പ്രഭാസ് നായകനായി എത്തിയ ‘ആദിപുരുഷ്’ സിനിമ മോശമാണെന്നു പറഞ്ഞ പ്രേക്ഷകനെ മർദിച്ച് താരത്തിന്റെ ആരാധകർ. കർണാടകയിൽ തിയറ്ററിനു മുന്നിൽ വച്ചാണ് ആരാധകർ വളഞ്ഞിട്ട് യുവാവിനെ ആക്രമിച്ചത്. സിനിമ കണ്ടിറങ്ങിയ ശേഷം തന്റെ അഭിപ്രായം മാധ്യമങ്ങൾക്കു മുന്നിൽ പങ്കുവയ്ക്കുന്നതിനിടെയാണ് യുവാവിനെ ഒരുകൂട്ടം ആളുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാസ് നായകനായി എത്തിയ ‘ആദിപുരുഷ്’ സിനിമ മോശമാണെന്നു പറഞ്ഞ പ്രേക്ഷകനെ മർദിച്ച് താരത്തിന്റെ ആരാധകർ. കർണാടകയിൽ ഒരു തിയറ്ററിനു മുന്നിലാണ് ആരാധകർ വളഞ്ഞിട്ട് യുവാവിനെ ആക്രമിച്ചത്. സിനിമ കണ്ടിറങ്ങിയ യുവാവ് മാധ്യമങ്ങളോട് അഭിപ്രായം പറയുമ്പോഴായിരുന്നു സംഭവം.

അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് വമ്പൻ റിലീസ് ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ADVERTISEMENT

‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.

ADVERTISEMENT

English Summary:  Prabhas fans attack on Jyothi Theatre