മകനൊപ്പം തിരുപ്പതി സന്ദർശിച്ച് രമ്യ കൃഷ്ണൻ; വിഡിയോ
രമ്യ കൃഷ്ണനും മകനും തിരുപ്പതി സന്ദർശിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജൂലൈ 26നാണ് നടിയും മകൻ റിത്വിക് വംശിയും തിരുപ്പതി ദർശനത്തിനെത്തിയത്. തിരുപ്പതി ദർശനത്തിനു ശേഷം സുഹൃത്തും നടിയുമായ റോജയുടെ കുടുംബത്തെയും രമ്യ സന്ദർശിച്ചു. 13 വയസ്സുള്ളപ്പോഴാണ് രമ്യ കൃഷ്ണൻ തന്റെ അഭിനയ

രമ്യ കൃഷ്ണനും മകനും തിരുപ്പതി സന്ദർശിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജൂലൈ 26നാണ് നടിയും മകൻ റിത്വിക് വംശിയും തിരുപ്പതി ദർശനത്തിനെത്തിയത്. തിരുപ്പതി ദർശനത്തിനു ശേഷം സുഹൃത്തും നടിയുമായ റോജയുടെ കുടുംബത്തെയും രമ്യ സന്ദർശിച്ചു.
13 വയസ്സുള്ളപ്പോഴാണ് രമ്യ കൃഷ്ണൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്. അഭിനയ ജീവിതത്തിൽ ഇരുന്നൂറിലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ മലയാളം, ഹിന്ദി, തമിഴ്, െതലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ തന്റെ സാന്നിധ്യമറിയിച്ചു.
2003 ൽ തെലുങ്കു നടനായ കൃഷ്ണ വംശിയെ രമ്യ കൃഷ്ണൻ വിവാഹം ചെയ്തു. ഒരു മകനാണുള്ളത്. വിവാഹത്തിനു ശേഷം ഇവർ ഹൈദരബാദിലാണ് സ്ഥിരതാമസം.
രമ്യ അഭിനയിച്ച പ്രധാന മലയാള ചലച്ചിത്രങ്ങൾ-ആകാശഗംഗ 2(2019) ആടുപുലിയാട്ടം (2016), ഒരേ കടൽ (2007), ഒന്നാമൻ (2002), കാക്കക്കുയിൽ (2001), മഹാത്മ (1996), നേരം പുലരുമ്പോൾ (1996), അഹം (1992), മാന്യന്മാർ (1992), ആര്യൻ (1988), ഓർക്കാപ്പുറത്ത് (1988), അനുരാഗി (1988), നേരം പുലരുമ്പോൾ (1986). തമിഴ്, തെലുങ്ക് ഭാഷകളിലായി രമ്യയുടെ നിരവധി സിനിമകൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. രംഗമാർത്താണ്ഡ എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.