കൃഷിമന്ത്രി പി. പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് പറ‍ഞ്ഞ് നടൻ ജയസൂര്യ. സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നും തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷിമന്ത്രി പി. പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് പറ‍ഞ്ഞ് നടൻ ജയസൂര്യ. സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നും തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും അവർക്ക് വേണ്ടിയാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. കളമശേരി കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ. പുതിയ തലമുറയിലുള്ള ചെറുപ്പക്കാർ കൃഷിയിലേക്ക് മടിക്കുന്നത് അവരുടെ മാതാപിതാക്കളുടെ അവസ്ഥ കണ്ടാണെന്നും ഇതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നുവെന്നും താരം പറഞ്ഞു.

ADVERTISEMENT

‘‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. എന്ന് പറഞ്ഞത് പോലെ കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് െകാടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം െകാടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും െകാടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’ - ജയസൂര്യ പറഞ്ഞു.  

ADVERTISEMENT

പച്ചക്കറികളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാര പരിശോധനയ്ക്ക് സർക്കാർ തലത്തിൽ കർശന സംവിധാനമില്ലാത്തതിനെയും നടൻ വിമർശിച്ചു. ‘‘നമ്മൾ പച്ചക്കറി അധികം കഴിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സർ, ഇവിടത്തെ സ്ഥിതി വെച്ച് പച്ചക്കറി കഴിക്കാൻ ഇവിടെ എല്ലാവർക്കും പേടിയാണ്. കാരണം കേരളത്തിന് പുറത്ത് നിന്ന് വിഷമടിച്ച പച്ചക്കറികളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് അരിമില്ലിൽ പോയ​േപ്പാൾ ഞാൻ ഇതുവ​െ​ര കാണാത്ത ഒരു ബ്രാൻഡ് കണ്ടു. ഞാൻ ഉടമയോട് ചോദിച്ചപ്പോൾ ഇത് ഫസ്റ്റ് ക്വാളിറ്റിയാണ്, കേരളത്തിൽ വിൽപന ഇല്ല എന്നാണ് പറഞ്ഞത്. ഇവി​ടെയുള്ളവർക്ക് ഇത് കഴിക്കാനുള്ള യോഗ്യത ഇല്ലേ എന്ന് ചോദിച്ചപ്പോൾ ‘ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല. സെക്കൻഡ്, തേർഡ് ക്വാളിറ്റി ആണ് വിൽക്കുന്നത്. ഇവിടെ എന്തെങ്കിലും കൊടുത്താൽ എല്ലാം കടത്തിവിടും’ എന്നായിരുന്നു മറുപടി. ഇവിടെ ക്വാളിറ്റി ചെക്കിങ്ങിനുള്ള അടിസ്ഥാനപരമായ കാര്യമാണ് ഇവിടെ വേണ്ടത്. എങ്കിൽ നമുക്ക് ഹെൽത്തിയായ ഭക്ഷണം കഴിക്കാം’ -ജയസൂര്യ പറഞ്ഞു.  

ADVERTISEMENT

താൻ പറഞ്ഞതിനെ ​തെറ്റിദ്ധരിക്കരുതെന്നും ഇതൊരു ഓർമപ്പെടുത്തൽ മാത്രമാ​െണെന്നും നടൻ കൂട്ടിച്ചേർത്തു. ‘‘സർ തെറ്റിദ്ധരിക്കരുത്. ഇത് ഓർമപ്പെടുത്തൽ മാത്രമാണ്. ഇവനിത് അകത്തിരുന്ന് പറഞ്ഞാല്‍ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം. സർ, അകത്തിരുന്ന് പറഞ്ഞാൽ താങ്കൾ കേൾക്കുന്ന ഒരുപാട് പ്രശ്നത്തിൽ ഒരുപ്രശ്നമായി മാത്രം ഇത് തോന്നും. ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ ഗൗരവതരമായി എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്’’. -ജയസൂര്യ വ്യക്തമാക്കി.