കെ. കരുണാകരന് ത്രീ ഡി കണ്ണട നൽകി വക്കം പുരുഷോത്തമൻ; ചിത്ര കൃഷ്ണൻകുട്ടിയുടെ അപൂർവ ചിത്രം
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമന് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ത്രീ ഡി കണ്ണട വച്ച് കൊടുക്കുന്ന വൈറൽ ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് പ്രശസ്ത ഫൊട്ടോഗ്രാഫർ ചിത്ര കൃഷ്ണൻകുട്ടി. ‘മൈഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയുടെ ആദ്യ പ്രദർശനം കാണാൻ നവോദയ അപ്പച്ചന്റെ ക്ഷണം സ്വീകരിച്ച്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമന് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ത്രീ ഡി കണ്ണട വച്ച് കൊടുക്കുന്ന വൈറൽ ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് പ്രശസ്ത ഫൊട്ടോഗ്രാഫർ ചിത്ര കൃഷ്ണൻകുട്ടി. ‘മൈഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയുടെ ആദ്യ പ്രദർശനം കാണാൻ നവോദയ അപ്പച്ചന്റെ ക്ഷണം സ്വീകരിച്ച് എത്തിയതായിരുന്നു കെ കരുണാകരനും വക്കം പുരുഷോത്തമനും. അവർ രണ്ടുപേരും പരസ്പരം കണ്ണട വച്ചുകൊടുക്കുന്ന രംഗം ചിത്ര കൃഷ്ണൻകുട്ടി തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു. ഈ രംഗം കണ്ടു ചിരിച്ചുകൊണ്ട് നിൽക്കുന്ന നവോദയ അപ്പച്ചനെയും ചിത്രത്തിൽ കാണാം. സിനിമയുടെ പ്രചരണാർഥം നവോദയ അപ്പച്ചൻ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നു എന്ന് ചിത്ര കൃഷ്ണൻകുട്ടി പറയുന്നു.
‘‘മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ ആദ്യ പ്രദർശനത്തിൽ എടുത്ത ചിത്രമാണ് അത്. നവോദയ അപ്പച്ചൻ ആദ്യത്തെ സിനിമാ പ്രദർശനം കാണാൻ വേണ്ടി അന്നത്തെ മുഖ്യമന്ത്രിയായ കെ കരുണാകരനെയും വക്കം പുരുഷോത്തമനെയും വിളിച്ചു. എന്റെ ഓർമ ശരിയാണെങ്കിൽ വക്കം പുരുഷോത്തമൻ അന്ന് സ്പീക്കർ ആണെന്ന് തോന്നുന്നു. എന്നിട്ട് അവർ അങ്ങോട്ടും ഇങ്ങോട്ടും ത്രീഡി കണ്ണട വച്ചു പരിപാടി ആഘോഷമാക്കി. ഏതോ സിനിമാവാരികയ്ക്കു വേണ്ടി ഫോട്ടോ എടുക്കാനാണ് ഞാൻ അവിടെ പോയത്.
ഇവർ പരസ്പരം കണ്ണട വച്ചുകൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി. അങ്ങനെയാണ് ആ നിമിഷം ഞാൻ ചിത്രത്തിലാക്കിയത് ഇതുപോലെ ആ സിനിമയുടെ പ്രചരണാർഥം ഓരോ സ്ഥലങ്ങളിലും അപ്പച്ചൻ ഓരോ പരിപാടി സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത ഷോയിൽ ആണ് ഞാൻ പങ്കെടുത്തത്. അന്ന് എടുത്ത പടങ്ങൾ ഞാൻ സൂക്ഷിച്ചു വച്ചിരുന്നു.’’– ചിത്ര കൃഷ്ണൻകുട്ടി പറയുന്നു.
മാധ്യമങ്ങളുടെ ഈറ്റില്ലമായ കോട്ടയത്തിന്റെ ഫൊട്ടോഗ്രഫി ചരിത്രത്തിനൊപ്പം എഴുതി ചേര്‍ത്ത പേരുകളില്‍ ഒന്നാണ് ചിത്ര കൃഷ്ണന്‍കുട്ടി എന്ന 72-കാരന്‍റേത്. അക്കാലത്തെ മിക്ക പത്രങ്ങള്‍ക്കും വേണ്ടി ചിത്രമെടുത്തിരുന്നത് ചിത്ര കൃഷ്ണൻകുട്ടി ആയിരുന്നു. രാഷ്ട്രീയ നേതാക്കളും സിനിമാ നടന്‍മാരും അടക്കം ആയിരക്കണക്കിനു പേരാണ് കൃഷ്ണന്‍കുട്ടിയുടെ കാമറക്ക് മുന്നില്‍ പോസ് ചെയ്തിരുന്നത്. സിനിമാ പ്രസിദ്ധീകരണമായ ചിത്രരമക്കുവേണ്ടി പ്രവര്‍ത്തിച്ചത് കൃഷ്ണന്‍കുട്ടിയെ മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമാക്കി മാറ്റി. ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍, കേരളാ കളര്‍ ലാബ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിരുന്ന അദ്ദേഹം കലാ സാംസ്കാരിക മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത അംഗമാണ്.