ആരോഗ്യം സംബന്ധിച്ച് വ്യാജവാർത്തകൾ; ആരാധ്യ ബച്ചന്റെ പരാതിയിൽ നടപടിയെടുത്ത് കോടതി
തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് അമിതാഭ് ബച്ചന്റെ ചെറുമകളും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ ബച്ചൻ നൽകിയ പരാതിയിൽ നടപടിയുമായി കോടതി. ആരാധ്യ ബച്ചന് എതിരായ വ്യാജ ഉള്ളടക്കം അടങ്ങിയ വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത്

തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് അമിതാഭ് ബച്ചന്റെ ചെറുമകളും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ ബച്ചൻ നൽകിയ പരാതിയിൽ നടപടിയുമായി കോടതി. ആരാധ്യ ബച്ചന് എതിരായ വ്യാജ ഉള്ളടക്കം അടങ്ങിയ വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി. ആരാധ്യ ബച്ചന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒൻപത് യൂ ട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ച വിഡിയോകള്‍ അടിയന്തരമായി നീക്കംചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചു.
പതിനൊന്നുകാരിയായ ആരാധ്യയുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സി. ഹരിശങ്കറിന്റെ ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ അവസ്ഥകളേക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാകില്ല. കുട്ടികളെ അഭിമാനത്തോടെയും ആദരവോടെയുമാണ് പരിഗണിക്കേണ്ടത്. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരുടെ കുട്ടികളാണെങ്കിലും സാധാരണക്കാരുടെ കുട്ടികളാണെങ്കിലും ഇതില്‍ വ്യത്യാസമില്ലെന്ന് കോടതി വ്യക്തമാക്കി.
വ്യാജ വിഡിയോകള്‍ പ്രസിദ്ധീകരിച്ച ഒന്‍പത് യൂട്യൂബ് ചാനലുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ആരാധ്യ ബച്ചന്റെ ആരോഗ്യത്തെ സംബന്ധിച്ച ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഈ ചാനലുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.