പലരും പറയുന്ന കഥകളിലൊക്കെയും, തോന്നിയത് പോലെ പറയുന്ന, വലിയ പ്രതിഫലം ചോദിക്കുന്ന, സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾക്കു തീ കൊളുത്തി കേസും നടപടികളും വിളിച്ച് വരുത്തുന്ന പ്രസ്താവന നടത്തുന്ന പരുക്കനായ വിനായകനേ ഉണ്ടായിരുന്നുള്ളു. എന്നാൽ ജയിലറിലെ വർമൻ വിനായകന്റെ കരിയർ മാറ്റിമറിയ്ക്കുമെന്നത് ഉറപ്പാണ്. മാമന്നനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലരും പറയുന്ന കഥകളിലൊക്കെയും, തോന്നിയത് പോലെ പറയുന്ന, വലിയ പ്രതിഫലം ചോദിക്കുന്ന, സമൂഹമാധ്യമങ്ങളിൽ  വിവാദങ്ങൾക്കു തീ കൊളുത്തി കേസും നടപടികളും വിളിച്ച് വരുത്തുന്ന പ്രസ്താവന നടത്തുന്ന പരുക്കനായ വിനായകനേ ഉണ്ടായിരുന്നുള്ളു. എന്നാൽ ജയിലറിലെ വർമൻ വിനായകന്റെ കരിയർ മാറ്റിമറിയ്ക്കുമെന്നത് ഉറപ്പാണ്. മാമന്നനിലെ ഫഹദിനെ തമിഴിൽ ആഘോഷിച്ച പോലെ വിനായകനെയും തമിഴർ വിസ്മയത്തോടെ നോക്കുകയാണ്, നിങ്ങളെ തമിഴ് സിനിമയ്ക്ക് വേണമെന്ന് ആവശ്യപ്പെടുകയാണ്...

ADVERTISEMENT

‘100 പേർസന്റ് പ്രഫഷനൽ'' എന്നത് വിനായകൻ ജയിലറിൽ പറയുന്ന പഞ്ച് ഡയലോഗ് ആണ്. നിശ്ചയിച്ച സമയത്തിന് മുൻപേ സെറ്റിൽ എത്തുന്ന, കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന, എത്ര തിരക്കുണ്ടെങ്കിലും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന, ഡയറ്റ് നോക്കി മാത്രം ഭക്ഷണം കഴിക്കുന്ന വിനായകനെ പല പ്രേക്ഷകർക്കും അറിവുണ്ടാവില്ല.

ADVERTISEMENT

പണ്ടൊരിക്കൽ വിനായകൻ പറഞ്ഞത് , ‘‘എന്റെ അറിവുകൊണ്ടും ചിന്തകൊണ്ടും ഞാൻ കുറെനാളത്തേക്കുള്ള പ്ലാൻ സെറ്റ് ചെയ്തുവച്ചിട്ടുണ്ട്. അറിവു നേടിയതൊന്നും പുസ്തകം വായിച്ചല്ല’’ എന്നാണ്. ചുറ്റുമുള്ളതിൽ നിന്നും വിവരം സ്വീകരിക്കുകയും മനനം ചെയ്തു തുടർജീവിതത്തിലേക്കു ചേർത്തുവയ്ക്കുകയും ചെയ്യുന്നത് എളുപ്പമല്ല. പല കഥാപാത്രങ്ങൾ പലപ്പോഴായി ചെയ്യേണ്ടിവരുന്ന അഭിനേതാക്കൾ അവരുടെ മനോനില വച്ചാണ് കളിക്കുന്നത്. അതിന്റെതായ സങ്കീർണതകൾ സ്വാഭാവികമാണെന്ന് മനസ്സിലാക്കുന്നുണ്ട്. സമൂഹം നിർണയിക്കുന്ന പോലെ ജീവിക്കാൻ തന്റെ സ്വാതന്ത്ര്യബോധം അനുവദിക്കുന്നില്ലെന്ന് പറയുമ്പോൾ തന്നെ, അടുക്കും ചിട്ടയുമുള്ള ജീവിതവുമുണ്ട് വിനായകന്.  

ADVERTISEMENT

ഓരോ കഥാപാത്രയമാകാനും എപ്പോഴും തയാറെടുത്തിരിക്കണമെന്നു വിനായകനു നിഷ്കർഷയുണ്ടെന്നു തോന്നും. പൂർണമായും സംവിധായകന്റെ ടൂളാണ് നടന്നെന്നു വിനായകൻ വിശ്വസിക്കുന്നു. വിനായകന്റെ കൊച്ചി ഭാഷാഭേദം മലയാള സിനിമകളിൽ മാത്രമാണ് കാണാറുള്ളത്. ഇതര ഭാഷാ സിനിമകളിൽ വിനായകൻ വേറൊരു തരം നടനാണ്. ഭാഷയിലും ശരീരചലനങ്ങളിലും അയാൾ വേറിട്ടിരിക്കുന്നു. തന്നെ ഉപയോഗിക്കുന്ന സംവിധായകനനുസരിച്ചു മാറാനുള്ള ശേഷി അഭിനയ പ്രതിഭകൾക്കുള്ളതാണല്ലോ. 

‘ജയിലർ’ എന്ന സിനിമ വിനായകന്റേതുകൂടിയാണ്. സർവപ്രതാപിയായ നായകനും , അതിലേറെ ശക്തരായ നായകന്റെ കൂട്ടുകാരും ചേർന്നു നേരിടുന്നത് ഒരേയൊരു വർമനെയാണ്. അയാളെ വിശ്വസനീയമാകുംവിധം അവതരിപ്പിക്കാൻ വിനായകനിലെ പ്രതിഭയ്ക്കു സാധിച്ചു.