ജെന്റില്‍മാൻ 2 ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത്
മലയാളിയായ നിർമാതാവ് കെ.ടി.കുഞ്ഞുമോൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റില്‍മാൻ 2 ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ എം.എം. കീരവാണി റിലീസ് ചെയ്തു. നാനി നായകനായ ആഹാ കല്യാണം എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് സംവിധായകൻ. കീരവാണി പാശ്ചാത്തലമായി നൽകിയ തീം മ്യൂസിക്കിന്റെ

മലയാളിയായ നിർമാതാവ് കെ.ടി.കുഞ്ഞുമോൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റില്‍മാൻ 2 ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ എം.എം. കീരവാണി റിലീസ് ചെയ്തു. നാനി നായകനായ ആഹാ കല്യാണം എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് സംവിധായകൻ. കീരവാണി പാശ്ചാത്തലമായി നൽകിയ തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്.
തൊണ്ണൂറുകളിൽ പണം വാരി വിതറി ബ്രഹ്മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെൻഡ് സെറ്റർ ചിത്രമായിരുന്നു കുഞ്ഞുമോൻ നിർമിച്ച ‘ജെന്റിൽമാൻ’. ഇന്ത്യൻ സിനിമയിലെ മുമ്പൻ സംവിധായകരുടെ നിരയിൽ ഷങ്കറിന് സ്ഥാനം നേടാൻ കാരണമായി ഭവിച്ച സിനിമയായിരുന്നു ഇത് , മുപ്പതു വർഷങ്ങൾക്കു ശേഷം അതേ പേരുമായി ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധരെ അണിയറയിൽ അണി നിരത്തിയാണ് കെ.ടി.കുഞ്ഞുമോൻ ബ്രഹ്മാണ്ഡമായി തന്നെ ജെന്റില്‍മാൻ 2 നിർമിക്കുന്നത്.
സാധാരണയായി താരങ്ങളെ ആശ്രയിക്കാതെ,വളർന്നു വരുന്ന കഴിവുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ച് ,ശക്തമായ കഥയിലും മേക്കിങ്ങിലും വിശ്വാസമർപ്പിച്ച് വെള്ളിത്തിരയിൽ വിസ്‌മയം തീർക്കുക എന്നതാണ് കുഞ്ഞുമോൻ സ്‌റ്റൈൽ . ഇക്കുറിയും അങ്ങനെ തന്നെ . കീരവാണി, കവി പേരരശ് വൈരമുത്തു, കലാ സംവിധായകൻ തോട്ടാധരണി, ക്യാമറാമൻ അജയൻ വിൻസെന്റ് , എഡിറ്റർ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റർ ദിനേശ് കാശി എന്നിങ്ങനെ ഒട്ടനവധി പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധർ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്.
സി.കെ.അജയ് കുമാറാണ് പ്രോജക്ട് ഡിസൈനറും മാർക്കറ്റിങ് എക്സിക്യൂട്ടീവും. ജെന്റിൽമാൻ ഫിലിം ഇന്റർനാഷ്നലിന്റെ ബാനറിൽ നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ജെന്റില്‍മാൻ 2 വരുന്ന ആഗസ്റ്റ് -19 ന് ചെന്നൈയിൽ വച്ചു നടക്കുന്ന ചടങ്ങിൽ തുടക്കം കുറിക്കപ്പെടും.