സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കങ്കുവാ’ ആദ്യ ഗ്ലിംപ്സ് എത്തി. പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്ന വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകൻ ശിവയും ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ മികവോടെ ഒരുക്കിയ മേക്കിങ് വിഷ്വലുകളിൽ കാണാം. അതിഗംഭീര മേക്കോവറിലാണ് സൂര്യ എത്തുന്നതും. താരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കങ്കുവാ’ ആദ്യ ഗ്ലിംപ്സ് എത്തി. പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്ന വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകൻ ശിവയും ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ മികവോടെ ഒരുക്കിയ മേക്കിങ് വിഷ്വലുകളിൽ കാണാം. അതിഗംഭീര മേക്കോവറിലാണ് സൂര്യ എത്തുന്നതും. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്. 

ADVERTISEMENT

ത്രീഡിയില്‍ ഒരുക്കുന്ന ഒരു പീരിയോഡിക് ത്രില്ലറാണ്. സൂര്യയുടെ കരിയറിലെ 42-ാം ചിത്രം പത്തു ഭാഷകളിൽ റിലീസ് ചെയ്യും. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്. ബോളിവുഡ് താരസുന്ദരി ദിഷാ പഠാനി ആണ് നായിക. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഛായാഗ്രഹണം വെട്രി പളനിസ്വാമി. 

ADVERTISEMENT

ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലൻ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. തല്ലുമാലയിലെ എഡിറ്റിങിന് ഇത്തവണത്തെ മികച്ച ചിത്രസംയോജനത്തിനുള്ള സംസ്കാര പുരസ്കാരം നിഷാദ് നേടിയിരുന്നു.

ADVERTISEMENT

ചിരുതൈ, വേതാളം, വിശ്വാസം, അണ്ണാത്തെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 2024ൽ ചിത്രം റിലീസിനെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT