‘പാച്ചുവും അദ്ഭുതവിളക്കും’ സിനിമയിൽ അഹാന കൃഷ്ണയുടെ സാന്നിധ്യം ആരാധകർക്കൊരു സർപ്രൈസ് ആയിരുന്നു. സിനിമയിൽ അഹാന അഭിനയിക്കുന്നു എന്ന കാര്യം അണിയറ പ്രവർത്തകരും റിലീസ് ദിവസം വരെ വെളിപ്പെടുത്തിയിരുന്നില്ല. തിയറ്ററിൽ പ്രേക്ഷകരെ സർപൈസ് ചെയ്യിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരുപാട് പേർ സിനിമ കണ്ട് തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പാച്ചുവും അദ്ഭുതവിളക്കും’ സിനിമയിൽ അഹാന കൃഷ്ണയുടെ സാന്നിധ്യം ആരാധകർക്കൊരു സർപ്രൈസ് ആയിരുന്നു. സിനിമയിൽ അഹാന അഭിനയിക്കുന്നു എന്ന കാര്യം അണിയറ പ്രവർത്തകരും റിലീസ് ദിവസം വരെ വെളിപ്പെടുത്തിയിരുന്നില്ല. തിയറ്ററിൽ പ്രേക്ഷകരെ സർപൈസ് ചെയ്യിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരുപാട് പേർ സിനിമ കണ്ട് തന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചെന്നും അഹാന പറഞ്ഞു.

ADVERTISEMENT

‘‘തിയറ്ററില്‍ നിങ്ങളെ സര്‍പ്രൈസ് ചെയ്യിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെ കണ്ടതിന്റെ സന്തോഷം പറഞ്ഞ് ഒരുപാട് കോളുകളും മെസ്സേജുകളും എനിക്ക് വരുന്നുണ്ട്. അതിഥി താരമായി എത്താന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കാറില്ല. എനിക്ക് കിട്ടിയ അതിഥി വേഷങ്ങളില്‍ മികച്ചത് തന്നെയാണ് അച്ചുവും. ഈ ചെറിയ വേഷത്തിനായി എന്നെ തിരഞ്ഞെടുത്ത അഖില്‍ സത്യനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സന്തോഷത്തോടെയാണ് ഞാന്‍ അദ്ദേഹത്തോട് യെസ് പറഞ്ഞത്.

ADVERTISEMENT

ചെറിയ കഥാപാത്രമാണെങ്കിലും മനോഹരമായ ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. നിങ്ങളുടെ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്. അതിലും എനിക്ക് സന്തോഷമുണ്ട്. സംവിധായകനെന്ന നിലയില്‍ നിങ്ങളുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നസന്റ് അങ്കിളിനൊപ്പം അഭിനയിക്കാന്‍ അവസരം തന്നതിന് നന്ദി. ഇക്കാര്യത്തില്‍ എന്നും എനിക്ക് നിങ്ങളോട് കടപ്പാടുണ്ടായിരിക്കും. ഇനിയങ്ങോട്ടുള്ള സിനിമകളും മികച്ചതായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

ADVERTISEMENT

ഫഹദിനൊപ്പം അഭിനയിച്ചത് നല്ലൊരു അനുഭവമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഫാനായിരുന്നു. ഒന്നിച്ച് അഭിനയിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള ഇഷ്ടം കൂടി. മൂന്നാം വാരത്തിലും ഗംഭീരമായി മുന്നേറുന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും. ഈ സിനിമ നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. മനോഹരമായ ഈ സിനിമ നഷ്ടമാക്കരുത്.’’– അഹാന പറഞ്ഞു.