മമ്മൂക്കയെ കുറിച്ചുള്ള കഥകളാണ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത്. ഞാനും ലാലും സംവിധാനത്തിലേക്കു കടന്നതിനു ശേഷം മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രം ‘ഹിറ്റ്‌ലര്‍’ ആയിരുന്നു. സിനിമയിലെ ഞങ്ങളുടെ പല ആദ്യാനുഭവങ്ങളും മമ്മൂക്കയിലൂടെ സംഭവിച്ചതാണെന്ന് ഞാന്‍ കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. ഹിറ്റ്‌ലറിലുമുണ്ട്

മമ്മൂക്കയെ കുറിച്ചുള്ള കഥകളാണ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത്. ഞാനും ലാലും സംവിധാനത്തിലേക്കു കടന്നതിനു ശേഷം മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രം ‘ഹിറ്റ്‌ലര്‍’ ആയിരുന്നു. സിനിമയിലെ ഞങ്ങളുടെ പല ആദ്യാനുഭവങ്ങളും മമ്മൂക്കയിലൂടെ സംഭവിച്ചതാണെന്ന് ഞാന്‍ കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. ഹിറ്റ്‌ലറിലുമുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂക്കയെ കുറിച്ചുള്ള കഥകളാണ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത്. ഞാനും ലാലും സംവിധാനത്തിലേക്കു കടന്നതിനു ശേഷം മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രം ‘ഹിറ്റ്‌ലര്‍’ ആയിരുന്നു. സിനിമയിലെ ഞങ്ങളുടെ പല ആദ്യാനുഭവങ്ങളും മമ്മൂക്കയിലൂടെ സംഭവിച്ചതാണെന്ന് ഞാന്‍ കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. ഹിറ്റ്‌ലറിലുമുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂക്കയെ കുറിച്ചുള്ള കഥകളാണ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത്. ഞാനും ലാലും സംവിധാനത്തിലേക്കു കടന്നതിനു ശേഷം മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രം ‘ഹിറ്റ്‌ലര്‍’ ആയിരുന്നു. സിനിമയിലെ ഞങ്ങളുടെ പല ആദ്യാനുഭവങ്ങളും മമ്മൂക്കയിലൂടെ സംഭവിച്ചതാണെന്ന് ഞാന്‍ കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. ഹിറ്റ്‌ലറിലുമുണ്ട് അത്തരമൊരു കൗതുകം.

 

ADVERTISEMENT

‘ഹിറ്റ്‌ലര്‍’ എന്ന സിനിമ പ്രഖ്യാപിച്ചു. മമ്മൂക്കയോട് അപ്പോഴും കഥ പറഞ്ഞിട്ടില്ല. അന്ന് മമ്മൂക്ക മദ്രാസിലാണു താമസിക്കുന്നത്. കഥ പറയാന്‍ ഞങ്ങള്‍ മദ്രാസില്‍ ചെന്നു. എല്ലാ ലോകകാര്യങ്ങളും മമ്മൂക്ക സംസാരിച്ചു. പക്ഷേ, കഥ കേള്‍ക്കേണ്ട.

 

‘മമ്മൂക്ക, കഥ...’ എന്നു ഞങ്ങള്‍ പറഞ്ഞ‌ു തുടങ്ങുമ്പോഴേക്കും മറുപടി വരും:

സിദ്ദിഖും ലാലും ∙ ഫയൽ ചിത്രം മനോരമ

 

ADVERTISEMENT

‘ആ, അത് പിന്നെ കേള്‍ക്കാം.’

 

കഥപറച്ചില്‍ മാത്രം നടന്നില്ല. ഞാനും ലാലും തിരിച്ച് നാട്ടിലേക്കു പോന്നു. അതിനിടെയാണ് ഞങ്ങള്‍ തമ്മിലുള്ള ചെറിയൊരു പ്രശ്‌നം നടന്നതും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതും. അതു കഴിഞ്ഞ് വീണ്ടും ഞങ്ങള്‍ മദ്രാസിലേക്കു പോയി. മമ്മൂക്കയെ കണ്ടു.

 

ADVERTISEMENT

‘മമ്മൂക്ക ഞങ്ങള്‍ പിരിഞ്ഞു.’

 

‘അത് ഞാനറിഞ്ഞു.’

 

‘ലാലാണ് പ്രൊഡ്യൂസര്‍. ഞാന്‍ സംവിധാനം ചെയ്യുന്നു. അതാണ് തീരുമാനം’ ഞാന്‍ മമ്മൂക്കയോടു കാര്യം പറഞ്ഞു.

