മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം കുഞ്ചാക്കോ ബോബനെ തേടിയെത്തുന്നത് ഇത് രണ്ടാം തവണയാണ്. കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത ‘ഈ സ്നേഹ തീരത്തിലൂടെ’ 2004 ലായിരുന്നു ആദ്യത്തെ പുരസ്കാരം. അലൻസിയർക്കൊപ്പം (അപ്പൻ) പ്രത്യേക ജ്യൂറി പുരസ്കാരം പങ്കിട്ട ചാക്കോച്ചൻ അവസാനം റൗണ്ട് വരെ മികച്ച നടനുള്ള മത്സരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം കുഞ്ചാക്കോ ബോബനെ തേടിയെത്തുന്നത് ഇത് രണ്ടാം തവണയാണ്. കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത ‘ഈ സ്നേഹ തീരത്തിലൂടെ’ 2004 ലായിരുന്നു ആദ്യത്തെ പുരസ്കാരം. അലൻസിയർക്കൊപ്പം (അപ്പൻ) പ്രത്യേക ജ്യൂറി പുരസ്കാരം പങ്കിട്ട ചാക്കോച്ചൻ അവസാനം റൗണ്ട് വരെ മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിക്കൊപ്പം മത്സരിച്ചിരുന്നു. രണ്ടാം വരവിൽ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അഭിനയത്തിലും മികവ് പുലർത്തുന്ന ചാക്കോച്ചനെ തേടി പുരസ്കാരം എത്തുമ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരം കൂടിയാകുന്നു. വേട്ട, വർണ്ണ്യത്തിൽ ആശങ്ക, ടേക്ക് ഓഫ്, നായാട്ട്, രാമന്റെ ഏദൻതോട്ടം, വൈറസ്, പട, അഞ്ചാം പാതിര, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലെ തികച്ചും വ്യത്യസ്ത സ്വാഭവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച്  രണ്ടാം വരവിൽ തന്നിലെ നടനെ പുതുക്കി പണിത അഭിനേതാവാണ് ചാക്കോച്ചൻ. 

ADVERTISEMENT

ചാക്കോച്ചനു പുരസ്കാരം നേടി കൊടുത്ത ‘ന്നാ താൻ കേസ് കൊട് ഏഴു അവാർഡുകളുമായി ചലച്ചിത്ര പുരസ്കാരത്തിലെ താരമായി. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ മേക്ക് ഓവറിനാണ് ചിത്രം സാക്ഷിയായത്. ദേവദൂതർ പാടിയെന്ന ഔസേപ്പച്ചൻ ഗാനത്തിനൊപ്പം ചാക്കോച്ചന്റെ രാജീവൻ എന്ന കഥാപാത്രം ചുവടുവെച്ചത് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കൂടിയായിരുന്നു. രാജീവൻ എന്ന തസ്കരന്റെ കഥാപാത്രത്തെ സ്വഭാവികമായി സ്ക്രീനിലേക്ക് പകർത്താൻ ചാക്കോച്ചനു കഴിഞ്ഞു. മികച്ച ജനപ്രിയ ചിത്രം, മികച്ച തിരക്കഥ (രതീഷ് ബാലകൃഷ്ണ പൊതുവാൾ), മികച്ച സ്വഭാവ നടൻ (പി.പി. കുഞ്ഞികൃഷ്ണൻ), മികച്ച ശബ്ദമിശ്രണം (വിപിൻ നായർ), മികച്ച പശ്ചാത്തലസംഗീതം (ഡോൺ വിൻസെന്റ്) , മികച്ച കലാസംവിധാനം (ജ്യോതിഷ് ശങ്കർ) എന്നീ വിഭാഗങ്ങളിലാണ്  ‘ന്നാ താൻ കേസ് കൊടിന്റെ’ മറ്റു പുരസ്കാരങ്ങൾ. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് കുഞ്ചാക്കോ ബോബൻ. 

ADVERTISEMENT

കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘അറിയിപ്പ്’ എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം മഹേഷ് നാരായണനെ തേടിയെത്തിയെന്ന പ്രത്യേകതയും ഉണ്ട്. ലോകാർണോ, ബുസാൻ, ലണ്ടൻ ഫിലിം ഫെസ്റ്റിവലുകൾ ഉൾപ്പടെ ഒട്ടേറെ രാജ്യന്തര ചലച്ചിത്ര മേളകളിൽ പ്രദർശിക്കപ്പെട്ട ചിത്രം ഒടിടി റിലീസായിട്ടാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ താഴ്ന്ന മധ്യവർഗക്കാരായ മലയാളി ദമ്പതിമാരുടെ കോവിഡ് ലോക്ഡൗൺ കാലത്തെ അരക്ഷിതവും സംഘർഷഭരിതവുമായ ജീവിതത്തെ ആവിഷ്കരിച്ച സംവിധാന മികവിനാണ് പുരസ്കാരമെന്നു ജൂറി വിലയിരുത്തി. അറിയിപ്പിലെ അഭിനയത്തിന്റെ മികവിലും ചാക്കോച്ചനും ദിവ്യപ്രഭയും പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നു. 

ADVERTISEMENT

തളർന്നു കിടക്കുമ്പോഴും വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ചുറ്റുമുള്ളവരിലേക്ക് വെറുപ്പും വിദ്വേഷവും പടർത്തുന്ന ആണഹന്തയുടെ പ്രതിരൂപമായി നിറഞ്ഞാടിയ അപ്പനിലെ അഭിനയ മികവിനാണ് അലൻസിയർ ചാക്കോച്ചനൊപ്പം പ്രത്യേക ജൂറി പുരസ്കാരം പങ്കിട്ടത്.