അവാർഡ് വേദിയില്‍ ശങ്കറിന്റെ മകൾക്കു സർപ്രൈസ് നൽകി അർജുൻ ദാസ്; വിഡിയോ
ജെഎഫ്ഡബ്യു 2023 അവാർഡ് വേദിയിൽ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കർ. കാർത്തി നായകനായെത്തിയ ‘വിരുമൻ’ സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. അതിഥിയുടെ ആദ്യ സിനിമ കൂടിയായിരുന്നു ‘വിരുമൻ’. നടൻ അർജുൻ ദാസ് ആണ് നടിക്ക് അവാർഡ് സമ്മാനിച്ചത്. വിജയി ആരെന്ന്

ജെഎഫ്ഡബ്യു 2023 അവാർഡ് വേദിയിൽ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കർ. കാർത്തി നായകനായെത്തിയ ‘വിരുമൻ’ സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. അതിഥിയുടെ ആദ്യ സിനിമ കൂടിയായിരുന്നു ‘വിരുമൻ’. നടൻ അർജുൻ ദാസ് ആണ് നടിക്ക് അവാർഡ് സമ്മാനിച്ചത്. വിജയി ആരെന്ന് മൈക്കിലൂടെ പറയാതെ അതിഥിയുടെ മുന്നിലെത്തി വേദിയിലേക്ക് സ്വീകരിച്ചാണ് അർജുൻ അവാർഡ് പ്രഖ്യാപനം നടത്തിയത്.
മെഡിസിൻ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അതിഥി അഭിനയരംഗത്തെത്തുന്നത്. അഭിനയത്തിനു പുറമെ ഗായിക കൂടിയായ താരം അഭിനയിച്ച സിനിമകളിലെല്ലാം ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ നായകനാകുന്ന ‘മാവീരൻ’ ആണ് അതിഥിയുടെ അടുത്ത ചിത്രം.
ശങ്കർ–ഈശ്വരി ദമ്പതികളിലെ മൂത്ത കുട്ടിയാണ് അതിഥി. ഐശ്വര്യ ശങ്കർ, അർജിത് ശങ്കർ എന്നിവരാണ് സഹോദരങ്ങൾ.