റേച്ചലിന് ഒരു കാമുകനെ വേണം; ഒരു പെൺസുഹൃത്തിനെയും; കാസ്റ്റിങ് കോൾ
ഹണി റോസിനെ നായികയാക്കി ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന പുതിയ ചിത്രം റേച്ചലിനു വേണ്ടി കാസ്റ്റിങ് കോൾ. ‘റേച്ചൽ’ എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ കാമുകനെയും ഒരു പെൺസുഹൃത്തിനെയുമാണ് അണിയറക്കാർ തേടുന്നത്. കാമുകന് പ്രായം 28നും 30നും ഇടയിലും പെൺ സുഹൃത്തിന് 40 - 45 വയസ്സ് പ്രായവുമാണ് വേണ്ടത്. താൽപര്യമുള്ളവർ

ഹണി റോസിനെ നായികയാക്കി ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന പുതിയ ചിത്രം റേച്ചലിനു വേണ്ടി കാസ്റ്റിങ് കോൾ. ‘റേച്ചൽ’ എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ കാമുകനെയും ഒരു പെൺസുഹൃത്തിനെയുമാണ് അണിയറക്കാർ തേടുന്നത്. കാമുകന് പ്രായം 28നും 30നും ഇടയിലും പെൺ സുഹൃത്തിന് 40 - 45 വയസ്സ് പ്രായവുമാണ് വേണ്ടത്. താൽപര്യമുള്ളവർ 9074817162, 9048965955, 7907831279 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. ഓഗസ്റ്റ് 2,3 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊച്ചി വെണ്ണലയിലുള്ള ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മാറ്റിനി ലൈവിൽ വച്ചാണ് ഓഡിഷൻ നടത്തുക.
ഹണി റോസ് ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷത്തിലായിരിക്കും റേച്ചലിൽ പ്രത്യക്ഷപ്പെടുക എന്നാണു സൂചന. മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലാണ് റേച്ചൽ എന്ന സിനിമ ഒരുങ്ങുന്നത്. ഒന്നിനൊന്ന് വ്യത്യസ്ഥമായ സിനിമകളുമായി വരുന്ന ഏബ്രിഡ് ഷൈൻ ഇക്കുറി എത്തുന്നത് സംവിധായകൻ ആയല്ല. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയേയും സിനിമ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടിനെയും പരിചയപ്പെടുത്തികൊണ്ട് നിർമാതാവിന്റെ വേഷപ്പകർച്ചയുമായാണ് ഇത്തവണത്തെ വരവ്. ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കുമെന്ന് ഫസ്റ്റ്ലുക്ക് പോസ്റ്റർ സൂചന നൽകുന്നു.
ചിത്രം ത്രില്ലർ ആയിരിക്കും എന്നും സൂചനയുണ്ട്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ, എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചന്ദ്രു ശെൽവരാജാണ് സിനിമട്ടോഗ്രാഫർ. അങ്കിത് മേനോൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് ചെയ്യുന്നത് എം.ആര്‍. രാജാകൃഷ്ണനാണ്.
സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്‌ഷൻ ഡിസൈൻ എം. ബാവ, എഡിറ്റിങ് മനോജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ പ്രിജിൻ ജെ.പി., പിആർഓ എ.എസ്. ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ ആൻഡ് മോഷൻ പോസ്റ്റർ ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിങ് മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.