ഞാൻ ആ വേദിയിലുണ്ടെങ്കിൽ അലൻസിയറിന്റെ കരണത്തടിച്ചേനെ: പ്രതിഷേധിച്ച് സഹ പ്രവർത്തകരും
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സിനിമാ പ്രവർത്തകരും. ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂർ, മനോജ് റാംസിങ്, ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യം തുടങ്ങിയവർ വിഷയത്തിൽ അലൻസിയറിനെതിരെ രംഗത്തുവന്നിരുന്നു. അലൻസിയറിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകരുടെ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സിനിമാ പ്രവർത്തകരും. ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂർ, മനോജ് റാംസിങ്, ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യം തുടങ്ങിയവർ വിഷയത്തിൽ അലൻസിയറിനെതിരെ രംഗത്തുവന്നിരുന്നു.
അലൻസിയറിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതികരണം താഴെ കൊടുക്കുന്നു...
സന്തോഷ് കീഴാറ്റൂര്‍: ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ എന്ന നടൻ നടത്തിയ പരാമർശത്തോട് കടുത്ത' വിയോജിപ്പ് രേഖപ്പെടുത്തുന്നു. നാണക്കേട്.
മനോജ് റാംസിങ് (തിരക്കഥാകൃത്ത്): മിസ്റ്റർ അലൻസിയർ, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലെന്നതിൽ ഖേദിക്കുന്നു... ഉണ്ടായിരുന്നുവെങ്കിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലെ വേദിയിൽ കേറി വന്ന് ഒരു അവാർഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തിൽ ഞാനിപ്പോൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ... ഷെയിം ഓൺ യു അലൻസിയർ... ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേൽ പോയി വല്ല മനശാസ്ത്ര കൗൺസിലിങിന് ചേരൂ.. ഇല്ലെങ്കിൽ ഡിവൈഎഫ്ഐയിലും കെഎസ്‌യുവിലും എസ്എഫ്ഐയിലുമൊക്കെ ഒക്കെയുള്ള തന്റേടമുള്ള പെൺ പിള്ളേർ കേറി മേയും നിന്നെ.. റാസ്‌ക്കൽ.. നീയെന്താ കരുതിയത്, ആരോഗ്യവും ശക്തിയും ധൈര്യവും നിന്നെപ്പോലുള്ള ഊള ആണുങ്ങളുടെ കുത്തകയാണെന്നോ.
ഭാഗ്യലക്ഷ്മി: സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണം. സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതി. പുരുഷ രൂപത്തിലുള്ള പ്രതിമ വന്നാല്‍ അദ്ദേഹം അഭിനയം നിര്‍ത്തുമെന്നാണ് പറഞ്ഞത്. ഇത് നേരെ തിരിച്ചാണ് പറയേണ്ടത്. പുരുഷ രൂപത്തിലുള്ള പ്രതിമ വരുന്ന വരെ അദ്ദേഹം അഭിനയം നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. ശുദ്ധ വിവരക്കേടും സ്ത്രീവിരുദ്ധതയുമാണ് അലന്‍സിയറിന്റെ പരാമര്‍ശം. എനിക്ക് ഒരു കുറ്റബോധവുമില്ല, ഞാന്‍ സത്യസന്ധമായാണ് പറഞ്ഞത് എന്നാണ് അദ്ദേഹം ഈ വിവാദത്തെക്കുറിച്ച് ഒരു ചാനലില്‍ പറഞ്ഞത്..