പൊന്നിയിൻ സെല്‍വനില്‍ ഡബിൾ മേക്കോവറുമായി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജയറാം. ആദ്യ ഭാഗത്തിൽ തല മൊട്ടയടിച്ച് കുടവയറുമായി എത്തുന്ന ആഴ്‌വാർകടിയാൻ നമ്പിയായിരുന്നു വേഷപ്പകർച്ചയെങ്കിൽ രണ്ടാം ഭാഗത്തിൽ തികച്ചും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിലാകും താരം എത്തുക. നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നിയിൻ സെല്‍വനില്‍ ഡബിൾ മേക്കോവറുമായി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജയറാം. ആദ്യ ഭാഗത്തിൽ തല മൊട്ടയടിച്ച് കുടവയറുമായി എത്തുന്ന ആഴ്‌വാർകടിയാൻ നമ്പിയായിരുന്നു വേഷപ്പകർച്ചയെങ്കിൽ രണ്ടാം ഭാഗത്തിൽ തികച്ചും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിലാകും താരം എത്തുക. നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ എന്ന കഥാപാത്രമായാകും രണ്ടാം ഭാഗത്തിൽ ജയറാം അമ്പരപ്പിക്കുക. ഇതേ ലുക്കില്‍ ജയറാം എത്തുന്ന സിനിമയുടെ പ്രമൊ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.

ADVERTISEMENT

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഏപ്രിൽ 28നാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ചിത്രം 4ഡിഎക്സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിന്‍റെ മറ്റൊരു കൗതുകമാണ്. 3ഡിയേക്കാള്‍ മുകളില്‍ തിയറ്റര്‍ അനുഭവത്തിന്‍റെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്‍വന്‍ 2 ന് ഉണ്ട്. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകള്‍ ഉണ്ട്. പൊന്നിയിന്‍ സെല്‍വന്‍ 1 ന് ഐ-മാക്സ് റിലീസ് ഉണ്ടായിരുന്നു. 

ADVERTISEMENT

ആദ്യ ഭാഗത്തിന് കേരളത്തിൽ നിന്നും മികച്ച കലക്‌ഷൻ ലഭിച്ചിരുന്നു. ഗോകുലം മൂവീസ് തന്നെയാണ് രണ്ടാം ഭാഗവും കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.