മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിനും ഗംഭീര പ്രതികരണമാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിനപ്പുറമാണ് രണ്ടാം ഭാഗത്തിലെ കാഴ്ചകളെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന ഇൻട്രൊ സീൻ ആദ്യം തന്നെ കയ്യടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിനും ഗംഭീര പ്രതികരണമാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിനപ്പുറമാണ് രണ്ടാം ഭാഗത്തിലെ കാഴ്ചകളെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന ഇൻട്രൊ സീൻ ആദ്യം തന്നെ കയ്യടി നേടുന്നു. ഐശ്വര്യ  റായി–ചിയാൻ വിക്രം കൂടിക്കാഴ്ചയും തൃഷ–കാർത്തി പ്രണയ രംഗങ്ങളുമൊക്കെ തിയറ്ററുകളിൽ ആവേശം നിറയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ രാവിലെ 9 നാണ് ആദ്യ ഷോകള്‍ ആരംഭിക്കുന്നത്. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രധാന സെന്‍ററുകളില്‍  പുലര്‍ച്ചെ 5 നും 6 നുമൊക്കെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. യുഎസില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 നും ആദ്യ ഷോകള്‍ ആരംഭിച്ചു. ആദ്യഭാ​ഗം പോലെ തന്നെ പിഎസ് 2 ലും മണിരത്നം തിരക്ക് കൂട്ടാതെയാണ് കഥ പറയുന്നതെന്നും മോശമായ ഒരു കഥാപാത്രം പോലുമില്ലെന്നും ട്വിറ്ററിൽ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കല്‍ക്കിയുടെ വീക്ഷണത്തോട് നീതി പുലര്‍ത്താനുള്ള മണിരത്നത്തിന്‍റെ ആത്മാര്‍ഥമായ ശ്രമം വിജയിച്ചെന്നാണ് ആരാധക അഭിപ്രായം.

ADVERTISEMENT

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കൾ.

ADVERTISEMENT

പൊന്നിയിൻ സെല്‍വൻ ആദ്യഭാഗം ബോക്സ്ഓഫിസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പൊന്നിയിൻ സെൽവൻ-2 (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.