 

‘ആ അതിനെന്താ! അവന്‍ പ്രൊഡ്യൂസ് ചെയ്യട്ടെ. ആദ്യത്തെ പടമല്ലേ. ഞാന്‍ തന്നെ അഭിനയിച്ചോളാം.’

 

ഞാന്‍ പറഞ്ഞ മറ്റൊരു ആദ്യാനുഭവം അതാണ്. ലാല്‍ ആദ്യമായി നിര്‍മിക്കുകയും ഞാന്‍ ആദ്യമായി തനിച്ച് സംവിധാനം ചെയ്യുകയും ചെയ്ത സിനിമയിലെ നായകന്‍ മമ്മൂക്ക. മാത്രമല്ല, ഈ സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂക്ക അഡ്വാന്‍സ് പോലും വാങ്ങിച്ചില്ല. ലാല്‍ അന്ന് വലിയ സാമ്പത്തിക സ്ഥിതിയിലൊന്നും എത്തിയിട്ടില്ല. മമ്മൂക്ക ലാലിനോടു പറഞ്ഞു:

 

‘പലിശയ്‌ക്കൊന്നും പൈസ കടം വാങ്ങണ്ട. എന്റെ പൈസയൊന്നും ഇപ്പോള്‍ തരണ്ട. അവസാനം തീരുമാനമാക്കാം.’

 

മമ്മൂക്ക മാത്രമല്ല, മുകേഷും ആ സിനിമയ്ക്ക് അഡ്വാന്‍സ് ഒന്നും വാങ്ങിച്ചില്ല. പൈസ എത്ര വേണം എന്നുപോലും മുകേഷ് പറഞ്ഞില്ല. അതില്‍ അഭിനയിച്ച പെണ്‍കുട്ടികള്‍ ഒഴികെ ബാക്കി എല്ലാവരും പൈസയുടെ കാര്യത്തില്‍ നന്നായി വിട്ടുവീഴ്ച ചെയ്തു. വളരെ ആസ്വദിച്ച ഒരു സിനിമാ ചിത്രീകരണമായിരുന്നു ഹിറ്റ്‌ലറിന്റേത്. ഓരോ രംഗം ചിത്രീകരിച്ചു കഴിയുമ്പോഴും എല്ലാവരും വന്ന് മോണിറ്ററില്‍ നോക്കും. പിണങ്ങിപ്പോയ സഹോദരിമാരെ തിരികെ വിളിക്കാന്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി, മുകേഷ് അവതരിപ്പിച്ച ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ വീട്ടിലേക്കു കയറുമ്പോള്‍ ബാലചന്ദ്രന്റെ ഒരു ഡയലോഗുണ്ട്. 

 

‘നിക്കണം. അതൊക്കെ ആ പടിക്കപ്പുറത്ത് മതി. ഇപ്പുറത്തേക്ക് വേണ്ട. പുറത്തിറങ്ങണം.’

 

ആ സീന്‍ എടുത്തു കഴിഞ്ഞ് എല്ലാവരും കയ്യടിച്ചു. ഞങ്ങള്‍ക്കും നല്ല സന്തോഷമായി. പക്ഷേ, മമ്മൂക്കയുടെ മുഖത്ത് ഒരു തൃപ്തിക്കുറവ് ഞാന്‍ ശ്രദ്ധിച്ചു.

 

‘എന്തു പറ്റി മമ്മൂക്ക?’ ഞാന്‍ ചെന്നു ചോദിച്ചു.

 

‘അത് ശരിയായില്ലെടാ. ഇതല്ല... ഇങ്ങനെയല്ല അത് ചെയ്യേണ്ടത്,’ മമ്മൂക്ക പറഞ്ഞു.

 

മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം സിദ്ദിഖും ലാലും

‘നന്നായിട്ടുണ്ട് മമ്മൂക്ക. മോണിറ്ററില്‍ ഒന്നു നോക്ക്യേ.’

 

‘മോണിറ്ററില്‍ ഒന്നും നോക്കേണ്ട. ഞാന്‍ ചെയ്തത് എനിക്കറിഞ്ഞൂടെ.’

 

‘എന്നാല്‍ നമുക്ക് ഒന്നുകൂടി എടുക്കാം മമ്മൂക്ക,’ ഞാന്‍ പറഞ്ഞു.

