ആർ.എസ്. വിമൽ ഇനി ‘പലിശ പരമു’; അഭിനയത്തിൽ അരങ്ങേറ്റം
എന്നു നിന്റെ മൊയ്ദീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ.എസ്. വിമൽ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. നവാഗതനായ ബിച്ചാൾ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിലൂടെയാണ് വിമൽ അഭിനേതാവാകുന്നത്. ആർ.എസ്. വിമൽ തന്നെ കഥയും തിരക്കഥയും രചിച്ച് നിർമിക്കുന്ന ചിത്രമാണ് ശശിയും

എന്നു നിന്റെ മൊയ്ദീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ.എസ്. വിമൽ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. നവാഗതനായ ബിച്ചാൾ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിലൂടെയാണ് വിമൽ അഭിനേതാവാകുന്നത്. ആർ.എസ്. വിമൽ തന്നെ കഥയും തിരക്കഥയും രചിച്ച് നിർമിക്കുന്ന ചിത്രമാണ് ശശിയും ശകുന്തളയും. വിമലിനൊപ്പം സലാം താനിക്കാട്ട് നേഹ (ആമി) എന്നിവരും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. എന്ന് നിന്റെ മൊയ്ദീൻ എന്ന സിനിമ പോലെ ഒരു പീരിയോഡിക്കൽ ചിത്രമാണ് ശശിയും ശകുന്തളയും.1970 -75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളജുകളാണ് കഥയുടെ പശ്ചാതലം.
രണ്ടു പാരലൽ കോളേജുകൾ തമ്മിലുള്ള പകയും അവിടെ അധ്യാപകരായി എത്തുന്ന ഇംഗ്ലിഷ് അധ്യാപകൻ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമൊക്കെയാണ് ചിത്രം പറയുന്നത്. കോളജ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ചു പലിശ പരമുവിന്റ അധ്യാപകരോടുള്ള പരിഹാസവും കണക്കു തീർക്കലും എല്ലാം ചേർത്ത് സംഭവബഹുലമായ ഇതിവൃത്തമാണ് ശശിയും ശകുന്തളയും എന്ന ചിത്രത്തിലുള്ളത്.
പ്രണയം, മത്സരം, കുടിപക എല്ലാം ചിത്രത്തിൽ കടന്ന് വരുന്നു. റൊമാന്റിക് സസ്പെൻസ് ത്രില്ലർ ആണ് ചിത്രം. മലയാള സിനിമയിലും തമിഴ് ചിത്രങ്ങളിലും കഴിവ് തെളിയിച്ച അശ്വിൻ കുമാർ സുധാകരൻ എന്ന കോളജ് പ്രിൻസിപ്പാളായും ഷാഹിൻ സിദ്ദീഖ് ഇംഗ്ലിഷ് അധ്യാപകൻ ശശിയായും വിമൽ പലിശ പരമു എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. നേഹയാണ് (ആമി )കണക്ക് അധ്യാപികയായ ശകുന്തളയാകുന്നത്.
സിദ്ദീഖ്, രസ്ന പവിത്രന്‍, ബാലാജി ശർമ, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണ തുടങ്ങിയവരും പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ആമി ഫിലിംസിന്റെ ബാനറിൽ ആർ.എസ്. വിമൽ, സലാം താനിക്കാട്ട്, നേഹ (ആമി ) എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് പ്രജയ് ജെ. കമ്മത്ത്, മോഹൻ ഡിയോഡേറ്റ് എന്നിവരാണ്. ക്യാമറ വിഷ്ണു പ്രസാദ്, സെക്കൻഡ് യൂണിറ്റ് ക്യാമറ മനോജ് നാരായൺ, കലാസംവിധാനം ബസന്ത്, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ പെരിങ്ങോട് ,പശ്ചാത്തല സംഗീതം കെ.പി., മ്യൂസിക് പ്രകാശ് അലക്സ്, പ്രൊഡക്‌ഷൻ കൺട്രോളർ പ്രസാദ് നമ്പിയൻകാവ്, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, മേക്കപ്പ് വിപിൻ ഓമശ്ശേരി,
സംഘട്ടനം അഷറഫ് ഗുരുക്കൾ, എഡിറ്റർ എം.ജെ. വിനയൻ, സ്റ്റിൽസ് ഷിബി ശിവദാസ്, വിഎഫ്എക്സ് സുപ്രവൈസർ വിനു.
പാലക്കാട് കൊല്ലംകോട് ആണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിക്കുന്നു. തിരുവന്തപുരം ആർട്സ് കോളജിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ചേർന്ന് പ്രമോഷന് തുടക്കമ്മിട്ടു. പിആർഒ വാഴൂർ ജോസ്.