങ്ങാടും വള്ളിക്കോടും തമ്മിൽ വെറും 20 മിനിറ്റ് ദൂരമേയുള്ളൂവെങ്കിലും ഈ രണ്ടിടങ്ങളിൽ ജനിച്ചു വളർന്ന ഇരട്ടസഹോദരങ്ങൾ കണ്ടുമുട്ടിയത് ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിന്റെ സെറ്റിലാണ്. ചിത്രത്തിലെ ഇരട്ട ദമ്പതികൾക്കായി നടത്തിയ അന്വേഷണങ്ങൾ ചെന്നെത്തിയത് പാലക്കാട് രണ്ടിടത്തുള്ള
പാലക്കാട് ജില്ലയിലെ കോങ്ങാടും വള്ളിക്കോടും തമ്മിൽ വെറും 20 മിനിറ്റ് ദൂരമേയുള്ളൂവെങ്കിലും ഈ രണ്ടിടങ്ങളിൽ ജനിച്ചു വളർന്ന ഇരട്ടസഹോദരങ്ങൾ കണ്ടുമുട്ടിയത് ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിന്റെ സെറ്റിലാണ്. ചിത്രത്തിലെ ഇരട്ട ദമ്പതികൾക്കായി നടത്തിയ അന്വേഷണങ്ങൾ ചെന്നെത്തിയത് പാലക്കാട് രണ്ടിടത്തുള്ള അമൽരാജ്–കമൽരാജ്, നവ്യ–കാവ്യ സഹോദരങ്ങളിലാണ്. അങ്ങനെ, ഒരു സിനിമയിൽ തന്നെ രണ്ടു ഇരട്ടകൾ അഭിനയിക്കുന്നുവെന്ന പ്രത്യേകത പൂക്കാലത്തിന് മാത്രം സ്വന്തം. കമൽരാജ് പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി ഭട്ടതിരിപ്പാട് കോളജിലും അമൽരാജ് കുഴൽമന്ദം സി എ ഹയർ സെക്കണ്ടറി സ്കൂളിലും അധ്യാപകരാണ്. ആർട് ഓഫ് ലിവിങ്ങിന്റെ അധ്യാപകരാണ് നവ്യയും കാവ്യയും. ആദ്യമായി സിനിമയിലെത്തിയതിന്റെ ത്രില്ലിലാണ് ഈ ഇരട്ടകളുടെ വിഷുക്കാലം. അവരുടെ വിശേഷങ്ങളിലേക്ക്.
ഇൻസ്റ്റഗ്രാം വഴി സിനിമയിലേക്ക്: നവ്യ ദാസ്, കാവ്യ ദാസ്
ആർട് ഓഫ് ലിവിങ്ങിന്റെ അധ്യാപകരാണ് ഞങ്ങൾ രണ്ടുപേരും. യോഗ, മ്യൂസിക്, മെഡിറ്റേഷൻ എന്നിവയെല്ലാം പഠിപ്പിക്കാറുണ്ട്. കോവിഡ് സമയത്ത് അധ്യാപനം ഓൺലൈനായി. പണ്ടു മുതലെ ഞങ്ങൾക്ക് ഡാൻസും മ്യൂസിക്കും വളരെ ഇഷ്ടമാണ്. ചുമ്മാ കുറച്ചു റീൽസ് ചെയ്താലോ എന്നൊരു ചിന്ത വന്നു. അങ്ങനെ ഞങ്ങൾ രണ്ടു പേരും ചേർന്നങ്ങ് തുടങ്ങിയതാണ്. ഒരു വിഡിയോ വൈറൽ ആയി. അതിന്റെ ചുവടു പിടിച്ച് ഞങ്ങൾ കുറെ ചെയ്തു. അതോടെ ഞങ്ങൾക്ക് റീച്ച് കൂടി. അങ്ങനെയാണ് ഗണേശേട്ടൻ ഈ റീലുകൾ കാണുന്നതും സിനിമയിലേക്ക് വിളിക്കുന്നതും. പൂക്കാലം ടീം ഇൻസ്റ്റഗ്രാമിൽ മെസജ് അയച്ചു. പൊതുവെ അത്തരം മെസേജുകൾ ഞങ്ങൾ ശ്രദ്ധിക്കാറില്ല. വ്യാജ പ്രൊഫൈലുകളൊക്കെ ഉള്ളതാണല്ലോ. ഇതിനു മുമ്പ് നല്ലൊരു അവസരം വന്നത്, ഈ സംശയത്തിന്റെ പുറത്ത് നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട്, ഞങ്ങൾ എന്തായാലും മറുപടി കൊടുത്തു നോക്കാം എന്നു കരുതി മറുപടി കൊടുത്തതാണ്. അവർ വിളിച്ചു. അങ്ങനെ കൊച്ചിയിൽ പോയി നേരിൽ കണ്ടു. സിനിമയിലെ ഞങ്ങളുടെ ഇൻട്രോ സീൻ തന്നെ അഭിനയിക്കാൻ തന്നു. അതു ചെയ്ത ഉടനെ എല്ലാവരും കയ്യടിച്ചു. 'ഈ എനർജി, ഇതാണ് വേണ്ടത്', എന്നു പറയുകയും ചെയ്തു.
