‘മാര്‍ക് ആന്റണി’യിലെ സില്‍ക്ക് എഐ അല്ല; വെളിപ്പെടുത്തി മേക്കപ്പ് ആർടിസ്റ്റ്
‘മാര്‍ക് ആന്റണി’ ചിത്രത്തിന്റെ ട്രെയിലറിൽ മണ്‍മറഞ്ഞ നടി സിൽക്ക് സ്മിതയെ കണ്ട ഞെട്ടലിലാണ് പ്രേക്ഷകർ. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സില്‍ക്ക് സ്മിതയെ പുനസൃഷ്ടിച്ചത് എന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അല്ല സില്‍ക്കിനെ

‘മാര്‍ക് ആന്റണി’ ചിത്രത്തിന്റെ ട്രെയിലറിൽ മണ്‍മറഞ്ഞ നടി സിൽക്ക് സ്മിതയെ കണ്ട ഞെട്ടലിലാണ് പ്രേക്ഷകർ. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സില്‍ക്ക് സ്മിതയെ പുനസൃഷ്ടിച്ചത് എന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അല്ല സില്‍ക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴിലെ മറ്റൊരു നടിയാണ് സില്‍ക്ക് ആയി ചിത്രത്തിലെത്തുന്നത്.
സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധനേടിയ വിഷ്ണുപ്രിയ ഗാന്ധിയാണ് സിനിമയില്‍ സില്‍ക്കിനെ അവതരിപ്പിക്കുന്നത്. മാർക് ആന്റണിയുടെ മേക്കപ്പ് ആർടിസ്റ്റായ കൃഷ്ണവേണി ബാബുവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.
വിശാൽ, എസ്.ജെ. സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് ‘മാർക് ആന്റണി’. ഫോണിലൂടെ ടൈം ട്രാവല്‍ ചെയ്ത് മരണത്തിൽ നിന്നും തിരിച്ചെത്തുന്ന ആന്റണി എന്ന ക്രൂരനായ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിൽ വിശാലും എസ്‍.ജെ. സൂര്യയും ഇരട്ടവേഷത്തിലെത്തുന്നു.
റിതു വർമ, അഭിനയ എന്നിവരാണ് നായികമാർ. സുനിൽ, സെൽവരാഘവൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം ജി.വി. പ്രകാശ്. സെപ്റ്റംബർ 15ന് ചിത്രം തിയറ്ററുകളിലെത്തും