 

അങ്ങനെ പറയുമ്പോഴും എന്റെ മനസ്സില്‍ ഇപ്പോള്‍ ചിത്രീകരിച്ച രംഗം മതി, മമ്മൂക്കയുടെ ഒരു മനസ്സമാധാനത്തിന് ഒന്നുകൂടി എടുക്കാം എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

‘രണ്ടു മിനിറ്റ്’ എന്നു പറഞ്ഞ് മമ്മൂക്ക മാറി ഇരുന്നു.

 

അതു കഴിഞ്ഞ് ഷോട്ടിന് തയാറായി വന്നു. രണ്ടാമത് അഭിനയിച്ചപ്പോള്‍ ആദ്യം കണ്ട കാഴ്ചയേ അല്ല. കണ്ടു നിന്നവരുടെ കണ്ണു നിറഞ്ഞു. ആരും കയ്യടിച്ചില്ല. എല്ലാവരും സ്ത്ബ്ധരായി നിന്നു. ഞാന്‍ ഓടിച്ചെന്നു മമ്മൂക്കയോടു പറഞ്ഞു:

 

‘മമ്മൂക്ക, കലക്കി.’

 

‘അതല്ലേ ഞാന്‍ പറഞ്ഞത് ആദ്യം എടുത്തത് ശരിയായിട്ടില്ലെന്ന്.’

 

സിദ്ദിഖ് ∙ ‌ഫയൽ ചിത്രം മനോരമ

അതാണ് മമ്മൂക്കയുടെ ആത്മാര്‍ഥത. ഒരു കഥാപാത്രത്തെ മനസ്സിലാക്കി അതിലേക്ക് ഇറങ്ങിച്ചെന്ന് അയാളായി മാറും. പ്രകടനം ശരിയായിട്ടില്ലെങ്കില്‍ ആരും പറയേണ്ട ആവശ്യമില്ല. മമ്മൂക്കയ്ക്കു തന്നെ അറിയാം. സെറ്റില്‍ മമ്മൂക്കയ്ക്ക് അഭിനയിക്കേണ്ടതെങ്ങനെ എന്നു പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. കഥ കേള്‍ക്കുമ്പോള്‍ തന്നെ ആ കഥാപാത്രത്തെ അദ്ദേഹം ഉള്‍ക്കൊണ്ടു കഴിഞ്ഞു. നമ്മള്‍ ഉണ്ടാക്കിവച്ചതിനും മുകളിലാണ് അദ്ദേഹം ക്യാമറയ്ക്കു മുന്നില്‍ തരുന്നത്.

 

ക്ലൈമാക്‌സിനു തൊട്ടുമുൻപുള്ള ചില വൈകാരിക മുഹൂര്‍ത്തങ്ങളുണ്ട്. ബാലചന്ദ്രനെ കൊല്ലാന്‍ ശ്രമിച്ചത് മാധവന്‍കുട്ടിയാണെന്ന് എല്ലാവരും വിശ്വസിക്കും. പക്ഷേ, അതല്ല എന്നു തിരിച്ചറിയുന്ന നിമിഷം ഏട്ടനെ കണ്ട് മാപ്പു പറയാന്‍ അനിയത്തിമാര്‍ വരുന്ന രംഗം. അവിടെ മാധവന്‍കുട്ടി പെങ്ങന്മാരോടും മുറപ്പെണ്ണ് ഗൗരിയോടും പറയുന്നതിങ്ങനെയാണ്:

 

‘എന്തിനാ വന്നത്? ഹിറ്റ്‌ലറെ നാടുകടത്താനോ? അതോ കല്ലെറിഞ്ഞ് കൊല്ലാനോ? എല്ലാവരും കൂടി എന്നെ ഇങ്ങനെ ശിക്ഷിക്കാന്‍ മാത്രം ഞാന്‍ എന്തു തെറ്റാ ചെയ്തത്? നിങ്ങളെ ഒരുപാട് സ്‌നേഹിച്ചു പോയതോ? അല്ലെങ്കില്‍, എന്റെയാണ് എന്റെയാണ് എന്നു തെറ്റിദ്ധരിച്ച് എല്ലാവരെയും മാറോടടക്കിപ്പിടിച്ച് വളര്‍ത്തിയതോ?അവിടെയെത്തുമ്പോഴേക്ക് അയാളുടെ ശബ്ദം ഇടറുന്നുണ്ട്. അപ്പോള്‍

 

‘മാധവേട്ടാ...’ എന്നു വിളിക്കുന്നത് വാണി വിശ്വനാഥാണ്.

