ഇളയമകൾ മഹാലക്ഷ്മിയെക്കുറിച്ചുള്ള വിശേഷങ്ങൾ തുറന്നു പറഞ്ഞ് നടൻ ദിലീപ്. മഹാലക്ഷ്മി യുകെജിയിൽ ചേർന്നെന്നും ചെന്നൈയിൽ ആണ് പഠനമെന്നും ദിലീപ് പറഞ്ഞു. ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് ഒരു യൂട്യൂബ് ചാനലിൽ മക്കളുടെ വിശേഷങ്ങൾ ദിലീപ് തുറന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇളയമകൾ മഹാലക്ഷ്മിയെക്കുറിച്ചുള്ള വിശേഷങ്ങൾ തുറന്നു പറഞ്ഞ് നടൻ ദിലീപ്. മഹാലക്ഷ്മി യുകെജിയിൽ ചേർന്നെന്നും ചെന്നൈയിൽ ആണ് പഠനമെന്നും ദിലീപ് പറഞ്ഞു. ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് ഒരു യൂട്യൂബ് ചാനലിൽ മക്കളുടെ വിശേഷങ്ങൾ ദിലീപ് തുറന്നു പറഞ്ഞത്. 

Dileep with Kavya Madhavan, Meenakshi, and Mahalakshmi.
ADVERTISEMENT

‘‘മഹാലക്ഷ്മി ഭയങ്കര കാന്താരി ആണ്. രണ്ടു ദിവസം ഷൂട്ട് ഒക്കെ കഴിഞ്ഞ് ലേറ്റ് ആയിട്ടാണ് ഞാൻ ഉറങ്ങിയത്. അവൾ യുകെജിയിൽ ആണ് പഠിക്കുന്നത്. സ്കൂളിൽ പോകുന്നതിനു മുൻപേ വിളിച്ചിട്ടുണ്ടായിരുന്നു ഞാൻ ഫോൺ എടുത്തില്ല. ഉറങ്ങി എണീറ്റ് ഫോണിൽ നോക്കുമ്പോൾ ഒരു വോയ്‌സ് നോട്ട് അയച്ചേക്കുന്നു. ‘‘അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല, ഞാൻ പോവാ.’’ അത് കഴിഞ്ഞു കാവ്യയോട് പറഞ്ഞത്രേ ‘‘ഇനി അച്ഛൻ വിളിക്കും നമ്മൾ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.’’  

ADVERTISEMENT

അവൾ പഠിക്കുന്നത് ചെന്നൈയിൽ ആണ്. കാവ്യയും മഹാലക്ഷ്മിയും ചെന്നൈയിൽ ആണ് ഇപ്പോഴുള്ളത്. അവള്‍ തന്നെ അവളെ വിളിക്കുന്നത് മാമാട്ടി എന്നാണ്. മഹാലക്ഷ്മി എന്ന പേര് പറയാൻ പറ്റാത്തതുകൊണ്ട് എന്ത് പേര് വിളിക്കും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. മോളുടെ പേരെന്താ എന്നു ചോദിച്ചാൽ മഹാലക്ഷ്മി എന്നു പറയണം എന്നൊക്കെ പഠിപ്പിച്ചിരുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞ് അത് മാമാട്ടിയായി. മൂത്തമകൾ മീനൂട്ടിയും മഹാലക്ഷ്മിയും ചെറുപ്പത്തിലേ ഫോട്ടോയിൽ കാണാൻ ഒരേപോലെയാണ്. അവർ രണ്ടും തമ്മിൽ നല്ല ബോണ്ട് ആണ്.’’ ദിലീപ് പറയുന്നു. 

ADVERTISEMENT

തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, റിങ്ങ്മാസ്റ്റർ, പാണ്ടിപ്പട, ചൈനാടൗൺ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാഫിയും  ദിലീപും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.  ബാദുഷ സിനിമാസിന്‍റേയും ഗ്രാന്‍റ് പ്രൊഡക്‌ഷന്‍സിന്‍റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.  കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിര്‍വഹിച്ചിരിക്കുന്നത്‌ റാഫി തന്നെയാണ്.  

വീണ നന്ദകുമാർ ആണ് ചിത്രത്തിലെ നായിക.  ജോജു ജോർജ്, രമേശ് പിഷാരടി, ജഗപതി ബാബു തുടങ്ങി ഒട്ടേറെ  മുൻനിര താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ജൂലൈ 14ന് തിയറ്ററുകളിലെത്തും.