‘ജയിലർ’ ഇതുവരെ എത്ര കോടി; കണക്കു പുറത്തുവിട്ട് സൺ പിക്ചേഴ്സ്
തമിഴകത്തെ ഏറ്റവും വലിയ ഹിറ്റാകാൻ തയാറെടുത്ത് രജനികാന്ത് ചിത്രം ‘ജയിലർ’. ഇതുവരെ ചിത്രം നേടിയത് 525 കോടിയാണ്. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് യഥാർഥ കലക്‌ഷൻ പുറത്തുവിട്ടത്. കമൽഹാസൻ ചിത്രം വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് മറികടന്ന് തമിഴിലെ ഏറ്റവും ഉയർന്ന കലക്‌ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ‘ജയിലര്‍’

തമിഴകത്തെ ഏറ്റവും വലിയ ഹിറ്റാകാൻ തയാറെടുത്ത് രജനികാന്ത് ചിത്രം ‘ജയിലർ’. ഇതുവരെ ചിത്രം നേടിയത് 525 കോടിയാണ്. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് യഥാർഥ കലക്‌ഷൻ പുറത്തുവിട്ടത്.
കമൽഹാസൻ ചിത്രം വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് മറികടന്ന് തമിഴിലെ ഏറ്റവും ഉയർന്ന കലക്‌ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ‘ജയിലര്‍’ മാറിക്കഴിഞ്ഞു. യന്തിരൻ 2 മാത്രമാണ് ഇനി മുന്നിൽ. വാരാന്ത്യത്തോടെ ‘ജയിലർ’ 550 കോടിയും പിന്നിടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
കേരളത്തിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ഓണ റിലീസുകള്‍ക്കിടയിലും ‘ജയിലർ’ തല ഉയർത്തി നിൽക്കുകയാണ്. മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരുടെ അതിഥി വേഷങ്ങൾ ചിത്രത്തിന്റെ ബിസിനസ് ഉയർത്തിയെന്നു പറയാം.
ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, തമന്ന തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ജയിലറിന് സ്വന്തമാണ്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മാണം.