കമ്യൂണിസ്റ്റെന്ന് കേട്ടാൽ കലി, ട്രംപിന്റെ ആരാധകൻ; ‘എന്റെ വിഡിയോ പകർത്തരുത്’; ഒടുവിൽ സത്യമായി പ്രവചനം
മയാമിയിലെ പോളിങ് സ്റ്റേഷനുകളിലൊന്നിന്റെ പരിസരത്ത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ കണ്ട കറുത്തവർഗക്കാരനായ ഒരു മധ്യവയസ്‌കൻ ക്യാമറയ്ക്ക് മുന്നിൽ തന്റെ അഭിപ്രായം പറയാൻ തയാറായിരുന്നില്ല. ഗ്വാട്ടിമാല, എൽ സാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമസുഹൃത്തുക്കൾക്കൊപ്പം കുറച്ചു സമയം കൂടി അവിടെ നിന്നു. മറ്റാരും കേൾക്കില്ലെന്നുറപ്പായപ്പോൾ അയാൾ മാറി നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ‘‘കമല ഹാരിസ് ഫോർ 2024’’– പ്രസിഡന്റാകാൻ പോകുന്നത് കമല തന്നെയാണെന്ന്. ഒപ്പം ഇത് കൂടി പറഞ്ഞു. ‘‘എന്റെ വിഡിയോ

മയാമിയിലെ പോളിങ് സ്റ്റേഷനുകളിലൊന്നിന്റെ പരിസരത്ത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ കണ്ട കറുത്തവർഗക്കാരനായ ഒരു മധ്യവയസ്‌കൻ ക്യാമറയ്ക്ക് മുന്നിൽ തന്റെ അഭിപ്രായം പറയാൻ തയാറായിരുന്നില്ല. ഗ്വാട്ടിമാല, എൽ സാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമസുഹൃത്തുക്കൾക്കൊപ്പം കുറച്ചു സമയം കൂടി അവിടെ നിന്നു. മറ്റാരും കേൾക്കില്ലെന്നുറപ്പായപ്പോൾ അയാൾ മാറി നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ‘‘കമല ഹാരിസ് ഫോർ 2024’’– പ്രസിഡന്റാകാൻ പോകുന്നത് കമല തന്നെയാണെന്ന്. ഒപ്പം ഇത് കൂടി പറഞ്ഞു. ‘‘എന്റെ വിഡിയോ പകർത്തരുത്. പക്ഷേ എന്റെ ശബ്ദം എല്ലാവരും കേൾക്കണം’’.
ഇരുട്ട് വീണതോടെ അവിടെനിന്ന് മടങ്ങാനായി ക്യാമറ തിരികെ ബാഗിൽ വച്ച ശേഷം അദ്ദേഹത്തിന്റെയടുത്തു പോയി ചോദിച്ചു. "ആര് ജയിക്കുമെന്നാണ് തോന്നുന്നത്?". മറുപടി നിരാശയോടെയായിരുന്നു - "ട്രംപ്". എന്തുകൊണ്ട്? ഹിസ്പാനിക് വിഭാഗത്തിൽ പെട്ടവരും കറുത്തവർഗക്കാരുമുൾപ്പെടെയുള്ളവർ ഇത്തവണ ട്രംപിനെയാണ് പിന്തുണയ്ക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ ആദ്യമായാണ് ഒരാൾ ജയിക്കാൻ പോകുന്ന സ്ഥാനാർഥിയുടെ പേര് കൃത്യമായി പറഞ്ഞു കേട്ടത്. മറ്റൊരാളും അതിനു ധൈര്യം കാണിച്ചിരുന്നില്ല. ശുചീകരണ തൊഴിലാളിയായ അദ്ദേഹം അടിസ്ഥാനവിഭാഗക്കാർക്കിടയിൽ ജീവിക്കുന്നയാളാണ്. ആ പ്രവചനം ശരിയാകാൻ ഏറെ സമയമെടുത്തില്ല. വോട്ടെണ്ണിത്തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ട്രംപ് തന്നെ ജയിക്കുമെന്ന് ഏതാണ്ടുറപ്പായി.
