ഇതാ ഞങ്ങളുടെ രാജകുമാരൻ: ഹംദാന്റെ മുഖം വെളിപ്പെടുത്തി ഷംന കാസിം
മാതൃദിനത്തിൽ മകന്റെ മുഖം വെളിപ്പെടുത്തി നടി ഷംന കാസിം. ഹംദാൻ എന്ന പേര് ഇംഗ്ലിഷിൽ കൊത്തിവച്ച ഉടുപ്പിട്ട കുഞ്ഞിനെ ചേർത്തുപിടിച്ചിരിക്കുന്ന ഷംനയെയും ഭർത്താവ് ഷാനിദിനെയും ചിത്രത്തിൽ കാണാം. ഹംദാൻ എന്ന ഹംദുവിന്റെ മുഖം മറച്ചുപിടിച്ച ചിത്രങ്ങളാണ് ഷംന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. കുഞ്ഞിന്റെ ചിത്രങ്ങൾ

മാതൃദിനത്തിൽ മകന്റെ മുഖം വെളിപ്പെടുത്തി നടി ഷംന കാസിം. ഹംദാൻ എന്ന പേര് ഇംഗ്ലിഷിൽ കൊത്തിവച്ച ഉടുപ്പിട്ട കുഞ്ഞിനെ ചേർത്തുപിടിച്ചിരിക്കുന്ന ഷംനയെയും ഭർത്താവ് ഷാനിദിനെയും ചിത്രത്തിൽ കാണാം. ‘ഇതാ ഞങ്ങളുടെ രാജകുമാരൻ’ എന്നായിരുന്നു ഷംന ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ഹംദാൻ എന്ന ഹംദുവിന്റെ മുഖം മറച്ചുപിടിച്ച ചിത്രങ്ങളാണ് ഷംന ഇതിനു മുമ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്.
കുഞ്ഞിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവിടേണ്ട എന്ന തീരുമാനത്തിലായിരുന്നു ഷംനയുടെ കുടുംബം. എന്നാൽ മാതൃദിനത്തിൽ ഷംന ആദ്യം പങ്കുവച്ച കുഞ്ഞിന്റെ ചിത്രത്തിനു താഴെ നിരവധിപ്പേരാണ് ‘മുഖം വെളിപ്പെടുത്തൂ’ എന്ന കമന്റുമായി എത്തിയത്. മദേഴ്സ് ഡേ ആശംസിച്ചുള്ള ചിത്രത്തിൽ കുഞ്ഞിന്റെ മുഖം വ്യക്തമായിരുന്നില്ല.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ‘ശ്രീ മഹാലക്ഷ്മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.
ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. നാനി നായകനായെത്തിയ ‘ദസറ’യിലാണ് ഷംന അവസാനം പ്രത്യക്ഷപ്പെട്ടത്.