നടി മാളവികയുടെ വീട്ടിൽ കള്ളനെത്തിയത് മുൻ വാതിൽ പൊളിച്ച്; സിസിടിവി ദൃശ്യം പങ്കുവച്ച് ഭർത്താവ് തേജസ്
നടിയും അവതാരകയുമായ മാളവിക കൃഷ്ണദാസിന്റെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിൽ കവര്‍ച്ച. വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് നടത്തിയ കവര്‍ച്ചയില്‍ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടമായി. സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമമുണ്ടായി. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി. മാളവികയുടെ ഭർത്താവും

നടിയും അവതാരകയുമായ മാളവിക കൃഷ്ണദാസിന്റെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിൽ കവര്‍ച്ച. വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് നടത്തിയ കവര്‍ച്ചയില്‍ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടമായി. സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമമുണ്ടായി. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി. മാളവികയുടെ ഭർത്താവും നടനുമായ തേജസ് ജ്യോതി വീട്ടില്‍ കള്ളൻ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘‘വീടിന്റെ മുൻ വാതിൽ കുത്തിപ്പൊളിച്ചാണ് വീട്ടിലേക്കു കയറിയത്. എല്ലാ റൂമിലും കയറി വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. അലമാരയും പൊളിച്ചിട്ടുണ്ട്. ഞങ്ങൾ സ്ഥലത്ത് ഇല്ലായിരുന്നു. ഞങ്ങളും ഉണ്ടായിരുന്നെങ്കിൽ അത് ചിലപ്പോൾ വലിയ അപകടമായേനെ.’’–തേജസ് പറഞ്ഞു.
മാളവികയും കുടുംബവും കുറച്ച് ദിവസമായി പാലക്കാടായിരുന്നു താമസം. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വാതിൽ തകർത്തിരിക്കുന്നത് കണ്ടത്. തുടർന്ന് തൃത്താല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെ വിലകൂടിയ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് നശിപ്പിച്ച നിലയിലാണ്. പ്രാഥമികമായി ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മാളവിക പറഞ്ഞു.
സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമമുണ്ടായി. സ്ഥാപനത്തിലെ എല്ലാ വാതിലുകളുടെയും പൂട്ടുകളും അലമാരകളും കുത്തിത്തുറന്ന് നശിപ്പിച്ച നിലയിലാണ്. സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. പാലക്കാട് നിന്നുള്ള ഡോഗ് സ്ക്വാഡും തൃത്താല പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടിടങ്ങളിലെയും കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരേ സംഘമെന്നാണ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.