അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികൻ കടമറ്റത്ത് കത്തനാറിന്‍റെ ജീവിതം പറയുന്ന 'കത്തനാർ: ദ് വൈൽഡ് സോർസറർ' എന്ന സിനിമയുടെ അദ്ഭുത ലോകം തുറന്ന് ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്. 'ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ', 'ജോ ആൻഡ് ദ് ബോയ്', 'ഹോം' എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികൻ കടമറ്റത്ത് കത്തനാറിന്‍റെ ജീവിതം പറയുന്ന 'കത്തനാർ: ദ് വൈൽഡ് സോർസറർ' എന്ന സിനിമയുടെ അദ്ഭുത ലോകം തുറന്ന് ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്. 'ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ', 'ജോ ആൻഡ് ദ് ബോയ്', 'ഹോം' എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ജയസൂര്യയാണ് നായകനായെത്തുന്നത്. ദേവസേനയായും രുദ്രമദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് നായിക വേഷത്തിലെത്തുന്നത്. അനുഷ്കയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.

ADVERTISEMENT

ഇന്ത്യൻ സിനിമയിൽ നാഴികകല്ലായി മാറാൻ ഒരുങ്ങുന്ന സിനിമയുടേതായി എത്തിയിരിക്കുന്ന ആദ്യ ദൃശ്യങ്ങൾ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. ഫാന്‍റസിയും ആക്‌ഷനും ഹൊററും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂർത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യ കഥകളും എല്ലാം ചേർന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നൽകുന്നതാണ് ഫസ്റ്റ് ​ഗ്ലിംപ്സ്.

ADVERTISEMENT

മലയാളത്തിൽ വരാനിരിക്കുന്ന ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കത്തനാര്‍'. വിർച്വൽ പ്രൊഡക്‌ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രത്യേകതകളുമായാണ് സിനിമയെത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. 'ജംഗിൾ ബുക്ക്', 'ലയൺ കിങ്' തുടങ്ങിയ വിദേശ സിനിമകളിള്‍ ഉള്‍പ്പെടെ ഉപയോഗിച്ച വിർച്വൽ പ്രൊഡക്ഷനിലൂടെയാണ് ജയസൂര്യയുടെ 'കത്തനാര്‍' ഒരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. 

ADVERTISEMENT

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ​ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ്: വി.സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍: വിഷ്ണുരാജ്, വിർച്വൽ പ്രൊഡക്‌ഷൻ ഹെഡ്: സെന്തിൽ നാഥൻ, കോസ്റ്റ്യും ഡിസൈനര്‍: ഉത്തര മേനോൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടര്‍: ജെജെ പാർക്ക്, പ്രൊഡക്‍ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, കലാസംവിധാനം അജി കുട്ട്യാനി, റാം പ്രസാദ്, സൗണ്ട് മിക്സിങ് അജിത് എ ജോര്‍ജ്ജ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്സ്: ഗോപേഷ് ശരത്, ഷാലം, ഗാനരചന: അരുൺ ആലാട്ട്, വിനായക് ശശികുമാര്‍, സച്ചിൻ എസ് കുമാര്‍, കളറിസ്റ്റ്: ശ്രീക് വാര്യര്‍, സൗണ്ട് ഡിസൈനര്‍: അനക്സ് കുര്യൻ, അലീൻ ജോണി, സ്പെൽസ്: ഭാവദാസ്, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, വിഎഫ്ക്സ്, വെര്‍ച്വൽ പ്രൊഡക്ഷൻ, ഡിഐ സ്റ്റുഡിയോ: പോയെറ്റിക്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ്.