‘എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുന്നു’; ചിത്രം പങ്കുവച്ച് അനൂപ് സത്യൻ
മലയാളികൾക്ക് ഏറെ സന്തോഷം പകരുന്ന ചിത്രവും വാർത്തയും പങ്കുവച്ച് അനൂപ് സത്യൻ. അച്ഛൻ സത്യൻ അന്തിക്കാട് തന്നോടു പറഞ്ഞൊരു കാര്യമാണ് സമൂഹമാധ്യമത്തിലൂടെ അനൂപ് പങ്കുവച്ചത്. ‘‘എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുന്നു’’, ഇതായിരുന്നു സത്യൻ അന്തിക്കാട് അനൂപിനോടു പറഞ്ഞത്. ശ്രീനിവാസനും സത്യൻ

മലയാളികൾക്ക് ഏറെ സന്തോഷം പകരുന്ന ചിത്രവും വാർത്തയും പങ്കുവച്ച് അനൂപ് സത്യൻ. അച്ഛൻ സത്യൻ അന്തിക്കാട് തന്നോടു പറഞ്ഞൊരു കാര്യമാണ് സമൂഹമാധ്യമത്തിലൂടെ അനൂപ് പങ്കുവച്ചത്. ‘‘എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുന്നു’’, ഇതായിരുന്നു സത്യൻ അന്തിക്കാട് അനൂപിനോടു പറഞ്ഞത്. ശ്രീനിവാസനും സത്യൻ അന്തിക്കാടും കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും ഫെയ്സ്ബുക്ക് പേജിലൂടെ അനൂപ് പങ്കുവച്ചിട്ടുണ്ട്.
കുടുംബസമേതമായിരുന്നു ഈ കൂടിക്കാഴ്ച. ശ്രീനിവാസന്റെ ഭാര്യ വിമലയെയും സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മിയെയും ചിത്രങ്ങളിൽ കാണാം. സത്യൻ അന്തിക്കാടിന്റെ അന്തിക്കാടുള്ള വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം. കഴിഞ്ഞ വർഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തില്‍ അതിഥിവേഷത്തിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടിരുന്നു.
1986 ൽ ടി.പി. ബാലഗോപാലൻ എംഎ എന്ന സിനിമയിലൂടെയാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. ഇവർ വീണ്ടുമൊന്നിക്കുമ്പോൾ മലയാളികളും ഏറെ പ്രതീക്ഷയിലാണ്.