മികച്ച നടൻ, മികച്ച സഹനടൻ, പ്രത്യേക ജൂറി പുരസ്കാരം ഉൾപ്പടെ ഇതിനോടകം ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മമ്മൂട്ടിയുടെ ശേഖരത്തിലേക്ക് എത്തുന്ന എട്ടാമാത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്. ലിജോ ജോസ് പല്ലിശ്ലേരി ചിത്രം നൻപകൽ നേരത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടിയ്ക്കു പുരസ്കാരമെങ്കിലും മമ്മൂട്ടിയുടെ ഒന്നിലേറെ കഥാപാത്രങ്ങൾ അവാർഡ് പരിഗണിച്ചിരുന്നു. ഇതിനു മുമ്പ് 1989

മികച്ച നടൻ, മികച്ച സഹനടൻ, പ്രത്യേക ജൂറി പുരസ്കാരം ഉൾപ്പടെ ഇതിനോടകം ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മമ്മൂട്ടിയുടെ ശേഖരത്തിലേക്ക് എത്തുന്ന എട്ടാമാത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്. ലിജോ ജോസ് പല്ലിശ്ലേരി ചിത്രം നൻപകൽ നേരത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടിയ്ക്കു പുരസ്കാരമെങ്കിലും മമ്മൂട്ടിയുടെ ഒന്നിലേറെ കഥാപാത്രങ്ങൾ അവാർഡ് പരിഗണിച്ചിരുന്നു. ഇതിനു മുമ്പ് 1989

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച നടൻ, മികച്ച സഹനടൻ, പ്രത്യേക ജൂറി പുരസ്കാരം ഉൾപ്പടെ ഇതിനോടകം ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മമ്മൂട്ടിയുടെ ശേഖരത്തിലേക്ക് എത്തുന്ന എട്ടാമാത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്. ലിജോ ജോസ് പല്ലിശ്ലേരി ചിത്രം നൻപകൽ നേരത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടിയ്ക്കു പുരസ്കാരമെങ്കിലും മമ്മൂട്ടിയുടെ ഒന്നിലേറെ കഥാപാത്രങ്ങൾ അവാർഡ് പരിഗണിച്ചിരുന്നു. ഇതിനു മുമ്പ് 1989

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച നടൻ, മികച്ച സഹനടൻ, പ്രത്യേക ജൂറി പുരസ്കാരം ഉൾപ്പടെ ഇതിനോടകം ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മമ്മൂട്ടിയുടെ ശേഖരത്തിലേക്ക് എത്തുന്ന എട്ടാമാത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്. ലിജോ ജോസ് പല്ലിശ്ലേരി ചിത്രം നൻപകൽ നേരത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടിയ്ക്കു പുരസ്കാരമെങ്കിലും മമ്മൂട്ടിയുടെ ഒന്നിലേറെ കഥാപാത്രങ്ങൾ അവാർഡ് പരിഗണിച്ചിരുന്നു. ഇതിനു മുമ്പ് 1989 ലും 1993ലും സംസ്ഥാന-ദേശീയ പുരസ്കാരവേദിയിൽ ഒന്നിലേറെ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി വിസ്മയം തീർത്തിട്ടുണ്ട്. നായകനായും പ്രതിനായകനായും മാസ്സായും ക്ലാസായും സ്ക്രീനിൽ നിറഞ്ഞാടി 2022നെ തന്റെ വർഷമാക്കുകയായിരുന്നു മമ്മൂട്ടി. അഭിനയത്തോടുള്ള ഈ മഹാനടന്റെ അടങ്ങാത്ത ആവേശവും അഭിനിവേശവും പുതുതലമുറയ്ക്ക് അനുകരിക്കാവുന്ന ഏറ്റവും വലിയ മാതൃകയുമായി മാറുന്നു. 

 

ADVERTISEMENT

കോവിഡ് കാലത്ത് അഭിനയ ജീവിതത്തിനു നീണ്ട 275 ദിവസത്തോളം വിശ്രമം നൽകിയ താരമാണ് മമ്മൂട്ടി. അതിനു ശേഷം വർധിത വീര്യത്തോടെ സ്ക്രീനിൽ നിറഞ്ഞാടുന്ന മമ്മൂട്ടിയെയാണ് പ്രേക്ഷകർ കണ്ടത്. നിരന്തരം തന്നിലെ നടനെ പുതുക്കിപ്പണിഞ്ഞു കൊണ്ടിരുന്ന മമ്മൂട്ടി തന്നിലെ അഭിനേതാവിനെയും താരത്തെയും കൂടുതൽ പരീക്ഷണങ്ങൾക്കു വിധേയമാക്കിയ വർഷം കൂടിയാണ് കടന്നു പോയത്. 

മാസ് ഹീറോയായും നിസഹായനായും നെഗറ്റീവ് ഛായയുള്ള കഥാപാത്രവുമൊക്കെയായി മമ്മൂട്ടി അനായാസം പകർന്നാടിയ വർഷമായിരുന്നു 2022.  ഭീഷ്മപർവ്വം, സിബിഐ 5 ദ് ബ്രെയിൻ, പുഴു, പ്രിയൻ ഓട്ടത്തിലാണ്, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പോയ വർഷം തിയറ്ററിലെത്തിയത്. ഇതിൽ ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിൽ അദ്ദേഹത്തിനു അതിഥി വേഷമായിരുന്നു. ക്രിസ്റ്റഫറിലും സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രത്തിലും മമ്മൂട്ടിക്കു പുതിയതായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ലതാനും. എന്നാൽ മറ്റു മൂന്നു ചിത്രങ്ങളിലും മമ്മൂട്ടി ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. 

