ജീവന്റെ പാതി പോയ പോലെ: ലാൽ
ഒരു ചിറകല്ല, ജീവന്റെ പാതി പോയതുപോലെയാണ് അമൃത ആശുപത്രിയുടെ പടികളിറങ്ങിയത്. സിദ്ദിഖ് ലാൽ എന്ന മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിരിക്കൂട്ടായ്മയിലെ ആദ്യ കണ്ണി കണ്ണടച്ചിരിക്കുന്നു. ഒരു മാസം മുൻപാണ് സിദ്ദിഖിനെ കാണാൻ ആദ്യം ആശുപത്രിയിലെത്തിയത്. എന്റെ കണ്ണിൽ ഇരുട്ടു കയറി. അങ്ങനെയൊരു സിദ്ദിഖിനെ ഞാൻ ഇതിനു

ഒരു ചിറകല്ല, ജീവന്റെ പാതി പോയതുപോലെയാണ് അമൃത ആശുപത്രിയുടെ പടികളിറങ്ങിയത്. സിദ്ദിഖ് ലാൽ എന്ന മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിരിക്കൂട്ടായ്മയിലെ ആദ്യ കണ്ണി കണ്ണടച്ചിരിക്കുന്നു. ഒരു മാസം മുൻപാണ് സിദ്ദിഖിനെ കാണാൻ ആദ്യം ആശുപത്രിയിലെത്തിയത്. എന്റെ കണ്ണിൽ ഇരുട്ടു കയറി. അങ്ങനെയൊരു സിദ്ദിഖിനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. നരച്ച താടിയിൽ ഞാൻ അവനെ കണ്ടിട്ടില്ല. മുഖത്ത് ഓക്സിജൻ മാസ്കുകൾ. ചുണ്ടിൽ മുറിപ്പാട്. ഞാൻ വീണുപോകുമെന്ന് തോന്നി. അങ്ങനെയൊന്നും തളർന്നു പോകുന്നയാളല്ല സിദ്ദിഖ്. ഞാൻ ഇടറിയപ്പോഴെല്ലാം താങ്ങായ കൂട്ടുകാരനാണ്.
ഞങ്ങൾ തമ്മിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ കഥാചർച്ചകൾ തന്നെ തർക്കങ്ങളാണ്. എന്നാൽ രണ്ടു തർക്കങ്ങൾ വന്നാൽ ഒന്ന് ശരിയായിരിക്കും. ആ ശരിയെ ഞങ്ങൾ ഉൾക്കൊണ്ടിരുന്നു. അതായിരുന്നു ഞങ്ങളുടെ കൂട്ടിന്റെ ശക്തി. എനിക്ക് ഇനി ഇതുപോലൊരു സുഹൃത്തിനെ കിട്ടില്ല. ലോകത്താർക്കും ഇത്ര നല്ലൊരു കൂട്ടുകാരനെക്കിട്ടില്ല. മലയാള സിനിമയുടെ വലിയ നഷ്ടമെന്നല്ല ഞാൻ പറയുന്നത്. മലയാളിക്ക് നഷ്ടമായ ഏറ്റവും നല്ല മനുഷ്യനാണ് സിദ്ദിഖ്. ആരോടും ദേഷ്യപ്പെടാതെ, ആരുടെയും കുറ്റങ്ങൾ പറയാത്തൊരാൾ. ഒരു തുള്ളി മദ്യം കഴിക്കില്ല. ജീവിതത്തിൽ നല്ല കൺട്രോളുള്ളയാൾ. മറ്റുള്ളവരെ വേദനിപ്പിക്കേണ്ടെന്നു കരുതി അദ്ദേഹം പലതും ഒതുക്കി വയ്ക്കും. അങ്ങനെ ഓപ്പൺ ആകില്ല. എല്ലാം മനസ്സിൽ സൂക്ഷിച്ചു. സ്വന്തം അസുഖം പോലും.
സിദ്ദിഖ്– ലാൽ സിനിമകൾ
റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല (സംവിധാനം)
പപ്പൻ പ്രിയപ്പെട്ട പപ്പൻ (തിരക്കഥ)
മാന്നാർ മത്തായി സ്പീക്കിങ് (തിരക്കഥ)
കിങ് ലയർ (തിരക്കഥ)
നാടോടിക്കാറ്റ് (കഥാതന്തു)
മക്കൾ മാഹാത്മ്യം (കഥ)
സിദ്ദിഖ് സിനിമകൾ
ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഭാസ്കർ ദ റാസ്കൽ, കിങ് ലയർ, ഫുക്രി, ബിഗ് ബ്രദർ (മലയാളം)ബോഡിഗാർഡ് (ഹിന്ദി)
ഫ്രണ്ട്സ്, എങ്കൾ അണ്ണ, കാവലൻ, സാധു മിരണ്ടാൽ, ഭാസ്കർ ഒരു റാസ്കൽ (തമിഴ്) മാരോ (തെലുങ്ക്)
ഫിംഗർപ്രിന്റ് (തിരക്കഥ)
അയാൾ കഥയെഴുതുകയാണ് (കഥ)