ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. രാജ്യാന്തര കായിക വേദികളില്‍ നമ്മുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. രാജ്യാന്തര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണ് ഗുസ്തി താരങ്ങളെന്നും എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ശക്തരായതു കൊണ്ട് ഇവര്‍ തഴയപ്പെട്ടുകൂടായെന്നും ടൊവിനോ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ടൊവിനോ രംഗത്തുവന്നത്.

‘‘രാജ്യാന്തര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്കു വിജയത്തിന്റെ നിറം നല്‍കിയവര്‍! ആ പരിഗണനകള്‍ വേണ്ട. പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ. എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ശക്തരായതു കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ.’’ –ടൊവിനോ പറഞ്ഞു.

ADVERTISEMENT

നേരത്തേ നടി അപര്‍ണാ ബാലമുരളിയും സംവിധായിക അഞ്ജലി മേനോനും ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി എത്തിയിരുന്നു. നമ്മുടെ ചാംപ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നതു കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അപര്‍ണ കുറിച്ചത്. വൈകിയ നീതി, അനീതി എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു അപര്‍ണ സ്റ്റോറി പങ്കുവച്ചത്.

ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി മലയാളി കായിക താരങ്ങളായ സി.കെ.വിനീതും ടോം ജോസഫും രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങള്‍ക്കു പിന്തുണ നല്‍കേണ്ട സമയം അതിക്രമിച്ചെന്നും പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ ഫുട്ബോളർ സി.കെ. വിനീത് പറഞ്ഞിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT