കയ്യടി വാങ്ങാൻ എല്ലാ വിഷയത്തിലും പ്രതികരിക്കുന്നതിനോട് യോജിപ്പില്ല: ടൊവിനോ തോമസ്
സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും പറഞ്ഞ് കയ്യടി വാങ്ങിക്കുന്നതിനേക്കാൾ പ്രവർത്തിയിലൂടെ ആർക്കെങ്കിലും ഉപകാരപ്രദമായത് ചെയ്യാനാവണമെന്ന് ടൊവിനോ. നീലവെളിച്ചം സിനിമയുടെ ഗൾഫ് പ്രദർശനവുമായി ബന്ധപ്പെട്ട് ദുബായിൽ സംസാരിക്കുകയായിരുന്നു താരം. താൻ പ്രതികരിച്ചാൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന്

സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും പറഞ്ഞ് കയ്യടി വാങ്ങിക്കുന്നതിനേക്കാൾ പ്രവർത്തിയിലൂടെ ആർക്കെങ്കിലും ഉപകാരപ്രദമായത് ചെയ്യാനാവണമെന്ന് ടൊവിനോ തോമസ്. നീലവെളിച്ചം സിനിമയുടെ ഗൾഫ് പ്രദർശനവുമായി ബന്ധപ്പെട്ട് ദുബായിൽ സംസാരിക്കുകയായിരുന്നു താരം. താൻ പ്രതികരിച്ചാൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ ഉറക്കമെണീറ്റയുടൻ പ്രതികരിക്കാമെന്നും ടൊവിനോ തോമസ് പറഞ്ഞു. എല്ലാത്തിനോടും പ്രതികരിക്കാൻ ചലച്ചിത്ര പ്രവർത്തകർ ന്യായാധിപന്മാരല്ല. നേരത്തെ പലതിനോടും പ്രതികരിച്ചിട്ടുണ്ട്. കയ്യടി നേടാൻ എല്ലാ ദിവസവും പ്രതികരിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ പ്രവർത്തകർ തങ്ങളുടെ സിനിമകളിലൂടെ കൃത്യമായി പ്രതികരിച്ചുവരുന്നു. എങ്കിലും ഞാനന്ന് പ്രതികരിച്ചതെല്ലാം ഇന്നും എന്റെ സമൂഹമാധ്യമ പേജുകളിൽ ഉണ്ട്. ഒന്നും പിന്നീട് ഡിലീറ്റ് ചെയ്തിട്ടില്ല. പ്രതികരിക്കുന്ന കലാകാരന്മാരെല്ലാം അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിച്ചു. പ്രതികരിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരെല്ലാം തന്നെ അന്ന് തങ്ങൾക്ക് നേരെ വിരൽചൂണ്ടിയിട്ടുണ്ട്. മോശമായുള്ള സന്ദേശം സിനിമയിലൂടെ കൊടുക്കാതിരിക്കുക എന്ന കാര്യം മാത്രമേ സിനിമാ കലാകാരൻ ശ്രദ്ധിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ പേര് വെളിപ്പെടുത്താറില്ല. ‘ചില ആളുകള്‍’ എന്നാണ് പറയുന്നത്. അതൊഴിവാക്കണം, പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നതാണ് നല്ലത്. വിനോദം മാത്രമാണ് സിനിമകളില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്. പക്ഷെ മോശമായൊരു സന്ദേശം സിനിമകളിലൂടെ കൊടുക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ പല കാര്യങ്ങളും ഇപ്പോഴും ആളുകളുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിക്കാറുണ്ട്. അതിനപ്പുറത്തേക്ക് താൽപര്യമില്ല. വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് കരുതി മിണ്ടാതിരിക്കാറുമില്ല. സംഭവങ്ങള്‍ മാറിമറിയുകയും വാദി പ്രതിയാവുകയും ചെയ്യുന്ന ആലോചിച്ച് മാത്രമേ അഭിപ്രായം പറയാന്‍ ഞാന്‍ ശ്രമിക്കാറുള്ളൂ. കയ്യടിക്കുവേണ്ടി മാത്രം പ്രതികരിക്കാറില്ല. ടൊവിനോ വ്യക്തമാക്കി.