ഭയപ്പെടുത്തി ചിരി; നിഗൂഢം; നോട്ടത്തിൽപോലും ഞെട്ടിച്ച് മമ്മൂട്ടി
ഒരുനോട്ടം കൊണ്ടുപോലും ഭയപ്പെടുത്തുകയാണ് ‘മമ്മൂട്ടി’. അഭിനയജീവിതത്തിലെ തന്റെ പുതിയ അവതാരപ്പിറവിയാണ് തന്റെ പിറന്നാൾ ദിനത്തിൽ മെഗാ സ്റ്റാർ പുറത്തുവിട്ടിരിക്കുന്നത്. ‘ഭ്രമയുഗം’ എന്ന സിനിമയിലെ വേറിട്ട ലുക്കിലുള്ള പോസ്റ്റർ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. കാണുന്നവരുടെ കണ്ണില്‍ ഭയം ഉളവാക്കുന്ന

ഒരുനോട്ടം കൊണ്ടുപോലും ഭയപ്പെടുത്തുകയാണ് ‘മമ്മൂട്ടി’. അഭിനയജീവിതത്തിലെ തന്റെ പുതിയ അവതാരപ്പിറവിയാണ് തന്റെ പിറന്നാൾ ദിനത്തിൽ മെഗാ സ്റ്റാർ പുറത്തുവിട്ടിരിക്കുന്നത്. ‘ഭ്രമയുഗം’ എന്ന സിനിമയിലെ വേറിട്ട ലുക്കിലുള്ള പോസ്റ്റർ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
കാണുന്നവരുടെ കണ്ണില്‍ ഭയം ഉളവാക്കുന്ന തരത്തിലുള്ള ചിരിയും നോട്ടവുമായി നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ഹൊറര്‍ ചിത്രമായ ഭ്രമയുഗത്തില്‍ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുക എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി മന്ത്രവാദിയല്ല.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: ഷഫീക്ക് മുഹമ്മദ് അലി. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.