ബിഗ് ബോസ് സീസൺ ഫൈവ് ടിക്കറ്റ് ടു ഫിനാലെയിൽ 52 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടർന്ന് നാദിറ. പത്തു മത്സരാർത്ഥികൾ അവശേഷിക്കുന്ന ബിഗ് ബോസ് സീസൺ ഫൈവിൽ നേരിട്ട് ഫൈനലിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു കൂട്ടം ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെ. ടിക്കറ്റ് ഫിനാലെയിലെ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഗ് ബോസ് സീസൺ ഫൈവ് ടിക്കറ്റ് ടു ഫിനാലെയിൽ 52 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടർന്ന് നാദിറ. പത്തു മത്സരാർത്ഥികൾ അവശേഷിക്കുന്ന ബിഗ് ബോസ് സീസൺ ഫൈവിൽ നേരിട്ട് ഫൈനലിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു കൂട്ടം ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെ. ടിക്കറ്റ് ഫിനാലെയിലെ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ഒരു മത്സരാർഥിക്ക് എവിക്ഷൻ മറികടന്ന് നേരിട്ട് ഫിനാലെയിലേക്ക് പ്രവേശനം ലഭിക്കും. വാശിയേറിയ പോരാട്ടമാണ് ടിക്കറ്റ് ടു ഫിനാലെയിൽ നടന്നത്. മൂന്നു ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച മത്സരങ്ങളിൽ ആറു ടാസ്കുകൾ പൂർത്തിയായിക്കഴിഞ്ഞു.

പിടിവള്ളിയായിരുന്നു ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യത്തെ ടാസ്ക്ക്. അതിൽ സെറീന ആൻ ജോൺസൺ ആണ്‌ 10 പോയിന്റുകളുമായി മുന്നിലെത്തിയത്. കുതിരപ്പന്തയം, അണ്ടര്‍വേള്‍ഡ്, ചിത്രം, ഗ്ലാസ് ട്രബിള്‍, കാർ ടാസ്ക് തുടങ്ങിയവയായിരുന്നു പിന്നാലെ വന്ന മത്സരങ്ങൾ. ഏറ്റവും അവസാനമായി നടന്ന കാർ ടാസ്കിൽ ശോഭയാണ് വിജയിച്ചത്. ഇത്തരത്തിൽ ആറ് ടാസ്കുകൾ പൂർത്തിയാക്കുമ്പോൾ നാദിറയാണ് കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് സെറീനയും മൂന്നാം സ്ഥാനത്ത് റിനോഷും ആണ്. ഏറെ വാശിയോടെ മത്സരങ്ങളെ നേരിട്ട ശോഭ വിശ്വനാഥിന് നാലാം സ്ഥാനം കൊണ്ട് തൃപ്തയാകേണ്ടിവന്നു.

ADVERTISEMENT

ഷിജുവും അഖിൽ മാരാരും ആണ് പോയിന്റ് നിലയിൽ അവസാനം എത്തിയത്. ശനിയാഴ്ച ടാസ്കുകൾ ഒന്നും പുതുതായി ഇല്ലെങ്കിൽ നിലവിലെ പോയിന്റ് അനുസരിച്ച് നാദിറയാകും ടിക്കറ്റ് ടു ഫിനാലെയിൽ ഒന്നാം സ്ഥാനത്തെത്തി നേരിട്ട് ഫിനാലെയിൽ എത്തുക. ഇനി എന്തെങ്കിലും ടാസ്ക് ഉണ്ടെങ്കിൽ തന്നെ 52 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നാദിറയെ മറികടക്കാൻ ബുദ്ധിമുട്ടാകും. രണ്ടാം സ്ഥാനം ലഭിച്ച സെറീനയ്ക്ക് 38 പോയിന്റാണ് ഉള്ളത്. മൂന്നാം സ്ഥാനം റൈനോഷിനാണ് 33 പോയിന്റ്. ശോഭയ്ക്ക് 32, വിഷ്ണുവിനും ജുനൈസിനും 26, റെനീഷയ്ക്ക് 23 മിഥുൻ 22, അഖിൽ മാരാർ 20 ഷിജു 18 ഇങ്ങനെയാണ് പോയിന്റ് നില.

ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അനാരോഗ്യം പല മത്സരാർഥികളെയും കുഴയ്ക്കുന്നുണ്ട്. അഖില്‍ മാരാര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള ആഹാരനിയന്ത്രണം അടക്കമുള്ള കാര്യങ്ങള്‍ പാലിച്ചുകൊണ്ടാണ് ബിഗ് ബോസിൽ തുടരുന്നത്. വിഷ്ണുവിനേയും അനാരോഗ്യം അലട്ടുന്നുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് മാറാൻ വിഷ്ണുവിനോട് ബി​ഗ് ബോസ് പറഞ്ഞെങ്കിലും ടിക്കറ്റ് ടു ഫിനാലെ നഷ്ടപ്പെടുത്താൻ വിഷ്ണു തയ്യാറായില്ല. ജുനൈസിനും അനാരോഗ്യം ഭീഷണിയാകുന്നുണ്ട്. മുന്‍ സീസണുകളിലൊക്കെ പ്രേക്ഷകര്‍ക്ക് വലിയ ആവേശം പകര്‍ന്നിട്ടുള്ള മത്സരമായ ടിക്കറ്റ് ടു ഫിനാലെയിലെ വിജയി ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.