സൂര്യയെ നായകനാക്കി ടി.ജി. ജ്ഞാനവേൽ ഒരുക്കിയ ‘ജയ് ഭീം’ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സൂര്യയുടെ കഥാപാത്രമായ ചന്ദ്രുവിന്റെ മാസ് ആക്‌ഷൻ രംഗമാണ് വിഡിയോയിൽ കാണാനാകുക. സൂര്യ തന്നെയാണ് ചിത്രത്തിൽ നിന്നും ഈ രംഗം നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെട്ടത്. സിനിമയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യയെ നായകനാക്കി ടി.ജി. ജ്ഞാനവേൽ ഒരുക്കിയ ‘ജയ് ഭീം’ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സൂര്യയുടെ കഥാപാത്രമായ ചന്ദ്രുവിന്റെ മാസ് ആക്‌ഷൻ രംഗമാണ് വിഡിയോയിൽ കാണാനാകുക. സൂര്യ തന്നെയാണ് ചിത്രത്തിൽ നിന്നും ഈ രംഗം നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെട്ടത്. സിനിമയിൽ ലിജോമോളും മണികണ്ഠനും ചെയ്ത രണ്ട് കഥാപാത്രങ്ങളിൽ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാൻ വേണ്ടിയാണ് ആക്‌ഷൻ രംഗം ഒഴിവാക്കിയത്.

ADVERTISEMENT

സൂര്യയുടെ തീരുമാനം നൂറ് ശതമാനം ശരിവയ്ക്കുന്നതാണെന്ന പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലും നിറയുന്നത്. ഇങ്ങനെയൊരു ആക്‌ഷൻ സീനിന്റെ ആവശ്യം ഈ ചിത്രത്തിനില്ലെന്നും സിനിമ മുന്നോട്ട് വയ്ക്കുന്ന വിഷയത്തിന്റെ തീവ്രത ചോർന്നുപോകുമായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 

ADVERTISEMENT

സെൻഗിണി എന്ന ആദിവാസി പെൺകുട്ടിയുടെ നീതിക്കായി പൊരുതുന്ന അഭിഭാഷകനായ ചന്ദ്രുവിന്റെ നിയമപോരാട്ടമായിരുന്നു സിനിമയുടെ പ്രമേയം. സെൻഗിണിയായെത്തിയ മലയാളി താരം ലിജോമോൾ ഗംഭീര പ്രകടനം കാഴ്ചവച്ചു. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ ആണ് സംവിധാനവും തിരക്കഥയും.

ADVERTISEMENT

ഇതിനു മുമ്പ് സൂരരൈ പോട്ര് എന്ന സിനിമയിൽ നിന്നും സൂര്യയുടെ ഒരു ആക്‌ഷൻ രംഗം നീക്കം ചെയ്തിരുന്നു. അതും സൂര്യയുടെ തന്നെ നിർദേശ പ്രകാരമായിരുന്നു. കഥയുടെ പ്രമേയത്തിൽ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാനാണ് താൻ എപ്പോഴും ശ്രമിക്കുകയെന്നാണ് സൂര്യ ഇതിനു മറുപടിയായി പറഞ്ഞത്.