ഷൂട്ടിങ് അനുഭവത്തെക്കുറിച്ച ഒറ്റവാക്കിൽ പറയാൻ പറഞ്ഞാൽ മനോഹരം എന്നാകും ഞങ്ങളുടെ ഉത്തരം. സംവിധായകനും ഛായാഗ്രാഹകനും സംവിധാനസഹായികളും അഭിനേതാക്കളും എല്ലാവരും ചേർന്ന് എപ്പോഴും ഒരു ഫൺ ഫീലായിരുന്നു. വളരെ ഇമോഷണൽ സീനുകൾ എടുക്കുമ്പോൾ പോലും അതു കഴിഞ്ഞ് കട്ട് പറഞ്ഞു കഴിഞ്ഞാൽ സെറ്റ് വീണ്ടും 'ഓൺ' ആകും. ഭയങ്കര രസമായിരുന്നു അത്. അമലേട്ടനെയും കമലേട്ടനെയും ഇടയ്ക്ക് ഞങ്ങൾക്ക് മാറിപ്പോയിട്ടുണ്ട്. ഞങ്ങൾ ഇരട്ടകളെ തിരിച്ചറിയുക എന്നത് സെറ്റിൽ എല്ലാവരുടെയും ടാസ്ക് ആയിരുന്നു.
വീട്ടുകാർക്ക് വലിയ അഭിമാനമാണ് ഞങ്ങളുടെ ഈ നേട്ടങ്ങൾ. സിനിമയിൽ കണ്ടപ്പോൾ അവരുടെ കണ്ണൊക്കെ നിറഞ്ഞു. ഐടിയിലും കൊമേഴ്സ് രംഗത്തുമെല്ലാം ജോലി ചെയ്തെങ്കിലും അവയൊന്നും ഞങ്ങളുടെ ഇടമായി തോന്നിയിട്ടില്ല. ഞങ്ങളുടെ എനർജിയെ ഉൾക്കൊള്ളാൻ കഴിയുന്ന മേഖലകളായിരുന്നില്ല അവ. അതുകൊണ്ടാണ് അവ ഡ്രോപ് ചെയ്ത് ആർട്ട് ഓഫ് ലിവിങ് അധ്യാപകരായത്. രചന നാരായണൻകുട്ടി, അനന്യ തുടങ്ങിയ സെലിബ്രിറ്റികൾക്കും ക്ലാസ് എടുത്തിട്ടുണ്ട്. ഡാൻസും മ്യൂസിക്കും യോഗയുമെല്ലാം ചേർന്ന വൈബാണ് ഞങ്ങൾക്കു പറ്റിയ ഇടമെന്ന് തിരിച്ചറിയുകയായിരുന്നു. എന്തായാലും അതിലൂടെ സിനിമയിലും അവസരം ലഭിച്ചു. വലിയ സന്തോഷമാണ്. കുറെ പേർ വിളിക്കുകയും മെസജ് അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഹാപ്പിയാണ് ഞങ്ങൾ. കുടുംബാംഗങ്ങളെ എല്ലാവരേയും കൂട്ടി വിഷുവിന് തിയറ്ററിൽ പോകാൻ പ്ലാനുണ്ട്. പൊതുവെ വിഷുവിന് അങ്ങനെ പോകാറില്ല. പക്ഷേ, ഇത്തവണത്തെ വിഷു തിയറ്ററിലാകും.