 

‘മിണ്ടരുത്. ഇനിയെന്റെ പേരുപോലും ആ നാവുകൊണ്ട് ഉച്ചരിക്കരുത്. അമ്മ മരിച്ചിട്ടും അച്ഛന്‍ ഉപേക്ഷിച്ചു പോയിട്ടും നിങ്ങളെ നോക്കിയതും വളര്‍ത്തിയതുമൊക്കെ എന്തിനാണെന്ന് നീയെന്നോടു ചോദിച്ചു. അന്നേ കഴുത്തു ഞെരിച്ച് കൊല്ലാമായിരുന്നില്ലേ എന്ന് നീയെന്നോടു ചോദിച്ചു. നിങ്ങള്‍ക്ക് പേടിയാണ്. ഈ ഏട്ടനെ കാണുന്നതുപോലും നിങ്ങള്‍ക്ക് പേടിയാണ്, അല്ലേ? എന്റെ മരണം ഒരു നിമിഷത്തേക്കെങ്കിലും നിങ്ങളെല്ലാവരും ആഗ്രഹിച്ചില്ലേ?’

 

അതു കഴിഞ്ഞ് ഗൗരിയുടെ മുഖത്തു നോക്കി അയാള്‍ ചോദിക്കുന്നു:

 

‘നീ പോലും ആഗ്രഹിച്ചില്ലേ?’

 

‘ഹിറ്റ്ലർ’ ചിത്രത്തിൽ മമ്മൂട്ടി

അത്രയും കാലം അയാള്‍ ഗൗരിയോട് അടുപ്പമോ സ്‌നേഹമോ കാണിച്ചിട്ടില്ല. പക്ഷേ, ആ ഒരൊറ്റ ചോദ്യത്തില്‍ ഉണ്ട് ഗൗരി അയാള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്. അവളോട് അതു ചോദിക്കുന്ന നിമിഷം അയാള്‍ തകര്‍ന്നിരിക്കുകയാണ്. ഓരോ സീക്വന്‍സിലും ആ കഥാപാത്രത്തിന്റെ വൈകാരികതയില്‍ വരുന്ന വ്യത്യാസവും ബാലന്‍സും മമ്മൂക്ക ഉടനീളം സൂക്ഷിച്ചിട്ടുണ്ട്. അച്ഛനെ കാണുമ്പോള്‍ അയാളോടുള്ള ദേഷ്യവും എന്നാല്‍, അച്ഛനാണല്ലോ എന്ന സ്‌നേഹവും. മുകേഷിനോടുള്ള സമീപനം.

 

‘ഹിറ്റ്‌ലര്‍’ ആണെന്നു തോന്നുന്നു ഏറെക്കാലത്തിനുശേഷം സ്ത്രീജനങ്ങള്‍ ഇരുക്യ്യും നീട്ടി സ്വീകരിച്ച ഒരു മമ്മൂട്ടി കഥാപാത്രം. ഇങ്ങനെ ഒരു ഏട്ടന്‍ നമുക്കുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പിക്കുന്ന ഒരു കഥാപാത്രമായിരുന്നു ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി.

 

കഥാപാത്രങ്ങളുടെ അതിസൂക്ഷ്മമായ ചില ഭാവങ്ങള്‍ കൊണ്ടുവരാന്‍ മമ്മൂക്കയ്ക്കുള്ള കഴിവ് എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ‘ഭാസ്‌കര്‍ ദ് റാസ്‌കല്‍’ എന്ന ഞാന്‍ സംവിധാനം ചെയ്ത സിനിമയിലും മമ്മൂക്കയായിരുന്നു നായകന്‍. ആ ചിത്രത്തില്‍ മമ്മൂക്കയുടെ മകനായി അഭിനയിച്ചത് സനുഷയുടെ സഹോദരന്‍ സനൂപ് ആയിരുന്നു. ആ സിനിമയില്‍ ഒരിടത്തും സനൂപിന്റെ അമ്മയെക്കുറിച്ചോ മമ്മൂക്ക മുന്‍പു വിവാഹം കഴിച്ച സ്ത്രീയെക്കുറിച്ചോ പരാമര്‍ശിക്കുന്നില്ല. ഒരു സീനില്‍ അച്ഛനും മകനും കാറില്‍ വരുമ്പോള്‍ നയന്‍താരയെപ്പറ്റി സനൂപ് പറയുന്നുണ്ട്:

 

‘ശിവാനിയുടെ അമ്മയ്ക്ക് എന്തൊരു സ്‌നേഹമാണ്. എന്റെ അമ്മയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും അല്ലേ?’