ഡോണാൾഡ് ട്രംപിന്റെ തിരിച്ചുവരവാഘോഷിക്കാൻ മയാമി നേരത്തേ ഒരുങ്ങിയിരുന്നു. 2016ൽ ജയിച്ചപ്പോഴും 2020ൽ പരാജയപ്പെട്ടപ്പോഴും ട്രംപിനൊപ്പം നിന്ന സംസ്ഥാനമാണ് മയാമിയുൾപ്പെടുന്ന ഫ്ലോറിഡ. ലോകത്തെ ഏറ്റവും പ്രസിദ്ധമായ ക്യൂബൻ റസ്റ്ററന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭക്ഷണശാലയാണ് മയാമിയിലെ വെഴ്സയിൽ. റിപ്പബ്ലിക്കൻ പാർട്ടി അവിടെ സംഘടിപ്പിച്ച 'വാച്ച് പാർട്ടി' യുഎസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം കാണിച്ചു തന്നു. കൊടികൾ, കുഴൽവിളി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ചുവപ്പൻ കുപ്പായമണിഞ്ഞവർ. റോഡിൽ ഹോൺ മുഴക്കിക്കൊണ്ട് വാഹനങ്ങൾ. ട്രംപിന്റെ വേഷവും രൂപവും അനുകരിക്കുന്നവർ. എട്ടുമണിയായപ്പോഴേക്കു തന്നെ ആഘോഷിക്കാൻ അവർക്ക് എല്ലാ കാരണവുമുണ്ടായിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാത്രമല്ല മറ്റു പ്രാദേശിക സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പിലും ഫ്ലോറിഡ റിപ്പബ്ലിക്കനായി തുടരുമെന്ന് വ്യക്തമായിരുന്നു. ആളുകളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല ഗർഭച്ഛിദ്രനിയന്ത്രണം, കഞ്ചാവിന്റെ ഉപയോഗം എന്നീ സുപ്രധാന വിഷയങ്ങളിലും ഫ്ലോറിഡ അതിന്റെ യാഥാസ്ഥിതിക റിപ്പബ്ലിക്കൻ മനസ്സ് ബാലറ്റിലൂടെ വെളിവാക്കിയിരുന്നു. ഗർഭച്ഛിദ്രത്തിന് മേൽ സംസ്ഥാനത്തിനുള്ള നിയന്ത്രണം എടുത്തുകളയാനും 21 വയസ്സിനു മേലെയുള്ളവർക്ക് വിനോദത്തിനായി കഞ്ചാവുപയോഗിക്കാൻ അനുമതി ആവശ്യപ്പെട്ടുമുള്ള ഭരണഘടനാ ഭേദഗതികൾ ഫ്ലോറിഡയിലെ വോട്ടർമാർ തള്ളുകയും ചെയ്തിരുന്നു.
കൈയിൽ ട്രംപിന്റെ ചിത്രവും തലയിൽ റിപ്പബ്ലിക്കൻ തൊപ്പിയുമായി അടുത്തുവന്ന നരച്ച താടിയുള്ള ചെറുപ്പക്കാരന് കുറച്ചധികം പറയാനുണ്ടായിരുന്നു. ഒൻപതാമത്തെ വയസ്സിൽ ക്യൂബയിൽ നിന്നെത്തിയ ആളാണ്. കമ്യൂണിസ്റ്റെന്ന് കേട്ടാൽ കലിയാണ്. കമലയും ഒബാമയും ക്ലിന്റനുമെല്ലാം കമ്യൂണിസ്റ്റുകളാണത്രെ. ‘‘തിരഞ്ഞെടുപ്പ് വിജയം കട്ടെടുക്കാൻ അവർ നോക്കും. പക്ഷേ ഇത്തവണ അത് നടക്കില്ല. പ്രസിഡന്റിന്റെ പണി ചെയ്യാൻ കൊള്ളാവുന്ന ഒരേയൊരാൾ ഡോണൾഡ് ട്രംപാണ്. അമേരിക്കയെ വൃത്തിയാക്കാൻ ദൈവമയച്ചതാണ് ട്രംപിനെ’’, അദ്ദേഹം പറയുന്നു. അവിടേക്ക് ഫോട്ടോബോംബ് ചെയ്തുവന്ന ചെറുപ്പക്കാരന് പക്ഷേ ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ‘‘ഡോണൾഡ് ട്രംപ് ഫോർ 2024’’.