സിനിമയിലേക്ക് പറഞ്ഞു വിട്ടത് വിദ്യാർത്ഥികൾ: അമൽ രാജ്, കമൽരാജ്
ഞങ്ങളുടെ വിദ്യാർത്ഥികളാണ് സിനിമയുടെ കാസ്റ്റിങ് കോൾ കണ്ട് ഞങ്ങളോട് വിഡിയോ അയയ്ക്കാൻ പറഞ്ഞത്. ബേസിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവർ ഞങ്ങൾക്ക് അയച്ചു തന്നു. അവർ തന്നെ ഫോട്ടോയും വിഡിയോയും എടുത്തു തന്നു. അങ്ങനെയാണ് പൂക്കാലത്തിലേക്ക് അവസരം ലഭിച്ചത്. പൂക്കാലം ടീം ആവശ്യപ്പെട്ടത് ഒരു സ്കിറ്റ് വിഡിയോ എടുത്ത് അയയ്ക്കാനാണ്. ഓഡിഷൻ കോൾ വരുന്നതും അതിനു വേണ്ടി തയാറെടുക്കുന്നതുമാണ് ഞങ്ങൾ അഭിനയിച്ചത്. ഞങ്ങളുടെ ഭാര്യമാരായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. അത് അവർക്കിഷ്ടപ്പെട്ടു. ഓഡിഷനു പോയപ്പോൾ സ്ക്രിപ്റ്റിലെ ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ തന്നു. ആദ്യം ഞങ്ങൾ ടെൻഷനിലായിരുന്നു. പിന്നെ ഓകെ ആയി. 40നും 45നും ഇടയിൽ പ്രായത്തിലുള്ള ഇരട്ടകളെയാണ് പൂക്കാലം ടീം അന്വേഷിച്ചിരുന്നത്. ആ പ്രായത്തിലുള്ള അധികം പേർ അയച്ചിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു. ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് ഈ അവസരം.
പലരും ചോദിച്ചും ഞങ്ങൾ രണ്ടുപേർ ഉള്ളതുകൊണ്ട് ടെൻഷൻ ഷെയർ ചെയ്യാൻ വേറെ ആളെ വേണ്ടല്ലോ എന്ന്. സത്യത്തിൽ അങ്ങനെയല്ല. ഞങ്ങൾക്ക് മൂന്നാമതൊരാളെയാണ് വേണ്ടത്. ഞങ്ങൾ ഞങ്ങളെ രണ്ടായി കാണുന്നില്ല. സാധാരണ ഒരാൾ ടെൻഷൻ ഷെയർ ചെയ്യാൻ രണ്ടാമതൊരാൾ വേണമെന്നു പറയുന്ന പോലെ ഞങ്ങൾക്ക് മൂന്നാമതൊരാൾ വേണമായിരുന്നു. സെറ്റിൽ ആ മൂന്നാമതൊരാളാകാൻ നിരവധി പേരുണ്ടായിരുന്നു. എല്ലാവരും വലി. സപ്പോർട്ടായിരുന്നു. ഏറ്റവും സീനിയർ ആർടിസ്റ്റുകൾ വരെ ഞങ്ങളോട് ഏറെ സൗഹാർദ്ദത്തോടെ പെരുമാറി. എല്ലാവരും കഥകളൊക്കെ പറഞ്ഞു ഞങ്ങളെ ഫ്രീ ആക്കാനും സുരക്ഷിതത്വബോധം നൽകാനും ശ്രമിച്ചിരുന്നു. സംവിധായകൻ ഗണേശ് കട്ട സപ്പോർട്ടായിരുന്നു. പുതുമുഖങ്ങൾക്ക് നല്ല പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് ഗണേശ്. അത്രയും നല്ല സേഫ് സോൺ നൽകിയാണ് ഞങ്ങൾ അഭിനയിച്ചത്. പിന്നെ, ഒരുപാട് അഭിനയിച്ചു തകർക്കേണ്ട റോളല്ല. സാധാരണ പോലെ പെരുമാറിയാൽ മതിയായിരുന്നു.
ഈ വിഷുക്കാലം തിരക്കുകളുടേതാണ്. സിനിമ ഇറങ്ങിയതിന്റെ വൈബിലാണ് ഞങ്ങളും കുടുംബവും. രണ്ടു ദിവസം മുമ്പ്, ഞങ്ങളുടെ കുടുംബത്തിലെ 40 പേർ ഒരുമിച്ച് സിനിമ കാണാൻ പോയി. ഇത്തവണ സിനിമയ്ക്കൊപ്പമാണ് ഞങ്ങളുടെ വിഷു.