 

അവിടെ മമ്മൂക്ക കുറച്ചു നേരം നിശ്ശബ്ദനാണ്. ആ നിശ്ശബ്ദതയിലുണ്ട് അയാളുടെ വേദന മുഴുവന്‍. കുറച്ചു കഴിഞ്ഞ്:

 

‘ഉം...’ എന്നൊന്ന് മൂളും.

 

മമ്മൂക്കയെ വച്ച് മൂന്നു പടം സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍. ഈ മൂന്നു സിനിമയും വലിയ ഹിറ്റായിരുന്നു.

 

‘ക്രോണിക് ബാച്ചിലറി’ല്‍ മമ്മൂക്കയുടെ കഥാപാത്രത്തെ വിളിക്കുന്നത് എസ്പി എന്നാണ്. വളരെ പരിഷ്‌കാരിയാണ്. ഒരു പ്രത്യേകതരം ഹെയര്‍ സ്റ്റൈലാണ് ആ കഥാപാത്രത്തിന്. ഷൂട്ടിങ് തുടങ്ങുന്ന ദിവസം ആ ഹെയര്‍ സ്റ്റൈലോടുകൂടി മമ്മൂക്ക സെറ്റിലേക്കു വന്നു. എനിക്കു നല്ല ഇഷ്ടമായി. പക്ഷേ, ചുറ്റും നില്‍ക്കുന്നവര്‍ക്കൊക്കെ ടെന്‍ഷന്‍.

 

‘ഇത് തിയറ്ററില്‍ ആളുകള്‍ കൂവും കെട്ടോ,’ പലരും പറഞ്ഞു.

 

മമ്മൂക്ക ഒന്നു പരിഭ്രമിച്ചു. അതിനിടെ ഏതൊക്കെയോ സംവിധായകര്‍ മമ്മൂക്കയെ കാണാന്‍ വന്നു. അവരും എന്നെ വിളിച്ചു പറഞ്ഞു:

 

‘അയ്യോ... ഇതാണോ മമ്മൂക്കയുടെ ഹെയര്‍ സ്‌റ്റൈല്‍? മാറ്റാന്‍ പറ. ഇതൊക്കെ കുഴപ്പമാകും കേട്ടോ.’

 

അതോടെ എനിക്കും ടെന്‍ഷനായി. ഞാന്‍ മമ്മൂക്കയുടെ അടുത്തു ചെന്നു:

 

‘മമ്മൂക്ക എനിക്കീ ഹെയര്‍ സ്‌റ്റൈല്‍ നല്ല ഇഷ്ടമായി. പക്ഷേ, എല്ലാവരും പറയുന്നു മാറ്റാന്‍.’

 

‘നിനക്കിഷ്ടപ്പെട്ടോ?’ മമ്മൂക്ക എന്നോടു ചോദിച്ചു.

 

‘ഉവ്വ്. ലുക്കില്‍ നല്ല വ്യത്യസ്തതയുണ്ട്.’

 

‘എന്നാല്‍ ഇതിനാത്ത് എന്തു റിസ്‌ക് വന്നാലും ഞാന്‍ ഏറ്റു.’

 

അതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. സമാനമായൊരു അനുഭവം ‘ഹിറ്റ്‌ലറി’ലും ഉണ്ടായിട്ടുണ്ട്. മമ്മൂക്കയോടു പുറകിലേക്ക് മുടി ചീകിവയ്ക്കണം എന്നു പറഞ്ഞിരുന്നു. ആ സിനിമയില്‍ ഇടിവെട്ടു നിറത്തിലുള്ള ഷര്‍ട്ടുകളാണ് മമ്മൂക്ക ധരിക്കുന്നത്. അതില്‍ തന്നെ ഞെട്ടി നില്‍ക്കുകയാണു പുള്ളി. എന്നോടു ചോദിച്ചു:

 

‘ഇതൊക്കെ എന്ത് കളറാടാ?’

 

‘ഇതാണ് മമ്മൂക്ക അതിന്റെ വ്യത്യസ്തത. പടം ക്ലിക്കായാല്‍ ഈ ഷര്‍ട്ടുകളും ഹിറ്റ് ആകും.’

 

‘ഹിറ്റായാല്‍ കൊള്ളാം.’

