റഹ്മാൻ നായകനായ ‘സമാറ’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4 ന് തിയറ്ററുകളിൽ എത്താൻ ഇരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് 11ലേക്ക് മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഓഗസ്റ്റ് 11ന് മാജിക് ഫ്രെയിംസ് സമാറ തിയറ്ററുകളിൽ എത്തിക്കും. ബയോ വാറുമായി ബന്ധപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഹ്മാൻ നായകനായ ‘സമാറ’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4 ന് തിയറ്ററുകളിൽ എത്താൻ ഇരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് 11ലേക്ക് മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഓഗസ്റ്റ് 11ന് മാജിക് ഫ്രെയിംസ് സമാറ തിയറ്ററുകളിൽ എത്തിക്കും. 

ADVERTISEMENT

ബയോ വാറുമായി ബന്ധപ്പെട്ട പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ്  രചനയും സംവിധാനവും നിർവഹിക്കുന്നു. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം.കെ. സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽപെടുന്ന ക്രൈം ത്രില്ലറാണ്. 

ADVERTISEMENT

ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത് മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് .

ADVERTISEMENT

ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം: മരിയ സിനു. കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പിആർഓ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ്  സിബി ചീരൻ. മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പിആർഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.