ADVERTISEMENT

 

അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ഭീഷ്മ പർവ്വം ഒരേ സമയം മാസും ക്ലാസും നിറഞ്ഞ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. ബോക്സ് ഓഫിസിൽ വലിയ ചലനമുണ്ടാക്കിയതിനൊപ്പം നിരൂപക പ്രശംസ നേടാനും മമ്മൂട്ടിയുടെ  മൈക്കിളപ്പൻ എന്ന കഥാപാത്രത്തിനായി. ഗോഡ്ഫാദറിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഒട്ടേറെ സിനിമകൾ വിദേശ ഭാഷകളിലും ഇന്ത്യൻ ഭാഷകളിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഭാഷകളിൽ മണിരത്നം-കമലഹാസൻ ടീമിന്റെ ‘നായകൻ’ കഴിഞ്ഞാൽ ഗോഡ്ഫാദറിനുള്ള മികച്ച ട്രിബ്യൂട്ടായി മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തെ കാണാം. 

ADVERTISEMENT

 

എല്ലാ കാലത്തും നവാഗതരായ സംവിധായകർക്കൊപ്പം കൈകോർത്തിട്ടുള്ള അഭിനേതാവാണ് മമ്മൂട്ടി. പുഴുവിലൂടെ സ്വതന്ത്ര സംവിധായികയായി രതീന അരങ്ങേറുമ്പോഴും മമ്മൂട്ടിയായിരുന്നു കേന്ദ്രകഥാപാത്രം. തന്റെ താരമൂല്യങ്ങളൊക്കെ മാറ്റിവച്ച് കുട്ടൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി മാറുന്ന കാഴ്ചയ്ക്കാണ് പുഴു സാക്ഷിയായത്. ഏറെ കാലത്തിനു ശേഷം മമ്മൂട്ടി ചെയ്യുന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം കൂടിയാണ് കുട്ടൻ. കൊടിയ ജാതീയതയും പേരന്റിങിൽ ടോക്സിസിറ്റിയും നിറച്ച കഥാപാത്രം. മമ്മൂട്ടിയെ പോലെ സ്റ്റാർഡമുള്ള ഒരു താരത്തെവച്ചു സങ്കൽപിക്കാൻ കഴിയാത്ത കഥാപാത്രത്തെ അത്രയും സ്വാഭാവികമായി അവതരിപ്പിച്ചു മമ്മൂട്ടിയെന്ന നടൻ വീണ്ടും കയ്യടി നേടി. 

 

പ്രവചനാതീതമായ, പരീക്ഷണ സ്വാഭവമുള്ള ലൂക്ക് ആന്റണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മമ്മൂട്ടി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്. ഒരേ സമയം നായകനായും പ്രതിനായകനായും വേഷപ്പകർച്ച നടത്തുന്ന മമ്മൂട്ടിയുടെ ലൂക്ക് ആന്റണി തന്നെയായിരുന്നു റോഷാക്കിന്റെ കേന്ദ്രബിന്ദു. പ്രായം എഴുപതു പിന്നിടുമ്പോഴും ഒരു മനുഷ്യന് അഭിനയത്തോടുള്ള ആസക്തിയും പ്രണയവും വെളിവാക്കുന്നതായിരുന്നു റോഷാക്കിലെയും കഥാപാത്രം. 

 

വർത്തമാനകാല മലയാള സിനിമയുടെ രാജ്യാന്തരമുഖങ്ങളിലൊന്നായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം. എസ്. ഹരീഷിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ ഒരേ സമയം രണ്ടു ജീവിതങ്ങളാണ് മമ്മൂട്ടിയെന്ന നടൻ പകർന്നാടുന്നത്. മൂവാറ്റുപുഴക്കാരൻ ജയിംസിൽ നിന്ന് സുന്ദരം എന്ന തമിഴ്നാട്ടുകാരനായി പരകായപ്രവേശം നടത്തുന്ന മമ്മൂട്ടി അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നു. എൽജെപിയുടെ ക്രാഫ്റ്റും മമ്മൂട്ടിയെന്ന നടന്റെ അഭിനയത്തികവും ചേരുമ്പോൾ മറ്റൊരു ക്ലാസ് സിനിമയ്ക്ക് കൂടി മലയാളം സാക്ഷിയായി. പുഴുവിലും റോഷാക്കിലും നൻപകൽ നേരത്തിലും, അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് ഒരു സൂചന പോലും നൽകാതെയാണ് മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. തുടർന്നും തന്നിലെ നടനെ നിരന്തരം പരീക്ഷണ വിധേയമാക്കാൻ സദാസന്നദ്ധനാണെന്ന് അടിവരയിടുന്നതായിരുന്നു 2022ലെ മമ്മൂട്ടിയുടെ ഓരോ കഥാപാത്രവും. ചലച്ചിത്രമെന്ന മാധ്യമത്തോടുള്ള മമ്മൂട്ടിയെന്ന നടന്റെ അർപ്പണബോധത്തിനുള്ള അർഹിക്കുന്ന അംഗീകാരം തന്നെയാണ് ഈ പുരസ്കാരമെന്നു നിസംശയം പറയാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT