സൈജു കുറുപ്പിനെ നായകനാക്കി സിന്‍റോ സണ്ണി ഒരുക്കിയ 'പാപ്പച്ചൻ ഒളിവിലാണ്' സിനിമയുടെ റിലീസ് തീയതി പുറത്ത്. ഒട്ടേറെ രസങ്ങളും കുസൃതികളും സംഭവബഹുലമായ ഒരുപിടി കാര്യങ്ങളും ഒളിപ്പിച്ച ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും. പുത്തൻ വീട്ടിൽ പാപ്പച്ചൻ ഉള്‍പ്പെട്ട ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസും അനുബന്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈജു കുറുപ്പിനെ നായകനാക്കി സിന്‍റോ സണ്ണി ഒരുക്കിയ 'പാപ്പച്ചൻ ഒളിവിലാണ്' സിനിമയുടെ റിലീസ് തീയതി പുറത്ത്. ഒട്ടേറെ രസങ്ങളും കുസൃതികളും സംഭവബഹുലമായ ഒരുപിടി കാര്യങ്ങളും ഒളിപ്പിച്ച ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും. പുത്തൻ വീട്ടിൽ പാപ്പച്ചൻ ഉള്‍പ്പെട്ട ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസും അനുബന്ധ സംഭവങ്ങളും പ്രമേയമാക്കി ഒരു മലയോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിരവധി ഹാസ്യ മുഹൂർത്തങ്ങളുള്ള ഫാമിലി കോമഡി എന്‍റര്‍ടെയ്നറാണെന്നാണ് ഇതിനകം പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരിക്കുന്ന സൂചന.  

ADVERTISEMENT

പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളെ നര്‍മ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം ഇതിനകം സോഷ്യൽമീഡിയ ലോകത്ത് ഏറെ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറങ്ങിയ 'മുത്തുക്കുടമാനം', 'കൈയെത്തും ദൂരത്ത്', 'പുണ്യ മഹാ സന്നിധേ' എന്നീ ഗാനങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 

ADVERTISEMENT

സൈജു കുറുപ്പിന്‍റെ ഏവരേയും ചിരിപ്പിക്കുന്ന മാനറിസങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. അടുത്തിടെ പ്രേക്ഷകർ ഏറ്റെടുത്ത 'പൂക്കാലം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് നായകനായെത്തുമ്പോള്‍ ശ്രിന്ദ, ദർശന എന്നിവരാണ് നായികമാര്‍. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സിന്‍റോ സണ്ണിയാണ്. ദീർഘനാള്‍ സംവിധായകൻ ജിബു ജേക്കബിന്‍റെ സംവിധാന സഹായിയായിരുന്ന ശേഷമാണ് സിന്‍റോ സണ്ണി സ്വതന്ത്ര സംവിധായകനായിരിക്കുന്നത്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. 

ADVERTISEMENT

ബികെ ഹരിനാരായണനും സിന്‍റോ സണ്ണിയും ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.  ശ്രീജിത്ത് നായറാണ് ഛായാഗ്രഹണം രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ്, കലാസംവിധാനം വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ. മേക്കപ്പ് മനോജ് & കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. സ്റ്റിൽസ് അജീഷ് സുഗതൻ, മാര്‍ക്കറ്റിങ് സ്നേക്ക്പ്ലാന്‍റ്.