റോബിൻ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല, ആളുകളെ തമ്മിലടിപ്പിക്കുന്നത് നല്ല കാര്യമല്ല: രജിത് കുമാർ
ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കെതിരെ പ്രതികരിച്ച റോബിന്‍ രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി രജിത് കുമാര്‍. വീക്ക്‌ലി ടാസ്ക് പൂർത്തിയായതോടെ റോബിനു പിന്നാലെ രജിത് കുമാറും ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് പോയിരുന്നു. ബിഗ് ബോസ് ഹൗസിൽനിന്നു വലിയ യാത്രയയപ്പ് നൽകിയാണ് രജിത് കുമാറിനെ പുറത്തേക്കു വിട്ടത്. ബിഗ്‌ബോസിലേക്ക് അതിഥിയായി വിളിച്ചപ്പോൾ, വരുമാനമില്ലാത്തതിനാൽ വലിയ തുക ചോദിച്ചെന്നും അത് നൽകിയാണ് തന്നെ പ്രവേശിപ്പിച്ചതെന്നും രജിത് കുമാർ പറയുന്നു. ബിഗ്‌ബോസ് ഷോ റോബിൻ പറഞ്ഞതുപോലെ ആളുകളെ പറ്റിക്കുന്ന ഷോ അല്ല. രാജ്യാന്തര പരിപാടി ആയതുകൊണ്ടുതന്നെ അവർക്ക് അവരുടേതായ നിയമാവലികളുണ്ട്, അല്ലാതെ ആളുകളെ തമ്മിലടിപ്പിക്കുന്ന ഷോ അല്ല ബിഗ്‌ബോസ് എന്നും ഷോ ഒന്നുകൂടി കണ്ടതിനു ശേഷം റോബിൻ പറഞ്ഞതിനെപ്പറ്റി കൂടുതൽ പ്രതികരിക്കുമെന്നും രജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.

‘‘ബിഗ്‌ബോസ് സീസൺ ഫൈവിൽ ഉള്ളവർ ഗംഭീര മത്സരാർഥികളാണ്. അവരെ സംബന്ധിച്ച് അവർക്ക് സ്വാർഥതയില്ല. നമ്മളൊക്കെ സ്വാർഥരാണ്. അവർ ഗെയിം കളിച്ചു കഴിഞ്ഞ് വളരെ നല്ല സുഹൃത്തുക്കളാകുന്നതാണ് കണ്ടത്. നമുക്കു വേണ്ടത് അവരുടെ തമ്മിലടി ആണ്. ഇവർ വിശാല മനസ്കരാണ്. ഇത് എനിക്ക് വേണ്ട നീ എടുത്തോ എന്നാണു അവരുടെ മനോഭാവം. മനഃസാക്ഷിയുള്ള ആളുകളാണ് അവർ. റോബിന്റെ പ്രശ്നം പറയാന്‍ എനിക്ക് ഷോ ഒന്നു കൂടി കണ്ട് വ്യക്തത വരുത്തേണ്ടതുണ്ട്. എന്നെ അഞ്ചു ദിവസത്തേക്കാണ് വിളിച്ചത്. എനിക്ക് തോന്നുന്നു, അദ്ദേഹത്തെയും അങ്ങനെ തന്നെയാവണം. അത് കൃത്യമായി അറിയില്ല. എന്തായാലും ഞങ്ങള്‍ ഒന്നിച്ചാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. എനിക്ക് മുന്നേ അദ്ദേഹം ഇറങ്ങി.
ഷോയുടെ പ്രത്യേകത തമ്മിൽ പ്രകോപിപ്പിക്കുക എന്നതാണ്, അല്ലാതെ എപ്പോഴും കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാൻ പറ്റില്ലല്ലോ. ഞാന്‍ ഹാപ്പിയാണ്. എന്നോട് മത്സരാർഥികള്‍ ചെയ്തത് എന്താണെന്ന് നിങ്ങൾക്ക് ലൈവില്‍ കാണാം. ആരൊക്കെയാണ് എന്നെ എടുത്തുകൊണ്ട് നടന്നത്, ആരൊക്കെയാണ് കരഞ്ഞത് എന്ന് നിങ്ങൾക്ക് കാണാൻ പറ്റും. പതിമൂന്നുപേരും എന്നോട് വളരെ നല്ല പെരുമാറ്റമായിരുന്നു. റേറ്റിങ് കുറഞ്ഞതുകൊണ്ടല്ല എന്നെ അവിടേക്ക് വീണ്ടും വിളിച്ചത്. അതൊക്കെ വെറും തോന്നലാണ്. വൈല്‍ഡ് കാര്‍ഡ് ആണെങ്കില്‍ പോലും 50 ദിവസത്തിനുള്ളിലേ കൊണ്ടുവരാന്‍ പാടുള്ളു എന്ന് എന്തെങ്കിലും നിയമമുണ്ടോ. അങ്ങനെ ഒന്നുമില്ല. ഏതു സമയത്തും കൊണ്ടുവരാം.
ബിഗ് ബോസ് ഒരു ഇന്റര്‍നാഷനല്‍ ഷോയാണ്. അതിലെ തീരുമാനങ്ങള്‍ അവരുടെ തന്നെയാണ്. അല്ലാതെ നമ്മുടെ സ്വാർഥ മോഹങ്ങൾ പോലെ പോകണം എന്ന് പറഞ്ഞാൽ പറ്റുമോ. ഞാൻ നന്ദിയുള്ള ഒരു നായയാണ്. എനിക്ക് ആഹാരം തരുന്നവർക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് ലക്ഷ്യം. റോബിന്‍ വിഷയത്തെ കുറിച്ച് ഞാന്‍ പിന്നീട് സംസാരിക്കുന്നതാണ്. അതിന് മുമ്പ് എനിക്ക് ഇന്നത്തെയും നാളത്തേയും ഔട്ട് കാണണം. എന്റെ മുന്നിലാണ് എല്ലാ കാര്യങ്ങളും നടന്നത്. സ്ക്രിപ്റ്റ് ഉണ്ടെന്നു പറഞ്ഞതൊക്കെ തെറ്റായ ധാരണയാണ്. ഒരു ദിവസം കോള്‍ വരുന്നു, ഞാന്‍ ഒരു തുക ചോദിക്കുന്നു. വരുമാനമില്ലാത്തത് കൊണ്ട് വലിയ തുകയാണ് ചോദിച്ചത്. എനിക്കു വൃദ്ധ സദനങ്ങളും നിർധന വിദ്യാർഥികളും രോഗികളുമൊക്കെ ഉള്ളതാണ്. വലിയ തുക ചോദിച്ചതുകൊണ്ട് ചീറ്റിപ്പോയെന്ന് ആണ് കരുതിയത്. എന്നാല്‍ അവര്‍ അത് അംഗീകരിച്ചു എന്നെ വിളിച്ചു.
ബിഗ് ബോസ് ഹൗസിലേക്ക് കാലുവയ്ക്കുന്നതിനു മുൻപാണ് വീക്ക്‌ലി ടാസ്ക്കിനെക്കുറിച്ച് പറഞ്ഞത്. അഖിലിനെയും സാഗറിനെയും ടാര്‍ഗറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് തന്നെ അയച്ചതെന്ന് റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ഞാന്‍ വിശ്വസിക്കുന്നില്ല. തമ്മിലടിപ്പിക്കുന്നത് നല്ല കാര്യമല്ല. ബിഗ് ബോസ് ചരിത്രത്തിൽ ലോകത്തേയും ഇന്ത്യയിലെയും ഇത്രയും സീസണിൽ ബിഗ് ബോസ് നേരിട്ട് വന്നു സ്വീകരിച്ച് അംഗീകരിച്ച് കെട്ടിപ്പിടിച്ച വ്യക്തി ഞാൻ മാത്രമേ ഉള്ളൂ. ആ ഭാഗ്യം എനിക്ക് മാത്രമാണ് ദൈവം തന്നത്. ഇന്നാണ് ഞാൻ ആദ്യമായി ബിഗ് ബോസിനെ കാണുന്നത്. അപ്പോഴാണ് അവിടെ നിന്ന മറ്റ് അണിയറപ്രവർത്തകർ പറഞ്ഞത്, ഇന്നുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല, ഏതു മത്സരാർഥി പുറത്തിറങ്ങിയാലും ഫൈനലിൽ കിരീടധാരണത്തിനു പോലും ബിഗ് ബോസിനെ കാണിച്ചിട്ടില്ലെന്ന്. അങ്ങനെയുള്ള ബിഗ് ബോസ് എന്നെ കെട്ടിപ്പിടിച്ച് അംഗീകരിച്ചു.
ഞാൻ രണ്ടു കിരീടം കിട്ടിയ സന്തോഷത്തോടെയാണ് പുറത്തിറങ്ങിയത്. ആടിനെ പട്ടിയാക്കുന്ന ഷോ എന്നു പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ ധാരണ മാത്രമാണ്. രണ്ടുപേരെ തമ്മിൽ അടിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ശരിയല്ല. കൂടുതൽ കാര്യങ്ങൾ ഞാൻ ഷോ മുഴുവൻ കണ്ടിട്ട് പറയാം. എന്നെ വിശ്വസിക്കുന്ന ആളുകളോട് ഞാൻ സത്യസന്ധത പുലർത്തണമല്ലോ.’’–രജിത് കുമാര്‍ പറയുന്നു.