അനീതിക്കെതിരെ ചോദ്യം ചെയ്തതിനാണ് എന്നെ പുറത്താക്കിയത്: ബിഗ് ബോസിനെതിരെ റോബിൻ
ആടിനെ പട്ടിയാക്കുന്ന ഷോ ആണ് ബിഗ് ബോസ് എന്ന് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയ്ക്ക് റേറ്റിങ് കുറവാണെന്നും രണ്ടുമൂന്നു ദിവസത്തേക്ക് അതിഥിയായി വരണം എന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് ബിഗ്ബോസിലേക്ക് വീണ്ടും പോയതെന്ന് റോബിൻ മാധ്യമങ്ങളോട് പറഞ്ഞു.
ആടിനെ പട്ടിയാക്കുന്ന ഷോ ആണ് ബിഗ് ബോസ് എന്ന് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയ്ക്ക് റേറ്റിങ് കുറവാണെന്നും രണ്ടുമൂന്നു ദിവസത്തേക്ക് അതിഥിയായി വരണം എന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് ബിഗ്ബോസിലേക്ക് വീണ്ടും പോയതെന്ന് റോബിൻ മാധ്യമങ്ങളോട് പറഞ്ഞു.
ആടിനെ പട്ടിയാക്കുന്ന ഷോ ആണ് ബിഗ് ബോസ് എന്ന് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയ്ക്ക് റേറ്റിങ് കുറവാണെന്നും രണ്ടുമൂന്നു ദിവസത്തേക്ക് അതിഥിയായി വരണം എന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് ബിഗ്ബോസിലേക്ക് വീണ്ടും പോയതെന്ന് റോബിൻ മാധ്യമങ്ങളോട് പറഞ്ഞു.
ആടിനെ പട്ടിയാക്കുന്ന ഷോ ആണ് ബിഗ് ബോസ് എന്ന് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയ്ക്ക് റേറ്റിങ് കുറവാണെന്നും രണ്ടുമൂന്നു ദിവസത്തേക്ക് അതിഥിയായി വരണം എന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് ബിഗ്ബോസിലേക്ക് വീണ്ടും പോയതെന്ന് റോബിൻ മാധ്യമങ്ങളോട് പറഞ്ഞു. അഖിൽ മാരാരെയും സാഗറിനെയും പ്രകോപിപ്പിക്കണം എന്നാണ് തന്നോടു ബിഗ് ബോസ് പറഞ്ഞിരുന്നത്. എന്നാൽ അനീതി കണ്ടപ്പോൾ ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കുകയായിരുന്നു. അതുകൊണ്ട് ബിഗ് ബോസിന് ആരും അടിമപ്പെടരുതെന്ന് റോബിൻ പറയുന്നു. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തു വരുന്നതെന്നും അവിടെ നടക്കുന്നത് ഇതൊന്നുമല്ലെന്നും റോബിൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
‘‘രണ്ടാഴ്‌ച മുൻപ് ചാനലിൽനിന്ന് എന്നെ വിളിച്ചു. ബിഗ് ബോസ് സീസൺ ഫൈവിന്റെ റേറ്റിങ് കുറവാണ്, ആളുകൾ കാണുന്നില്ല, നിങ്ങൾ ഗെസ്റ്റ് ആയി വരണം എന്നു പറഞ്ഞു. ഞാൻ പറ്റില്ലെന്നു പറഞ്ഞു. പത്തുദിവസം മുൻപ് വീണ്ടും വിളിച്ചു, രണ്ടുമൂന്നു ദിവസത്തേക്ക് മതിയെന്നു പറഞ്ഞു. ഞാൻ ആലോചിച്ചതിനു ശേഷം പറയാമെന്ന് മറുപടി പറഞ്ഞു. ആലോചിച്ചിട്ട് വീണ്ടും വിളിച്ചപ്പോൾ ഗതികെട്ട്, വരാം എന്നു പറഞ്ഞു. അങ്ങനെ അവിടെ ചെന്നു.
അതിഥി ആണെന്നാണ് എന്നോട് പറഞ്ഞിരുന്നത്. ബിഗ് ബോസ് ഹൗസിന്റെ അകത്തു കയറുന്ന സമയത്ത് എന്നോടു പറഞ്ഞത് നിശബ്ദമായി, ഒട്ടും ആക്റ്റീവ് അല്ലാത്ത ഒരു ഗെസ്റ് ആയി അഭിനയിക്കണം എന്നാണ്. അവിടെ ഉള്ളവർക്ക് ഓരോ കഥാപാത്രങ്ങൾ കൊടുത്തിട്ടുണ്ട്, നിങ്ങൾ സൈലന്റ് ആയി ഓരോരുത്തരെ പ്രകോപിപ്പിക്കണം അതിനോടൊപ്പം സാഗറിനെയും അഖിൽ മാരാരെയും ടാർഗറ്റ് ചെയ്യണം എന്നും പറഞ്ഞു. ഞാൻ അകത്തു കയറി അവർ പറഞ്ഞതു പ്രകാരം എന്റേതായ രീതിയിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവിടെ കാണുന്ന പല കാര്യങ്ങളും ശരിയല്ല എന്ന് തോന്നി ഞാൻ ബിഗ് ബോസിനോട് ഓരോന്നു ചൂണ്ടിക്കാണിച്ച് അത് ശരിയല്ല എന്ന് പറഞ്ഞു. നിങ്ങൾ പുറത്തു കാണുന്നതല്ല അകത്തു നടക്കുന്നത്. 24 മണിക്കൂർ കാണിക്കുന്ന ലൈവ് പോലും എഡിറ്റഡ് ആണ്. എപ്പിസോഡ് ആയി കാണിക്കുന്നത് അതിനേക്കാൾ എഡിറ്റഡ് കോപ്പി ആണ്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഒരു ഷോ ആണ് ബിഗ് ബോസ്. മൊത്തത്തിൽ ബിഗ് ബോസ് ഉടായിപ്പാണ്. കാണുന്ന ജനങ്ങൾ ഇത് മനസ്സിലാക്കണം. നിങ്ങളുടെ വികാരങ്ങളെ വച്ച് ഇവർ കളിക്കുകയാണ്. സീസൺ നാലിൽ പോയ ഒരു മത്സരാർഥിയാണ് ഞാൻ.
അവസാനം കാണിച്ച 24 മണിക്കൂർ ലൈവിൽ, പലതും നിങ്ങൾ കണ്ടിട്ടില്ല. അവിടെ കാണുന്ന അനീതിക്കെതിരെ ഞാൻ ബിഗ് ബോസിനെ ചോദ്യം ചെയ്തു. അതിന് എന്നെ പുറത്താക്കുകയാണ് ബിഗ് ബോസ് ചെയ്തത്. അവർക്ക് ആവശ്യമുള്ളത് കാണിച്ച് എന്നെ നെഗറ്റീവ് ആക്കുകയാണെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. ഈ ഷോ വച്ച് അതിൽ ഉള്ള ആളുകളെ വിലയിരുത്തരുത്. ഇത് കണ്ടിട്ട് സോഷ്യൽ മീഡിയയിൽ കിടന്ന് അടി കൂടുന്നത് വെറുതെയാണ്. ഈ ഷോയെ പറ്റി ഒന്നും അറിയാതെ കയറിയ ഒരാളാണ് ഞാൻ. അന്ന് എനിക്ക് കോൺട്രാക്ട് ഉണ്ടായിരുന്നു. ഇന്ന് എനിക്കൊരു കോൺട്രാക്റ്റും ഇല്ല. അതുകൊണ്ട് എനിക്കു പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ പറയും. ഇത് കാണുന്നവർ വികാരപരമായി അടിമപ്പെടരുത്. അവർ നമ്മുടെ വികാരങ്ങളെ വച്ച് കളിക്കുകയാണ്. നിങ്ങളുടെ അനീതി ചൂണ്ടി കാണിച്ചതിന് നിങ്ങൾ എന്നെ വീണ്ടും പുറത്താക്കി. നന്നായി കളിച്ചു ബിഗ് ബോസ്’’.– റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.