 

ആദ്യത്തെ ദിവസം ഷൂട്ടിങ്ങിന് ഒരുങ്ങുകയാണ്. പതിവു പോലെ മുടി ചെരിച്ചാണ് ചീകി വച്ചിരിക്കുന്നത്. അതു കണ്ട് ലാല്‍ എന്നോടു പറഞ്ഞു:

 

‘എടോ, മുടി പിറകോട്ടു ചീകാന്‍ പറയ്.’

 

ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ, നെറ്റി കൂടുതല്‍ കാണിക്കേണ്ട എന്നു പറഞ്ഞിട്ട് മമ്മൂക്ക സ്ഥിരം സ്റ്റൈല്‍ പിടിച്ചതാണ്. അതു കഴിഞ്ഞ് ലാലും പോയി പറഞ്ഞു. മമ്മൂക്ക ലാലിനെ ഒന്നു നോക്കി:

 

‘നീ ഇതിന്റെ പ്രൊഡ്യൂസറല്ലേ. നീ പ്രൊഡക്‌ഷന്‍ നോക്കിയാല്‍ മതി.’

 

ലാലിന് ആകെ വിഷമമായി. ഒന്നും പറയാതെ മാറി നിന്നു. മമ്മൂക്ക റിഹേഴ്‌സല്‍ തുടങ്ങി. പിന്നീട് ടേക്ക് പോകാന്‍ സമയമായി.

 

‘ടേക്ക്’ എന്നു ഞാന്‍ പറഞ്ഞു.

 

'ഒരു മിനിറ്റ്. ജോര്‍ജേ ഇങ്ങ് വന്നേ.’ മമ്മൂക്ക ജോര്‍ജിനെ വിളിച്ചു. ജോര്‍ജിന്റെ കയ്യില്‍നിന്നു ചീപ്പ് വാങ്ങി മുടി പിറകിലേക്കു ചീകിവച്ചു. എന്നിട്ട് ലാലിന്റെ മുഖത്തു നോക്കി ചോദിച്ചു:

 

‘നിനക്ക് സന്തോഷമായില്ലേ?’

 

ലാലിനും ചിരി വന്നു.

 

‘ഓക്കേ, ടേക്ക്.’ ഇതാണു മമ്മൂക്ക.

 

‘ഹിറ്റ്‌ലറി’ല്‍ മമ്മൂക്ക സ്ഥിരം മുണ്ടാണ്. ലാലിന് അതൊന്നു മാറ്റി പാന്റ്സ് ആക്കണം എന്നുണ്ടായിരുന്നു. കാരണം, ലാല്‍ പ്രൊഡ്യൂസര്‍ ആണല്ലോ. പാന്റ്സ് ആണെങ്കില്‍ മറ്റു ഭാഷകളിലേക്കും സിനിമ വില്‍ക്കാന്‍ എളുപ്പമുണ്ട്. പക്ഷേ, എന്റെ മാധവന്‍കുട്ടിയെ എനിക്കു പാന്റ്സിട്ട് സങ്കല്‍പിക്കാനേ പറ്റില്ലായിരുന്നു. അയാളൊരു കൃഷിക്കാരന്‍ ഗ്രാമീണനാണ്. ലാല്‍ പോയി കാര്യം പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ മറുപടിയായിരുന്നു രസം:

 

‘തമിഴില്‍ പോയി വേറെ പിടിക്കെടാ.’

 

‘ഹിറ്റ്‌ലറി’ല്‍ ശ്രദ്ധിച്ചാലറിയാം, സ്റ്റണ്ട് രംഗങ്ങളിലൊക്കെ മമ്മൂക്ക ഇടംകൈ ആണ് ഉപയോഗിക്കുന്നത്. അത് അദ്ദേഹം തന്നെ വച്ച നിര്‍ദേശമാണ്. എനിക്കും രസമായി തോന്നി.

 

‘അത് പ്രേക്ഷകര്‍ക്കു മനസ്സിലാകില്ല. പക്ഷേ, എന്തോ ഒരു വ്യത്യാസമുണ്ടല്ലോ എന്ന് അവര്‍ക്കു തോന്നും,’ മമ്മൂക്ക പറഞ്ഞു.

 

ചില കാര്യങ്ങളില്‍ മമ്മൂക്ക ബലം പിടിക്കും. അതു കഥാപാത്രത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നതുകൊണ്ടാണ്. മമ്മൂക്കയുടെ അനേകം മികച്ച കഥാപാത്രങ്ങളിലേക്കു ചേര്‍ത്തുവയ്ക്കാന്‍ എന്റെ മൂന്നു സിനിമകള്‍ കൂടി. അത് തീര്‍ച്ചയായും എന്റെ ഭാഗ്യമാണ്.