മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. പോണി ടെയ്‍ൽ മുടിയുമായി കൂളിങ് ഗ്ലാസിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. യാത്രയ്ക്കു തയാറാകുന്നതുപോലുള്ള രംഗത്തിൽ ആഡംബര ബൈക്കും മമ്മൂട്ടിക്കരികിലായി കാണാം. സരിഗമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. പോണി ടെയ്‍ൽ മുടിയുമായി കൂളിങ് ഗ്ലാസിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. യാത്രയ്ക്കു തയാറാകുന്നതുപോലുള്ള രംഗത്തിൽ ആഡംബര ബൈക്കും മമ്മൂട്ടിക്കരികിലായി കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.

ADVERTISEMENT

ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് സിനിമയുടെ അവതരണം.

ADVERTISEMENT

മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ട് ഉണ്ട്. ഏറെ കൗതുകവും  സസ്പെൻസും കോർത്തിണക്കിയ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദീൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാപിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

സംഗീതം. മിഥുൻ മുകുന്ദൻ. ഛായാഗ്രഹണം നിമേഷ് രവി. എഡിറ്റിങ് നിഷാദ് യൂസഫ്. കലാസംവിധാനം അനിസ് നാടോടി. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് ജിതേഷ് പൊയ്യ. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുജിത് സുരേഷ്. പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു.ജെ.