വിവിധ നിറക്കാരായ ആളുകൾ ട്രംപിന് വോട്ട് ചെയ്യുന്നുണ്ടല്ലോയെന്നു കരീബിയൻ വേരുകളുള്ള ഒരു ട്രംപ് അനുകൂലിയോട് ചോദിച്ചു. ആളുകൾ മാറ്റമാഗ്രഹിക്കുന്നുവെന്നായിരുന്നു മറുപടി. സമയമെടുക്കും പക്ഷേ മാറ്റം വരുമെന്ന് അദ്ദേഹത്തിനുറപ്പാണ്. ട്രംപ് അമേരിക്കയെ വീണ്ടും മഹത്തായ രാഷ്ട്രമാക്കുമെന്ന് അദ്ദേഹത്തിനൊപ്പമുള്ള സ്ത്രീ പറഞ്ഞു. കുറച്ചു ദൂരെ മാറിയുള്ള ലിയോൺ മെഡിക്കൽ സെന്റേഴ്സ് ഹാളിലെ റിപ്പബ്ലിക്കൻ വാച്ച് പാർട്ടി കുറച്ചുകൂടി ഔപചാരികമായിരുന്നു. വലിയ സ്‌ക്രീനിൽ തിരഞ്ഞെടുപ്പുഫലം തത്സമയം കാണുന്ന തിരക്കിലായിരുന്നു അവിടെ കൂടിയിരുന്നവർ. കൂടുതലും പ്രായം ചെന്നവർ. ഒപ്പം ചെറുപ്പക്കാരും. ഭക്ഷണം, പാട്ട്, ട്രംപിന്റെ കട്ടൗട്ടിനൊപ്പം സെൽഫി. പക്ഷേ ആദ്യത്തെയിടം പോലെ ആരവമില്ല. അവിടെക്കൂടിയ പ്രായം ചെന്നവരിൽ ചിലരെങ്കിലും സ്പാനിഷ് മാത്രം സംസാരിക്കുന്നവരായിരുന്നു.
മയാമിയുടെ മറ്റൊരു കോണിൽ ബേ13 എന്ന റസ്റ്ററന്റിൽ അതേസമയം ഡെമോക്രാറ്റിക് പാർട്ടി നടത്തിയ വാച്ച് പാർട്ടിയിൽ നിശ്ശബ്ദതയായിരുന്നു മുഖ്യാതിഥി. അവിടെയെത്തുമ്പോഴേക്കും കാര്യങ്ങളിൽ ഒരു തീരുമാനമായിരുന്നു. വിജയപ്രതീക്ഷ വച്ചിരുന്ന ചില പ്രാദേശിക സ്ഥാനങ്ങളും കിട്ടില്ലെന്നുറപ്പിച്ചതോടെ ഡെമോക്രാറ്റിക് അനുകൂലികൾ നേരത്തേ വീട്ടിലേക്ക് മടങ്ങിയിരുന്നു. ബാക്കിയായവരിൽ ഒരാളോട് അവിടുത്തെ നിശ്ശബ്ദതയെക്കുറിച്ച് ചോദിച്ചു. "ഇവിടെ നിറച്ചാളുകളായിരുന്നു. പക്ഷേ ഇത് ഞങ്ങൾ പ്രതീക്ഷിച്ച ദിവസമായിരുന്നില്ല", അദ്ദേഹം മറുപടി പറഞ്ഞു. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് അപ്പോഴും ശുഭവാർത്ത പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുഭവാർത്ത വന്നതു പക്ഷേ റിപ്പബ്ലിക്കൻ അനുകൂലികൾക്ക് വേണ്ടിയായിരുന്നെന്നു തെളിയാൻ പക്ഷേ അധികനേരമെടുത്തില്ല.