ഞങ്ങള്‍ കയറുന്നതു വരെ കപ്പ് മാരാര്‍ക്കായിരുന്നു; ഇനി കളിമാറും: ഫിറോസ് ഖാൻ
ബിഗ് ബോസിൽ അഖിൽ മാരാരുടെ ആധിപത്യമാണെന്ന് മുൻ ബിഗ് ബോസ് മത്സരാർഥി ഫിറോസ് ഖാൻ. അഖിൽ മാരാർക്കൊത്ത എതിരാളികൾ അവിടെ ഇല്ലെന്നും പലരും ഉറങ്ങികിടക്കുകയാണെന്നും ഫിറോസ് ഖാൻ പറഞ്ഞു. റോബിനും രജിത് കുമാറിനും ശേഷം ബിഗ് ബോസ് സീസൺ ഫൈവിൽ അതിഥികളായി എത്തിയവരാണ് ഫിറോസ് ഖാനും റിയാസ് സലീമും. കോടതി ടാസ്ക് എന്ന ഗെയിമിന്റെ ഭാഗമായാണ് ഇരുവരും ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ടാസ്ക് പൂർത്തിയാക്കി ബിഗ് ബോസ് ഹൗസിൽ നിന്നും തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഫിറോസ്.

‘‘ബിഗ് ബോസ് ഹൗസിൽ ആരൊക്കെ നിൽക്കണമെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അത് മുന്നില്‍ക്കണ്ട് കളിക്കുന്നിടത്താണ് ഒരാളുടെ വിജയം. മാരാരെക്കുറിച്ചാണ് അവിടെ എല്ലാവരും സംസാരിക്കുന്നതെങ്കില്‍ അത് അയാളുടെ വിജയമാണ്. മുന്‍കാല ചരിത്രം നോക്കിയാല്‍ അറിയാം. ഒരാളെക്കുറിച്ച് ചർച്ച ചെയ്യപ്പെട്ടാല്‍ അയാൾ വിജയിച്ചുവെന്നാണ് അർഥം.
ഞങ്ങൾ പോകുന്നതുവരെ കപ്പ് മാരാർക്കു തന്നെയാണെന്നത് നൂറു ശതമാനം ഉറപ്പായിരുന്നു. എന്നാൽ ഞങ്ങൾ അവിടെയെത്തി അവരോട് പറഞ്ഞുകൊടുത്തിരിക്കുന്ന കാര്യങ്ങൾ തലയിലേക്കു കയറിക്കഴിഞ്ഞാൽ കളി മാറും. കാരണം വിഷ്ണുവൊക്കെ നല്ല ഫയറുള്ള ഗെയിമറാണ്. ഇനിയുള്ള അവസരങ്ങളിൽ മാറുമെന്നാണ് വിശ്വാസം. അനിയൻ മിഥുൻ ഉറങ്ങിക്കിടക്കുവാണ്. നല്ല മനുഷ്യനാണ്, പക്ഷേ ഗെയിമറല്ല.
ഞങ്ങളൊരു ഗെയിമറായല്ല അവിടേക്ക് പോയത്, ചാലഞ്ചറായാണ്. ഗെയിമറായി പോകുകയാണെങ്കിൽ നമ്മുടെ പെർഫോമൻസ് അവിടെ കാഴ്ചവയ്ക്കാൻ പറ്റും. അവരെകൊണ്ട് കൂടുതൽ പെർഫോമൻസ് കാഴ്ച വയ്പ്പിക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. മാരാര്‍ ഭയങ്കര ബ്രില്യന്റാണ്. അദ്ദേഹത്തിന്റെ കളികൾ പലരും അറിയാതെ പോയത് ഞങ്ങൾ കാണിച്ചുകൊടുത്തു. പിന്നെ മാരാരെ ചുറ്റിപ്പറ്റി ഒന്നുരണ്ട് പേരുണ്ട്. അവരും നല്ല കഴിവുള്ളവരാണ്. മാരാർക്ക് ശക്തരായ എതിരാളികൾ അവിടെ ഇല്ല. ശരിക്കും ഫയറുള്ള കുറച്ചുപേർ ഉറങ്ങിക്കിടക്കുകയാണ്.
ഷിജുവും ഭയങ്കര ബ്രില്യന്റ് ആണ്. അദ്ദേഹം സൗഹൃദത്തിൽപെട്ടുകിടക്കുകയാണ്. പക്ഷേ അതും അയാളുടെ സ്ട്രാറ്റജിയാണെന്ന് എനിക്ക് മനസ്സിലായി. മറ്റൊരു ബ്രില്യന്റ് െഗയിമറാണ് ജുനൈസ്. ജുനൈസിനും ടോപ് ഫൈവിൽ എത്താം. വിഷ്ണു കൊള്ളാം. കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ട്.
വലിയ വഴക്ക് ഉണ്ടാകുന്നുണ്ടെങ്കിലും സോറി പറഞ്ഞ് എല്ലാം അവസാനിപ്പിക്കുകയാണ്. അതും മാരാരുടെ ഒരു സ്ട്രാറ്റജിയാണെന്നാണ് എനിക്ക് മനസ്സിലാകുന്നത്. ആരെങ്കിലും വലിയ വഴക്കിനു വന്നാൽ അവസാനം മാരാര്‍ സോറി പറഞ്ഞ് അതങ്ങ് തീർക്കും. അങ്ങനെ തീർക്കാതെ പലരെയും വെട്ടിയാണ് ഈ ഗെയിം കളിക്കേണ്ടതെന്ന് അവർക്ക് അറിയില്ല.
ചാലഞ്ചറായി ഞങ്ങളെ വിളിക്കുന്നത് പരിപാടിക്കു പോകുന്നതിന് രണ്ടു ദിവസം മുമ്പെയാണ്. തലേദിവസം രാത്രി വിളിച്ചിട്ട് അവസാന തീരുമാനം അറിയിച്ചു. മുംബൈയിൽ ഇറങ്ങിയ ശേഷം കണ്ണുകെട്ടി കാരവാനിലേക്കു കയറ്റി. ബിഗ് ബോസ് ഹൗസിന്റെ മുന്നിലെത്തിയതിനു േശഷമാണ് റിയാസ് കൂടി എന്റെ ഒപ്പമുണ്ടെന്ന് അറിയുന്നത്. ഇതൊരിക്കലും സ്ക്രിപ്റ്റഡ് അല്ല. നൂറു ശതമാനം സത്യസന്ധമായി നടത്തുന്ന പരിപാടിയാണിത്. ബിഗ് ബോസ് ആരെയും പറ്റിക്കുന്നില്ല. റോബിനാണ് എല്ലാവരെയും പറ്റിച്ചത്.’’–ഫിറോസ് ഖാൻ പറഞ്ഞു.
English Summary: Firoz Khan opens up about Akhil Marar's strategy in big boss house.