മലയാളത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച് നടക്കുന്ന റിയാലിറ്റി ഷോ ആയ ദ് നെക്സ്റ്റ് ടോപ്പ് ആങ്കർ മികച്ച പ്രതികരണങ്ങൾ നേടി ഉദ്വേഗജനകമായ രണ്ടാം റൗണ്ടിലേക്ക്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ മനോരമമാക്സ് ആണ് മികച്ച അവതാരകരെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. അവതാരകരെ കണ്ടെത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിൽ  ആദ്യമായി ഒടിടി പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച് നടക്കുന്ന റിയാലിറ്റി ഷോ ആയ ദ് നെക്സ്റ്റ് ടോപ്പ് ആങ്കർ മികച്ച പ്രതികരണങ്ങൾ നേടി ഉദ്വേഗജനകമായ രണ്ടാം റൗണ്ടിലേക്ക്. ജനപ്രിയ  ഒടിടി പ്ലാറ്റ്ഫോമായ മനോരമമാക്സ് ആണ് മികച്ച അവതാരകരെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. അവതാരകരെ കണ്ടെത്താൻ വേണ്ടി നടത്തുന്ന ആദ്യത്തെ റിയാലിറ്റി ഷോ ആണ് "ദ് നെക്സ്റ്റ് ടോപ് ആങ്കർ". പ്രശസ്ത ചലച്ചിത്ര താരങ്ങളായ നൈല ഉഷ,  സാബുമോൻ അബുസ്സമദ്‌ എന്നിവരോടൊപ്പം ജനപ്രിയ ടെലിവിഷൻ അവതാരകനായ കാർത്തിക്ക് സൂര്യയും മീനാക്ഷി രവീന്ദ്രനുമാണ് പരിപാടിയുടെ ജഡ്ജിങ് പാനലിൽ ഉള്ളത്. അവതാരകരാവുക എന്ന പാഷനുമായി നടക്കുന്നവരിൽ നിന്ന് മികച്ച അവതാരകരെ കണ്ടെത്തുക എന്നതാണ് ഈ റിയാലിറ്റി ഷോയുടെ ലക്‌ഷ്യം. 

ADVERTISEMENT

ആയിരക്കണക്കിന് അപേക്ഷകരിൽ  നിന്നും നിരവധി ഓഡിഷൻ പ്രക്രിയകളിലൂടെ തിരഞ്ഞെടുത്ത ഇരുപതു മത്സരാർഥികളാണ് മികച്ച അതാരകരെ കണ്ടെത്താൻ വേണ്ടി മനോരമ മാക്സ് സംഘടിപ്പിക്കുന്ന ദ് നെക്സ്റ്റ് ടോപ് ആങ്കർ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്.  ഫൈനൽ ഓഡിഷൻ റൗണ്ടിൽ വെയ്റ്റിങ് ലിസ്റ്റിൽ ആയിരുന്ന കെൻ ഷെറിയും ഇവരിൽ ഉൾപ്പെടുന്നു. കേരളത്തിലെ മിടുക്കരായ മത്സരാർഥികളാണ് ഷോയുടെ ആകർഷണം. വളരെ രസകരമായ ഓഡിഷൻ എപ്പിസോഡുകൾക്ക് ശേഷം ആകാംക്ഷജനിപ്പിക്കുന്ന എലിമിനേഷൻ അടക്കമുള്ള രണ്ടാം റൗണ്ടിൽ എത്തി നിൽക്കുകയാണ് ഷോ. വളരെ രസകരവും ശ്രമകരവുമായ ടാസ്കുകളാണ് രണ്ടാം റൗണ്ടിന്റെ പ്രത്യേകത.

ADVERTISEMENT

മനോരമ മാക്‌സിൽ ദ് നെക്സ്റ്റ് ടോപ് ആങ്കറിന്റെ 32 എപ്പിസോഡുകളാണ് ഇപ്പോൾ സ്ട്രീം ചെയ്തിട്ടുള്ളത്. ഇതിൽ 26 എപ്പിസോഡുകൾ ഓഡിഷൻ എപ്പിസോഡുകളും രണ്ടാമത്തെ റൗണ്ടിലേക്ക് സെലക്ട് ചെയ്തിട്ടുള്ള  മത്സരാർഥികൾക്കായി  മീനാക്ഷിയും കാർത്തിക്കും നടത്തിയ രണ്ട്  ഗ്രൂമിങ് സെഷൻ എപ്പിസോഡുകളും രണ്ടു സെക്കൻഡ് റൗണ്ടുകളും ഉൾപ്പെടും. മികച്ച അവതാരകരെ കണ്ടെത്താനുള്ള ആദ്യത്തെ റിയാലിറ്റി ഷോയായ ടോപ് ആങ്കറിന് സമൂഹ മാധ്യമങ്ങളിലും ഏറെ ആരാധകരാണുള്ളത്. സാബുമോനും നൈല ഉഷയും പ്രധാന വിധികർത്താക്കളാകുന്ന ഷോയുടെ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.  എല്ലാ എപ്പിസോഡും മനോരമ മാക്‌സിൽ സൗജന്യമായി കാണാവുന്നതാണ്.  വെള്ളിയാഴ്ച തോറുമാണ് പുതിയ എപ്പിസോഡുകൾ റിലീസ് ചെയ്യുന്നത്.

ADVERTISEMENT

English Summary: Malayalam's first OTT reality show, 'The Next Top Anchor' second phase