അതിജീവനം, പോരാട്ടം; പ്രളയ ദിനത്തിലെ ഭീകര കാഴ്ചകളുമായി ‘2018’ ട്രെയിലർ
ഒറ്റക്കെട്ടായി കേരളക്കര പോരാടി ഒതുക്കിയ പ്രളയത്തെയും അതിന്റെ കെടുതികളെയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘2018 Everyone Is A Hero’. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. പ്രതീക്ഷയും ആകാംഷയും ഒരുപോലെ സമ്മാനിക്കുന്ന ട്രെയിലർ പ്രേക്ഷകർ

ഒറ്റക്കെട്ടായി കേരളക്കര പോരാടി ഒതുക്കിയ പ്രളയത്തെയും അതിന്റെ കെടുതികളെയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘2018 Everyone Is A Hero’. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. പ്രതീക്ഷയും ആകാംഷയും ഒരുപോലെ സമ്മാനിക്കുന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.
മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത വർഷം തന്നെയാണ് 2018. മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. ആദ്യം ഭയത്തിന്റെയും ആശങ്കയുടെയും തീവിത്തുകൾ ജനങ്ങൾക്കിടെ പാകിയെങ്കിലും പിന്നീടങ്ങോട്ട് നാം കണ്ടത്, കേട്ടത് ചെറുത്തു നിൽപ്പിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെ യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ജൂഡ് ആന്തണിയും സംഘവും അശ്രാന്ത പരിശ്രമമാണ് നടത്തിയത്.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തിരക്കഥ : അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം : ചമൻ ചാക്കോ. സംഗീതം : നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം : സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ് : യെല്ലോടൂത്.