നൂറിന്റെ വിവാഹത്തിന് കുടുംബസമേതം ചിപ്പി; ഒപ്പം ആന്റോ ജോസഫിന്റെ മകൾ
നൂറിൻ ഷെരീഫിന്റെ വിവാഹത്തിൽ കുടുംബസമേതമെത്തി ചിപ്പി. ഭർത്താവ് രഞ്ജിത്തിനും മകൾ അവന്തികയ്ക്കുമൊപ്പമാണ് ഇവർ വിവാഹത്തിനെത്തിയത്. അവന്തികയ്ക്കൊപ്പം സുഹൃത്ത് ആൻഡ്രിയയുമുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫിന്റെ മകളാണ് ആൻഡ്രിയ. പല ഓൺലൈൻ മീഡിയകളിലും ‘രണ്ട് പെൺമക്കൾക്കൊപ്പം ചിപ്പി’ എന്ന തലക്കെട്ടോടെയാണ്

നൂറിൻ ഷെരീഫിന്റെ വിവാഹത്തിൽ കുടുംബസമേതമെത്തി ചിപ്പി. ഭർത്താവ് രഞ്ജിത്തിനും മകൾ അവന്തികയ്ക്കുമൊപ്പമാണ് ഇവർ വിവാഹത്തിനെത്തിയത്. അവന്തികയ്ക്കൊപ്പം സുഹൃത്ത് ആൻഡ്രിയയുമുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫിന്റെ മകളാണ് ആൻഡ്രിയ. പല ഓൺലൈൻ മീഡിയകളിലും ‘രണ്ട് പെൺമക്കൾക്കൊപ്പം ചിപ്പി’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിച്ചത്. ആൻഡ്രിയയും ചിപ്പിയുടെ മകളായ അവന്തികയും അടുത്ത സുഹൃത്തുക്കളാണ്.
തിരുവനന്തപുത്ത് അൽ സാജ് കൺവൻഷൻ െസന്ററിൽ വച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് പങ്കെടുത്തത്. വധുവിനെയും വരനെയും വേദിയിലേക്ക് ആനയിക്കാൻ നൃത്തവിരുന്നുകളും ഉണ്ടായിരുന്നു. നൂറിന്റെ അടുത്ത സുഹൃത്തുക്കളായ അഹാന കൃഷ്ണ, രജിഷ വിജയന്‍, പ്രിയ വാര്യര്‍ തുടങ്ങിയവര്‍ പരിപാടിക്കെത്തി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നടി ശരണ്യ മോഹനും ഭർത്താവും, ഇന്ദ്രൻസ് തുടങ്ങിയവരും ഇരുവരുടെയും നിക്കാഹ് ചടങ്ങിൽ പങ്കെടുക്കാൻ എത്തി.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നൂറിന്റെയും ഫഹിമിന്റെയും പ്രണയവിവാഹമാണ്. കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്.