പുതിയ സ്കിൻ കെയർ ബ്രാൻഡുമായി നയൻതാര. ‘9സ്കിൻ’ എന്ന ചർമ സംരക്ഷണ ഉൽപന്നത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നയൻതാര പ്രഖ്യാപിച്ചത്. ഉൽപന്നങ്ങളുടെ ഔദ്യോഗിക വിൽപന സെപ്റ്റംബർ 29 ന് ആരംഭിക്കുമെന്ന് താരം അറിയിച്ചു. നേരത്തേ, ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സ്കിൻ കെയർ ബ്രാൻഡുമായി നയൻതാര. ‘9സ്കിൻ’ എന്ന ചർമ സംരക്ഷണ ഉൽപന്നത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നയൻതാര പ്രഖ്യാപിച്ചത്. ഉൽപന്നങ്ങളുടെ ഔദ്യോഗിക വിൽപന സെപ്റ്റംബർ 29 ന് ആരംഭിക്കുമെന്ന് താരം അറിയിച്ചു. നേരത്തേ, ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേർന്ന് നടി ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.

‘‘ആറ് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം ഇന്ന് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. നാനോടെക്നോളജിയുടെ പിന്തുണയോടെ നിങ്ങൾക്ക് വേണ്ടി അമൂല്യമായ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിന് ഞങ്ങൾ രൂപകൽപന ചെയ്തിരിക്കുന്ന ഈ ഉൽപന്നങ്ങൾ പ്രകൃതിദത്തമായ ഘടകങ്ങളും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്നതാണ്. ആത്മപ്രണയത്തിനായുള്ള ഈ യാത്രയിൽ ഞങ്ങളോടൊപ്പം പങ്കുചേരൂ.

ADVERTISEMENT

ഞങ്ങൾ നിങ്ങൾക്കായി 9സ്കിൻ ഒഫീഷ്യൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ ചർമം അർഹിക്കുന്ന സ്നേഹത്തിന്റെ പരിലാളനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സ്വയം പ്രണയിക്കുകയാണ് നമ്മൾ ചെയ്യേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 9സ്കിൻ അതിന്റെ യാത്ര സെപ്റ്റംബർ 29 ന് ആരംഭിക്കും. അതിശയകരമായ ഒരു ചർമസംരക്ഷണ അനുഭവത്തിനായി തയാറെടുക്കുക’’.– നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാര സംരംഭക കൂടിയാണ്. നിരവധി ബിസിനസ് സംരംഭങ്ങളുള്ള നയൻതാരയുടെ പുതിയ സംരംഭമാണ് 9 സ്കിൻ. നയൻതാരയുടെ ആരാധകർ അതിനെ ആവേശത്തോടെയാണ് വരവേറ്റത്. ലേഡി സൂപ്പർസ്റ്റാറിന്റെ പുതിയ ചർമസംരക്ഷണ ടിപ്സിനായി തങ്ങൾ കാത്തിരിക്കുകയാണെന്നാണ് പലരും കമന്റ്റ് ചെയ്യുന്നത്.

ADVERTISEMENT

സംവിധായകൻ അറ്റ്‌ലിയുടെ 'ജവാൻ' എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. സെപ്റ്റംബർ 7 ന് തിയറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടും 600 കോടി രൂപയുടെ കലക്‌ഷൻ നേടി ഇപ്പോഴും തിയറ്ററുകളിൽ തരംഗമാകുകയാണ്. 'ഇരൈവൻ' ആണ് അടുത്ത ചിത്രം. ജയം രവിയും നയൻ താരയും അഭിനയിക്കുന്ന ചിത്രം സെപ്റ്റംബർ 28ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.