എൻഐഎ എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല, വാർത്ത എന്നെയും ഞെട്ടിച്ചു: വരലക്ഷ്മി ശരത്കുമാർ
തന്റെ മാനേജറായിരുന്ന ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്ന വാർത്ത തെറ്റാണെന്ന് നടി വരലക്ഷ്മി ശരത്കുമാർ. എൻഐഎ സമൻസ് അയച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും നടി എക്സിലൂടെ വെളിപ്പെടുത്തി. ‘‘ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട്

തന്റെ മാനേജറായിരുന്ന ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്ന വാർത്ത തെറ്റാണെന്ന് നടി വരലക്ഷ്മി ശരത്കുമാർ. എൻഐഎ സമൻസ് അയച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും നടി എക്സിലൂടെ വെളിപ്പെടുത്തി.
‘‘ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എൻഐഎ എനിക്ക് നോട്ടിസ് അയച്ചുവെന്ന് പ്രചരിക്കുന്ന വാർത്തകളിലും ഊഹാപോഹങ്ങളിലും യാതൊരു സത്യവുമില്ല. അങ്ങനെയൊരു സമൻസോ നോട്ടിസോ അയച്ചിട്ടില്ല. എന്നെ ചോദ്യം ചെയ്യാനും ആരും ആവശ്യപ്പെട്ടിട്ടില്ല.
3 വർഷം മുമ്പ് ഒരു ഫ്രീലാൻസ് മാനേജരായിട്ടാണ് മിസ്റ്റർ ആദിലിംഗം എന്നോടൊപ്പം ജോയിൻ ചെയ്യുനത്. കുറച്ചുകാലം മാത്രമേ അയാൾ എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളൂ. ഈ കാലയളവിൽ ഞാൻ മറ്റ് പല ഫ്രീലാൻസ് മാനേജർമാരുമായും ജോലി ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ കാലാവധിക്കുശേഷം, ഇന്നുവരെ ഞങ്ങൾ പരസ്പരം സംസാരിക്കുകയോ, മറ്റ് ആശയവിനിമയമോ നടത്തിയിട്ടില്ല. വാർത്ത കണ്ട് ഞാനും ഞെട്ടിപ്പോയി. മാത്രമല്ല ഗവൺമെന്റുമായി ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും എനിക്ക് സന്തോഷമേ ഒള്ളൂ.
താരങ്ങളെ ഒരു കാര്യവുമില്ലാതെ ഇതുപോലുള്ള വ്യാജവാർത്തകളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമാണ്.’’–വരലക്ഷ്മി പറഞ്ഞു.
നടിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആദിലിംഗവുമായി ബന്ധപ്പെട്ട കേസിൽ വരലക്ഷ്മിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമൻസ് അയച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മയക്കുമരുന്ന്,ആയുധക്കടത്ത് റാക്കറ്റിൽ ആദിലിംഗം ഉൾപ്പെടുകയും, പ്രസ്തുത കേസുമായി ബന്ധപ്പെട്ടുകൊണ്ട് വരലക്ഷ്മി കുടുങ്ങും എന്നൊക്കെയായിരുന്നു വാർത്തകൾ.
ഓഗസ്റ്റ് 18 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേരളത്തിലെ വിഴിഞ്ഞം ബീച്ച് തീരത്ത് വച്ച് ശ്രീ വിഘ്നേഷ് എന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് 2,100 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിൻ, ഒരു എകെ 47 റൈഫിൾ, 17 വെടിയുണ്ടകൾ, അഞ്ച് 9 എംഎം പിസ്റ്റളുകൾ എന്നിവ എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ആദിലിംഗത്തിനും മറ്റ് അഞ്ച് പേർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി), നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട്, ആയുധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് എൻഐഎ കേസെടുത്തിരിക്കുന്നത്.